പെണ്ണ് കാണൽ ഭംഗിയായി തന്നെ നടന്നു, പെണ്ണിന് ഇവനെയും ഇഷ്ടമായി.പിന്നെ രണ്ടു മാസം കഴിഞ്ഞുള്ള ഡേറ്റും കുറിച്ച്.
തിരിച്ചു വരുന്ന വഴി അങ്കിൾ പറഞ്ഞു രണ്ടു പേരെ കല്യാണവും ഒരുമിച്ചു നടത്തായിരുന്നു.ഇതിപ്പാ മോൻ ഹിന്ദു ആയതു കൊണ്ട് പള്ളിയുടെ അകത്തു വച്ചു കേട്ടു നടത്താൻ പറ്റില്ല.
ഞാൻ – നമുക്ക് രജിസ്റ്റർ മാര്യേജ് പോരെ. അമ്മയും അച്ഛനും ഇടഞ്ഞു നിൽക്കുമ്പോൾ അത്ര ആർഭാടായിട്ടു വേണോ….
ഡാഡിയുടെ മുഖം ഇരുണ്ടു.
അത് തന്നെയാ നല്ലത്.. ആന്റി പറഞ്ഞു.
മോന്റെ വീട്ടിൽ പ്രശ്നമുള്ളപ്പോൾ അവനെ വേദനിപ്പിക്കാതിരിക്കുന്നതാ നല്ലത്.
ഞാൻ കേൾക്കാതെ അങ്കിളിനോട് കുശു കുശുത്തതാ..
സൂക്ഷം ഞാൻ കേൾക്കുകയും ചെയ്തു.
മോനെ ഒന്നും തോന്നല്ലേ.. എന്റെ ആദി കൊണ്ട് പറഞ്ഞതാ..
ഞാൻ – മ്മ്…, അതു എനിക്ക് മനസിലാകും. അവൾക്കു സമ്മതം അല്ലെ..
എബി – അതെന്താടാ നീ അങ്ങനെ ചോദിച്ചേ..
ഞാൻ – അല്ലേടാ അവളുടെ മുഖത്ത് ഒരു സന്തോഷ കുറവ്.
എബി – ഒന്നു പോടാ…
പിന്നെ എന്തൊക്കെയോ സംസാരിച്ചു അവരുടെ വീട്ടിൽ എത്തി.
ട്രീസയെ മുറ്റത്ത് ഒന്നും കണ്ടില്ല.
ട്രീസേ… എടി ട്രീസേ..
ഇവളെ വിളിച്ചാലും വരത്തില്ല,
ആന്റിയാണ്.
ആന്റിയുടെ ബഹളം കേട്ടു ട്രീസ വയ്പ്പുകാലും വച്ചു നടന്നു വന്നു.നമ്മൾ സാധാരണക്കാർ നടക്കുന്നതിൽ നിന്നു ചെറിയ വ്യത്യാസം ഉണ്ട്.
എടി നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലേ… അനൂപ് പറയുന്നു നിനക്ക് സന്തോഷമില്ല, നമ്മൾ നിന്നെ നിർബന്ധിച്ചതാണ് എന്ന്.
ഇത് കേട്ട് ട്രീസ എന്നെ ഒന്ന് നോക്കി, എന്നിട്ട് ചിരിച്ചോണ്ട് എനിക്ക് സമ്മതമാണ് അനൂപേട്ടാ.
ഞാൻ – അല്ല ഞാൻ..ഇയാൾ നേരത്തെ വിഷമിച്ചിരിക്കുന്ന കണ്ടപ്പം …
ട്രീസ – അത് വേറെ എന്തോ ഓർത്തിരുന്നതാ..
ആന്റി – എന്നാ നിങ്ങൾ സംസാരിച്ചിരി, ഞാൻ ചായയിടാം
എനിക്ക് ചായ വേണ്ട ആന്റി ഒരു ഗ്ലാസ് വെള്ളം മതി, എനിക്ക് ഉടനെ പോണം.
ഞാൻ വിളിച്ചു പറഞ്ഞു.
എടൊ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറ, വല്ല പ്രണയോ.. മറ്റോ…
ട്രീസ- പ്രണയോ… എന്നെ ആരെങ്കിലും പ്രണയിക്കു അനൂപേട്ടാ…
അതെന്താ പ്രണയിച്ചാൽ…
പിന്നെ കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം
ട്രീസ – അതെ.. എന്നെ…
അവളുടെ അമ്മ വരുന്നത് കണ്ട് സംസാരം നിർത്തി.
ആന്റി കൊണ്ട് വന്ന ജൂസും കുടിച്ചോണ്ട് ഞാനും ഇറങ്ങി.