ഫ്രണ്ട്ഷിപ്
Friendship | Author : Athi
എബിയും ഞാനും കുഞ്ഞിലേ തൊട്ടുള്ള കൂട്ടാണ്. ഒരു ദിവസം ഞാനും എബിയും കൂടി പാർക്കിലിരുന്നപ്പോൾ ഒരു സുന്ദരി നമ്മുടെ അടുത്തേയ്ക്ക് നടന്നു വന്നു.
അനൂപേട്ടാ എന്നെ മനസ്സിലായോ..
ഞാൻ വായും തുറന്നിരുന്നു. ഇതാരപ്പാ …
ഞാൻ ആൻ മേരി.
ഏത് ആൻ മേരി….
ജോൺ സാറിന്റെ മോളാണോ…
അതെ…
അങ്ങനെ കുറച്ചു നേരം നിന്നു സംസാരിച്ചിട്ട് അവൾ പോയി.
എടാ ഏതാടാ അവൾ …? എബിയാണ്.
റോയൽസ് സൂപ്പർ മാർക്കറ്റ് നടത്തുന്നില്ലേ ജോൺ, അങ്ങേരുടെ മോളാണ്. ഞാൻ അവിടെ കുറച്ചു കാലം ഇല്ലേയിരുന്ന..
മ്.. നല്ല ക്യൂട്ട് കൊച്ചു അല്ലെ..
അത്രയ്ക്ക് ക്യൂട്ട് ഒന്നുമല്ല.
എടാ ഇതിനെയാണ് ഞാൻ ഇന്നാൾ ബാങ്കിൽ വച്ചു കണ്ടത്. എനിക്ക് അവളെ ഇഷ്ടമായി. കേട്ടുന്നെങ്കിൽ ഇവളെ കെട്ടണം. എന്നിട്ട് എന്തോ ആലോചിച്ചു എബി പെട്ടെന്ന് നിർത്തി.
എടാ നിനക്ക് ആ പെണ്ണിനെ ഇഷ്ടപ്പെട്ടെങ്കിൽ വീട്ടുകാരെയും വിളിച്ചോണ്ട് പോയി പെണ്ണ് ചോദിക്കെടാ.ഇവിടെയിരുന്നു വെള്ളമിറക്കാതെ….
എടാ ഞാനും അത് തന്നെയാ ആലോചിക്കുന്നേ.. പക്ഷെ ട്രീസയുടെ കല്യാണം നടക്കാതെ എങ്ങനെയാട…
ഇത് വരേയ്ക്കും ഒന്നും ആയില്ലേ…
എന്തോന്ന് ആവാൻ ഒരു കാൽ ഇല്ലാത്ത പെണ്ണിനെ ആരെങ്കിലും കെട്ടോ.കുറെ അവന്മാർ വന്നു , ചിലർക്ക് സഹതാപം… ചിലർക്ക് പുച്ഛം ആർക്കും അവളെ വേണ്ട. ഇപ്പൊ ബന്ധുക്കൾ പറയുന്നത് ഇത് പോലെ വല്ല കുറവുള്ളവരെയും കൊണ്ട് കെട്ടിക്കാൻ.
അപ്പൻ പറഞ്ഞു അതെന്താണ് എന്ന് വെച്ച അപ്പൻ ചെയ്തോളാം, അപ്പന് ജീവനുണ്ടേൽ മോളെ നല്ലൊരുത്തന്റെ കൈയിൽ പിടിച്ചു കൊടുക്കും എന്ന്. ഇപ്പോ വേറെ മതക്കരെയും ഒകെ നോക്കുന്നുണ്ട്. അവളും ആകെ മാറിപോയെടാ ഇപ്പൊ തൊട്ടേനും പിടിച്ചെനും ഒക്കെ ദേഷ്യമാണ്.ജോലി സ്ഥലതും ഇങ്ങനെ തന്നെ. വീട്ടിൽ വന്നാൽ അപ്പൊ മുറിക്ക് അകത്തു കേറും . ഭക്ഷണം കഴിച്ചാലായി ഇല്ലെങ്കിലായി.
ഞാൻ തന്നെ അവളെ കൊണ്ടാക്കാനും വിളിക്കാനും പോകുമ്പോൾ ആണ് കാണുന്നത്. അപ്പോഴും എന്നോടൊന്നും മിണ്ടതില്ല. ഇപ്പൊ അവൾക്കു വയസു 28 ആയി.. ഇനി എപ്പോഴാണോ…