അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Posted by

ദിയ:-അത് വേണ്ട ഞാനും വരുന്നുണ്ട് ഹോസ്പിറ്റലിൽ എനിയ്ക്ക് അമ്മയെ കാണണം…
ഞാൻ:-എന്ന നി വേഗം റെഡിയാക്‌..ഞാൻ ഏതെങ്കികും ഓട്ടോ കിട്ടുമോയെന്നു നോക്കട്ടെ…ഞാൻ ഓട്ടോ വിളിച്ചിട്ട് സാധനങ്ങൾ പായ്ക്ക് ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്കും ദിയ റെഡിയായി ഡ്രസല്ലാം ബാഗിൽ ആക്കിയിരുന്നു..ഓട്ടോ വന്നപ്പോൾ വാതിൽ ലോക്ക് ചെയ്ത് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി…
ഹോസ്പിറ്റലിൽ എത്തി ഓട്ടോയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കാത്ത് നിന്നെന്ന പോലെ അച്ഛൻ ഓട്ടോയുടെ അടുത്തേയ്ക്ക് വന്നു…ഓട്ടോക്കാരനോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു…
ഞാൻ:-എന്താ അച്ഛാ..പോകാൻ നേരം ഇവിടന്നൊരു ഓട്ടോ വിളിച്ചാൽ പോരെ അത്ര നേരം ഓട്ടോ വെയിറ്റ് ചെയ്യിക്കണോ…
അച്ഛൻ:-കാര്യമുണ്ട് മോനെ…കുറച്ചു മുൻപു സത്യൻ വിളിച്ചിരുന്നു…ലതികയുടെ
അമ്മയ്ക്ക് അസുഖം കൂടുതലായി ഹോസ്പിറ്റലിൽ ആക്കിയിരിക്ക..അവർ രണ്ടാളും ഹോസ്പിറ്റലിൽ ആണ് നാളെ ഉച്ചയോടെ വരാൻ കഴിയുള്ളൂ..സത്യന്റെ അച്ഛൻ വയ്യാതെയിരിക്കല്ലേ..അത് കൊണ്ടവർ കാർത്തുവിനെ കൊണ്ട് പോയിട്ടില്ല…അത് കൊണ്ട് ഇന്ന് രാത്രി മോനും ദിയയും കൂടെ കാർത്തുവിന്റെ വീട്ടിൽ നിന്നാൽ മതി…വാ ..സാധനങ്ങൾ റൂമിൽ വച്ചിട്ട് അമ്മയെയും കണ്ടിട്ട് വേഗം തിരിക്കാൻ നോക്ക്…കാർത്തു ഒറ്റയ്ക്കിരുന്നു പേടിയ്ക്കുന്നുണ്ടാകും..
ഞങ്ങൾ റൂമിലെത്തി അമ്മയെ കണ്ടു.. ദിയ അമ്മയോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്നെയും വിളിച്ച് കൊണ്ട് പുറത്തേയ്ക്ക് പോയി ..വരാന്തയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ…
അച്ഛൻ:-മോനെ..നമ്മുടെ കുറവുകൾ ഉൾക്കൊണ്ട് തന്നെയാണ് സത്യൻ ഒരേയൊരു മകളെ മോന്റെ കൈയ്യിൽ ഏൽപ്പിക്കാൻ തയ്യാറായത്..നിനക്ക് വിദ്യാഭ്യാസവും നല്ലൊരു ജോലിയുമില്ലെന്ന
കാര്യം ഒഴിച്ചാൽ സത്യന് ബാക്കിയെല്ലാ കാര്യത്തിലും നിന്നെ മുൻപ് തന്നെ ഇഷ്ടമായിരുന്നു…ആ ഒരു വിശ്വാസം നഷ്ടപ്പെടുത്തതിരിക്കാൻ ശ്രദ്ധിക്കണം..അച്ഛൻ പറഞ്ഞു വരുന്നത്..നിങ്ങൾ തമ്മിലുള്ള വിവാഹത്തിന് പൂർണ്ണസമ്മതം കിട്ടിയെന്നത് ശരി തന്നെയാണ്..എന്ന് വച്ച് വിവാഹത്തിന് മുൻപ് കുരുത്തക്കേടിനൊന്നും പോകരുത് കേട്ടോ…എനിയ്ക്കെന്റെ മോനെ വിശ്വാസമാണ്..എന്നാലും നിങ്ങളുടെ പ്രായം അതായത് കൊണ്ട് അച്ചൻ ഒന്നോർമിപ്പിച്ചെന്നെയുള്ളൂ…സത്യന് മോനെ അത്രയ്ക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്..ഇന്ന് രാത്രിയിൽ കാർത്തുവിന് കൂട്ട് കിടക്കാൻ ദിയയുടെ കൂടെ മോനോടും നിൽക്കാൻ പറഞ്ഞത്..മോനത് മനസ്സിലാക്കി പെരുമാറണം കേട്ടോ…
ഞാൻ:-ശരിയച്ചാ…
അച്ഛൻ:-അച്ഛൻ പറഞ്ഞെന്നും കരുതി മോൻ വിഷ്‌മിക്കുകയൊന്നും വേണ്ടട്ടോ…കാർത്തുവിനോട് അകൽച്ച കാണിക്കുകയും ചെയ്യരുത് .ഇത് വരെ എങ്ങനെയാണോ അത് പോലെ പെരുമാറിയാൽ മതി..ഞാൻ അച്ഛൻ പറയുന്നതെല്ലാം മര്യാദരാമനായി നിന്ന് തലകുലുക്കി കേട്ടു..ഇത് വരെ പെരുമാറിയ കാര്യങ്ങൾ ഓർത്ത് ഉള്ളിൽ തികട്ടി വന്ന ചിരി വെളിയിലേയ്ക്ക് വരാതിരിക്കാൻ ഞാൻ പാട്പെടുന്നുണ്ടായിരുന്നു…അച്ഛനെന്നെയും കൂട്ടി റൂമിലേയ്ക്ക് നടന്നു..
അധികം വൈകാതെ ഞാനും ദിയയും തിരിച്ചു ഓട്ടോയിൽ കാർത്തുവിന്റെ വീട്ടിലേയ്ക്ക് പോയി…
ഓട്ടോ മുറ്റത്ത് നിർത്തിയപ്പോൾ തന്നെ കാർത്തു വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു…ദിയയെ ഓടി വന്നവൾ കെട്ടിപ്പിടിച്ചു…രണ്ടും കൂടെ ചലപില സംസാരം തുടങ്ങിയിരുന്നു…ഇടയ്ക്കിടയ്ക്ക് കാർത്തു എന്നെ പാളി നോക്കുന്നുണ്ടായിരുന്നു..അപ്പോഴൊക്കെ അവളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞു നിന്നിരുന്നു….
ദിയ:-അതേ…നാത്തൂനെ…ഞാൻ നിൽക്കണോ..പോണോ…അല്ല പിന്നേ.. എന്നോട് സംസാരിക്കുമ്പോളും നോട്ടം മുഴുവൻ വല്ലയിടത്തും…ചേട്ടയെ ആരും കൊണ്ട് പോകത്തോന്നുമില്ല..സമയമാകുമ്പോൾ ഞങ്ങൾ കാരണവന്മാർ കൈ പിടിച്ചേല്പിക്കും അത് വരെ അടക്കവും ഒതുക്കവുമായി കഴിഞ്ഞോള…പറയുന്നത് കുട്ടിയ്ക്ക് മനസ്സിലാകുന്നുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *