ഫ്രണ്ട്ഷിപ് 2
Friendship Part 2 | Author : Athi | Previous Part
ഞാൻ ഒന്നും മിണ്ടിയില്ല, എനിക്ക് അവളുമായി ഒരു വഴക്കിനു താല്പര്യം ഇല്ലായിരുന്നു, ബാത്ത് റൂമിൽ കേറി ഫ്രഷ് ആയി ഞാൻ താഴേക്കു ചെന്നു. അങ്കിൾ പത്രം വായിച്ചു കൊണ്ടിരിപ്പുണ്ട്.അങ്കിൾ എന്നെ ഒന്ന് വിഷ് ചെയ്തു, ഞാൻ തിരിച്ചും, രാവിലെ തന്നെ ചോദിച്ചാലോ.. വേണ്ട കുറച്ചു കഴിയട്ടെ…ആന്റി ചായയുമായി വന്നു,
മോൻ എഴുനേറ്റായിരുന്നോ… ഞാൻ ചായ എടുക്കാം.അവൾ എഴുന്നേറ്റില്ല….
വേണ്ട ആന്റി.., ഞാൻ ചായ കുടിക്കില്ല.അവൾ എഴുനേറ്റു.. ബാത്‌റൂമിലാണ്…
അങ്കിൾ ചായ കുടിച്ചു കഴിഞ്ഞു എഴുന്നേറ്റു. അവരുടെ കൃഷി സ്ഥലത്തേയ്ക്ക് നടന്നു, ഞാനും കൂടെ ഇറങ്ങി.
അങ്കിളെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അങ്കിൾ ഏതോ വസ്തു എന്റെ പേരിലേക്കു മാറ്റുന്നു എന്ന് പറഞ്ഞത് ഉള്ളതാണോ….
അതെ മോനെ…എന്നായാലും വേണ്ടേ…
അങ്കിളെ ഞാൻ ഇവിടെ കച്ചവടത്തിനായി വന്നതല്ല. അവളോടുള്ള സഹതാപം കൊണ്ടും വന്നതല്ല, എനിക്ക് അവളെ ഇഷ്ടമായിട്ടാണ് വന്നത്. എനിക്ക് ഒരു വസ്തുവും വേണ്ട ഒന്നും വേണ്ട…
അത് മോനെ…ഒരു അച്ഛന്റെ കടമയല്ലേ…
അങ്കിൾ ഒന്നും പറയണ്ട.., എന്നെ ഒരു അന്യനായാണ് കണ്ടത് എന്ന് ഞാൻ അറിഞ്ഞില്ല..,
മോനെ അങ്ങനെയൊന്നുമല്ല
ഈ കല്യാണത്തിന്റെ പേരിൽ ഒരു പുൽ നമ്പു പോലും എനിക്ക് വേണ്ട.., കല്യാണം കഴിഞ്ഞും അച്ചി വീട്ടിൽ നിൽക്കുന്നത് എനിക്ക് നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല.. എന്റെ വീട്ടിലോ പ്രശ്നം ഇവിടെയും പ്രശ്നം വേണ്ട എന്ന് കരുതിയാണ്. ഇനിയും എന്തെങ്കിലും തന്നു എന്നെ ഒരു കച്ചവടക്കാരൻ ആക്കാൻ ആണ് ഭാവമെങ്കിൽ, എനിക്ക് വാടക വീട് അന്വേഷിക്കേണ്ടി വരും. ഇത് ഞാൻ കളിക്ക് പറയുന്നതല്ല കാര്യമായിട്ടാ..
മോനെ… മോൻ കരുതും പോലെ അല്ല.. ഞാൻ ഒരു അച്ഛന്റെ കടമ ചെയ്തു എന്നെ ഉള്ളൂ…
അങ്കിളെ മോളെ കെട്ട്യോന്റെ പേരിൽ വസ്തു നൽകി അല്ല കടമ ചെയ്യേണ്ടത്.
അത് മോനെ…
അങ്കിൾ ഇനി ഒന്നും പറയണ്ട ., അങ്കിളിൽ നിന്നും ഇത് ഞാൻ പ്രതീക്ഷിച്ചില്ല. പിന്നെ ഞാൻ നേരത്തെ പറഞ്ഞത് കാര്യമായിട്ടാ..
മോനെ ഞാൻ ഒരു കാർ ബുക്ക് ചെയ്തിട്ടുണ്ട്, അത് എന്ത് ചെയ്യും
അങ്കിൾ ബുക്ക് ചെയ്തെങ്കിൽ അങ്കിൾ തന്നെ ഓടിച്ചോ…എന്നോട് ഒരു വാക്ക് ചോദിച്ചില്ലല്ലോ…
മോനെ.. അത്…