ഇടയ്ക്ക് ഞാൻ ദിയ കാണാതെ ഒരുളയെടുത്ത് കാർത്തുവിനെ നോക്കി വാ..തുറക്കാൻ ആംഗ്യം കാണിച്ചു…അവൾ വെപ്രാളത്തോടെ ദിയയെ കാണിച്ചു കൊണ്ട് വേണ്ടാ.. പറഞ്ഞു…
ശ്ശെടാ..പെങ്ങളാണത്രേ..പെങ്ങൾ..കാര്യം ഞങ്ങളെ ഒന്നിപ്പിക്കാൻ മുന്നിൽ നിന്നതാണെങ്കിലും ഇതിപ്പോൾ എവിടെ നോക്കിയാലും പാരയാണല്ലോ…
ഞാൻ:-അച്ചാറുണ്ടോ…
കാർത്തു:-അയ്യോ..എടുക്കാൻ മറന്നു..ഞാൻ എടുത്തിട്ട് വരാം…കാർത്തു പറഞ്ഞു കൊണ്ട് പോകാൻ എണീറ്റു..
ദിയ:-അവിടിരിയെടി..ഞാൻ പോയെടുത്തിട്ടു വരാം..വീട്ടിലുമതെ എത്ര കൂട്ടം കറികൾ ഉണ്ടെങ്കിലും ചേട്ടയ്ക്ക് അച്ചാർ കിട്ടിയാലേ..തൃപ്തിയാകുള്ളത്രെ..
ദിയ അടുക്കളയിലേക്ക് മറഞ്ഞതും ഞാൻ വേഗം ഉരുള കാർത്തുവിന്റെ വായിൽ വച്ചു കൊടുത്തു..അവൾ സന്തോഷത്തോടെയത് കഴിച്ചിട്ട് പ്രണയം തുളുമ്പുന്ന മിഴികൾ കൊണ്ടെന്നെ നോക്കി..ഞാനവളുടെ നേരെ വാ തുറന്ന് പിടിച്ചു നിന്നു…അവൾ അടുക്കള ഭാഗത്തേയ്ക്ക് നോക്കിയിട്ട് വേഗം ഒരുരുളയെടുത്ത് എന്റെ വായിലേക്ക് വച്ച് തന്നതും…
സ്റ്റാച്യു….
എന്റെ ദൈവമേ..എന്നെയെന്തിന് ഇതുങ്ങളുടെ ഇടയിൽ കൊണ്ടിട്ടു പരീക്ഷിക്കുന്നു…അപ്പോൾ ഇതിനായിരുന്നല്ലേ…പെട്ടെന്നൊരു അച്ചാർ കഥയുണ്ടാക്കി എന്നെ അടുക്കളയിലേക്ക് പറഞ്ഞു വിട്ടത്…ഇപ്പോൾ ഫിലിമിൽ പോലും കാണാത്ത കാഴ്ച്ചയാണെന്നോർക്കണം..ഒരു സെക്കന്റ് താമസിച്ചിരുന്നെങ്കിൽ മിസ്സായേനെ…ഹൊ ഭയങ്കരം തന്നെ…കാർത്തു ചമ്മി നാറി ചൂളിപ്പിടിച്ചിരിപ്പുണ്ടായിരുന്നു…
ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ…
ഞാൻ കഴിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു…
ഇന്ന… അച്ചാർ..ദിയ മേശയിൽ അഛാർ കുപ്പി ചെറുതായി ശബ്ദത്തിൽ അടിച്ച് എന്റെ മുന്പിലായി വച്ചു…ഞാനൊന്നുമറിയാത്ത പോലെ കുപ്പി തുറന്ന് അഛാറെടുത്ത് പ്ലെറ്റിൽ ഇട്ട് കഴിക്കുന്നതിൽ ശ്രദ്ധിച്ചു…
ദിയ:-ഓസ്കാർ കിട്ടും കേട്ടോ..എന്താ..ഭാവാഭിനയം .അവളെന്നെ നോക്കി പറഞ്ഞിട്ട് കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു….
കഴിച്ചെഴുന്നേറ്റു കൈ കഴുകി വന്ന് ഞാൻ സെറ്റിയിൽ ഇരുന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരുന്നു…കാർത്തുവും ദിയയും കഴിച്ചു കഴിഞ്ഞ് പാത്രങ്ങൾ എടുത്ത് കൊണ്ട് അടുക്കളയിലോട്ടു പോയിരുന്നു…
ഫോണിൽ ഒരു മെസ്സേജ് വന്നു..നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നായിരുന്നു…ഒരു ഹായ് മാത്രം…ഇതാരപ്പ..പറയാൻ തക്കവണ്ണം ഒരു കൂട്ടുകാരൻ പോലുമില്ലാത്ത എനിയ്ക്ക് മെസ്സേജ് അയയ്ക്കാൻ…ചിന്തിച്ചിരുന്നപ്പോഴേയ്ക്കും അടുത്ത മെസ്സേജ് വന്നിരുന്നു…
ഹായ്..ഏട്ടാ..ഞാനാണ് നിത്യ….
ഹൊ..ഇവളരുന്നോ…
ഞാൻ:-എന്താ..നിത്യാ.. അച്ഛൻ വിളിച്ചില്ലല്ലോ…അവൾ ഒരു സ്‌മൈലി അയച്ചു..
നിത്യാ:-അത് ഞാൻ രാവിലെ ചുമ്മാ പറഞ്ഞതാ…നമ്പർ വാങ്ങാൻ…
ഞാൻ:-തനിക്കെന്തിനാ..എന്റെ നമ്പർ…
നിത്യാ:-കാര്യമൊക്കെയുണ്ടെന്നു കൂട്ടിക്കോ…അതേ..ഏട്ടൻ നാളെ വനത്തിൽ ആടിനെയും കൊണ്ട് വരുന്നുണ്ടോ…
ഞാൻ:-എന്താ..കാര്യം പറയു കൊച്ചേ…
നിത്യാ:-എനിയ്ക്ക് ഏട്ടനോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്…
ഞാൻ:-എന്തായാലും ഇപ്പോൾ പറഞ്ഞു കൂടെ..
നിത്യാ:-പറ്റില്ലാ…നേരിട്ട് പറയാനുള്ളതാണ്..
ഞാൻ:-ശരി..നാളെ വരുന്നുണ്ടെങ്കിൽ രാവിലെ ഞാൻ മെസ്സേജ് അയക്കാം…
നിത്യാ:-ശരിയേട്ടാ…ഗുഡ്നൈറ്റ്… പിറകെ ഒരു ചുംബനത്തിന്റെ ഇമോജിയും പറന്നു വന്നു…
ഞാനത് കണ്ട് കിളി പോയിരുന്നു പോയി…..
ബോറകുന്നുണ്ടെങ്കിൽ തുറന്ന് പറയണം കേട്ടോ…
(തുടരണോ…)