ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]

Posted by

ചേച്ചിയോടൊരിഷ്ടം 1

Chechiyodorishttam | Author : Rahul

 

എന്റെ പേര് രാഹുൽ.. 24 വയസ്സ്..വീട്ടിൽ അമ്മയും ഞാനുമാണ് ഉള്ളത്.. അച്ഛൻ അറ്റാക്ക് വന്ന് മരിച്ചിട്ട് 4 വർഷം ആകുന്നു.. ഞാൻ ഒറ്റ മോനാണ്.. അതിന്റെ ലാളനകൾ കിട്ടി ഒന്നുമല്ല വളർന്നത്.. എനിക്കെന്റെ ലൈഫ് തന്നെ അമ്മയാണ്..ഞങ്ങൾ പരസ്പരം സ്പെൻഡ്‌ ചെയ്യുന്ന സമയം കുറവാണെങ്കിലും ഈ ലോകത്ത് അമ്മ കഴിഞ്ഞേ ആരും എനിക്കുണ്ടായിരുന്നുള്ളു…ഒരു ആവറേജ് സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബത്തിൽ ആണ് ജനിച്ചത്.. അച്ഛൻ IT ഫീൽഡിൽ ആയിരുന്നു..അമ്മ ഗവണ്മെന്റ് ജോലിക്കാരി ആണ്..ഇപ്പോൾ റിട്ടയേർഡ് ആയി..അധികം സ്ട്രിക്ട് അല്ല എങ്കിലും എന്റെ കാര്യത്തിൽ ഒരുപാട് ശ്രദ്ധിക്കുന്നവരായിരുന്നു എന്റെ പേരന്റ്സ്.. പഠനത്തിൽ മിടുക്കാനൊക്കെ ആയിരുന്നു എങ്കിലും ഡിഗ്രി കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധ കോളേജ് പൊളിറ്റിക്‌സിൽ കൂടി ആയപ്പോൾ ഒരു ആവറേജ് മാർക്കോടെ പാസ്സ് ആയി.. പിന്നെ ഭൂരിഭാഗം യുവാക്കളെയും പോലെ ഒരു PSC സെന്ററിൽ ഒക്കെ ചേർന്ന് സമയം കളയുന്ന സമയം.. ഡിഗ്രി പഠനം പൂർത്തിയായി അധിക നാൾ ആയിട്ടില്ലാത്തതിനാൽ ജോലി യില്ലാലോ എന്ന ചിന്ത എനിക്കും വീട്ടുകാർക്കും സീരിയസ് ആയി തുടങ്ങിയിട്ടില്ല.. പിന്നെ പൊതുവെ നാട്ടിലെ പല ആവശ്യത്തിനും മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് നാട്ടുകാർക്കിടയിൽ എനിക്ക് ഒരു തൊഴിൽ ഇല്ല എന്ന തോന്നലും ഉണ്ടായിട്ടില്ല..

കോളേജ് പൂർത്തിയായ ശേഷവും രാഷ്ട്രീയത്തിൽ തുടർന്ന ഞാൻ ആ നാട്ടിലെ പലർക്കും ഒരുപാട് ഉപകാരം ആവാറുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ എന്റെ നാട്ടിൽ ഒരു നല്ല പേര് തന്നെ എനിക്കുണ്ടായിരുന്നു..എന്നേ ഇങ്ങനെ കറങ്ങി നടക്കുന്നതിനു ഉപദേശിക്കുമെങ്കിലും നാട്ടുകാർ നല്ലത് പറയുന്ന കേൾക്കാൻ അച്ഛനും അമ്മയ്ക്കും ഇഷ്ടവും ആയിരുന്നു… എന്റെ കൂടെ പിരിവിനു വരാനും എന്തിനെങ്കിലും ഒക്കെ സഹായിക്കാൻ വരാനും അവിടുത്തെ ഏത് വീട്ടിലെ കുട്ടികൾക്കും അവരുടെ പേരെന്റ്സിന്റെ പൂർണ സമ്മതം ഉണ്ടാവും..

 

ഇവിടുത്തെ ഓരോ കുട്ടികളും എനിക്ക് കൂടെ പിറപ്പ് പോലെ തന്നെയായിരുന്നു എന്നതാണ് സത്യം.. അവരുടെ ഏത് വിഷയത്തിലും ഇടപെടാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ടാരുന്നു.. പലരും പ്രശ്നങ്ങൾ, ആവശ്യങ്ങൾ ഒക്കെ പേരെന്റ്സിനെക്കാൾ മുന്നേ എന്നോട് പറയും.. എന്റെ പിന്തുണ അവർക്ക് വലിയ സഹായമായിരുന്നു എന്നത് കൊണ്ടാവാം.. പക്ഷെ ഓരോരുത്തരും നല്ല ചങ്ക് പറിച് തന്നെയാണ് എന്നേ സ്നേഹിച്ചിരുന്നത് എന്നെനിക്കറിയാം.. ഞാൻ നോ പറയുന്ന വിഷയങ്ങൾ അവർ അനുസരിക്കുകയും ചെയ്യും..

 

അങ്ങനെ വലിയ ലക്ഷ്യബോധമില്ലാതെ നാട്ടിലെ ഒരു സ്റ്റാർ ഒക്കെ ആയിട്ട് തേരാ പാര നടക്കുന്ന ജീവിതം… രാവിലെ ആയാൽ എന്റെ ബുള്ളറ്റ് എടുത്ത് ഇങ്ങനെ ഓരോ ആവശ്യത്തിന് ഇറങ്ങുക രാത്രിയിൽ വീട്ടിലേക്ക് എത്തുക.. ഇടക്ക് ഉച്ചക്കത്തെ ഭക്ഷണം വീട്ടിൽ നിന്നാകും.. മിക്കപ്പോഴും അത് പല പല വീട്ടിൽ നിന്നുമാണ്.. പക്ഷെ രാത്രി ഭക്ഷണം വീട്ടിൽ നിന്ന് കഴിക്കണം എന്ന്‌ അച്ഛനും അമ്മക്കും നിർബന്ധമാണ്..ഇപ്പോൾ അച്ഛൻ ഇല്ല എന്നൊരു കുറവേ വീട്ടിലുള്ളു.. ആ ഡൈനിങ് ടേബിളിൽ ചെലവഴിക്കുന്ന 15 മിനിട്ടാകും ഞാനും അമ്മയും മാക്സിമം സംസാരിക്കുക.. അതുകൊണ്ട് അമ്മയെ സംബന്ധിച്ച് അത് പ്രാധാന്യം ഉണ്ടെന്നു എനിക്ക് അറിയാവുന്നതിനാൽ എത്ര വൈകി ആണേലും എത്ര തിരക്കാണെങ്കിലും ഞാൻ വീട്ടിൽ നിന്നും കഴിക്കും ഭക്ഷണം. ഇപ്പോൾ ഏകദേശം ഞാൻ എങ്ങനെ ഉള്ള ആൾ ആയിരിക്കും എന്ന്‌ നിങ്ങൾക്ക് മനസിലായികാണുമല്ലോ.. ഈ കഥയിലെ നായകൻ ഞാൻ ആയത് കൊണ്ട് എന്നെപ്പറ്റി വ്യക്തമായി അറിയണം എന്നുള്ളത് കൊണ്ടാണ് ഇത്രയും വിശദമായൊരു അമുഖം.

Leave a Reply

Your email address will not be published. Required fields are marked *