ഞാൻ വിളിച്ചെങ്കിലും അമ്മ കേൾക്കാത്ത പോലെ പോയി…, എന്റെ കണ്ണൊക്കെ നിറഞ്ഞു.. അമ്മ പോകുന്നതും നോക്കി നിന്നിട്ട് കണ്ണും തുടച് വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.ട്രീസ ഇതൊക്കെ കാണുന്നുണ്ടായിരുന്നു, ഞാൻ വണ്ടിയിൽ കേറിയപ്പോൾ ട്രീസ എന്നെ നോക്കിയിരുന്നു….
എന്തിനാ അമ്മയെ പിണക്കി ഒരു കാൽ ഇല്ലാത്ത എന്നെ കെട്ടിയത്…..
ട്രീസെ…ഒന്നാമത് എന്റെ മൂഡ് ശരിയല്ല,എപ്പോ നോക്കിയാലും കാൽ ഇല്ല…കാൽ ഇല്ല…. കെട്ടുന്ന പെണ്ണിന് നല്ല കാലുണ്ടോ.. എന്നല്ല.., നല്ല മനസുണ്ടോ.. എന്നാണ് എല്ലാരും നോക്കുന്നത്.. ദൈവം സഹായിച്ചു അത് തനിക്കില്ല.
അവൾ പിന്നെ ഒന്നും മിണ്ടിയില്ല, പുറത്തേയ്ക്ക് നോക്കി കൊണ്ടിരുന്നു. ഓഫീസിൽ എത്തി അവളുടെ കൂടെ ഉള്ളിലേക്ക് കയറി ചെന്നു.
പോണില്ലേ…, അശ്വതിയോട് സംസാരിക്കാൻ നിൽക്കെ ആയിരിക്കും അല്ലെ.
ഞാൻ ഒന്നും മിണ്ടാതെ എന്റെ ട്രാൻസ്ഫർ ഓർഡർ എടുത്ത് അവളുടെ മേശ പുറത്ത് വച്ചു, അത് എടുത്തു വായിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ മുഖത്ത് ഒരു സന്തോഷം മിന്നി മറഞ്ഞില്ലേ…എന്നൊരു സംശയം.പെട്ടെന്ന് മുഖത്ത് ഗൗരവം വരുത്തി കൊണ്ട്
ഇങ്ങോട്ട് ആണോ ട്രാൻസ്ഫർ,
ഞാൻ ഒന്നും മിണ്ടിയില്ല
നേരത്തെ എന്താ പറയാത്തത്…
ഒരു സസ്പെൻസ് ആയിക്കോട്ടെ എന്ന് കരുതി.
സസ്പെൻസ് എനിക്കോ അശ്വതിക്കോ….
ഇയാളോട് ഞാൻ സംസാരിക്കുന്നില്ല, സംസാരിച്ചാൽ ശരി ആകില്ല.
ഇതും പറഞ്ഞു പുറത്തിറങ്ങാൻ പോയ എന്നെ അവൾ വിളിച്ചു.
അതെ ഇത് നമ്മുടെ വീടല്ല, പിണങ്ങി പോകാൻ…, ഇന്ന് മെയിൽ ചെയ്യാനുള്ള കുറച്ചു വർക്ക് ഉണ്ട്. ആ റെക്കോർഡ് എടുത്ത് വച്ചു അത് കംപ്ലീറ്റ് ചെയ്യൂ…
ശരി മാഡം..,
മാഡം എന്നൊന്നും വിളിക്കണ്ട..
ഇത് നമ്മുടെ വീടല്ലല്ലോ, ഓഫീസല്ലേ.., ഇവിടെ ഇയാൾ എനിക്ക് മാഡം അല്ലെ.., അപ്പൊ അങ്ങനെ അല്ലെ വിളിക്കേണ്ടത്.
ആ…. അങ്ങനെ തന്നെയാ…?, എന്തെ…?, രാവിലെ തന്നെ ഉടക്കാനുള്ള ഭാവം ആണോ…?
ഞാൻ ഒന്നും മിണ്ടാതെ റെക്കോർഡ് എടുത്ത് കൊണ്ട് വന്നു ജോലി തുടങ്ങി. ഇടയ്ക്ക് എപ്പോഴോ അശ്വതി വന്നു,അവൾ എന്റെ അടുത്ത് വന്നു സംസാരിച്ചു,ഞാൻ ആണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത് എന്നറിഞ്ഞ അശ്വതിയ്ക്കും വലിയ സന്തോഷം ആയി, പിന്നെ നമ്മൾ കളിച്ചും ചിരിച്ചും ഇരുന്നു ചെയ്യാൻ തുടങ്ങി, ട്രീസ ഇടയ്ക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്.ഒരു പതിനൊന്നര ആയപ്പോൾ ട്രീസ വന്നു അശ്വതിയോട് പറഞ്ഞു,
താഴെ തൈകൾ വന്നിട്ടുണ്ട് പോയി നോക്കി എടുത്ത് വയ്ക്ക്, ഇല്ലെങ്കിൽ അവർ കള്ള കണക്ക് പറയും.
ഞാനും കൂടെ പോകാം മേഡം, ഇതിപ്പോൾ തീരും.
ഞാൻ മാഡം എന്ന് വിളിച്ചതും അശ്വതി