ക്രിക്കറ്റ് കളി 4 [Amal SRK]

Posted by

ഏട്ടന്റെ അഭിപ്രായത്തിനുവേണ്ടി കാത്തിരിക്കുകയാണ് പെങ്ങൾ.

കിച്ചു അത് കഴിച്ചുനോക്കി.

” എങ്ങനെയുണ്ട്..? കൊള്ളാമോ…? ”

” മ്മ്… സൂപ്പറായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. ”

അവൻ കഴിച്ചുകൊണ്ട് പറഞ്ഞു.

” താങ്ക്സ് ഏട്ടാ… ”

അവൾക്ക് സന്തോഷമായി.

സമയം 9 മണിയായി.

കിച്ചു കോളേജിലേക്കും, വീണ അമ്മയുടെ തറവാട്ടിലേക്കും പോകാൻ ഒരുങ്ങി.
ആവശ്യമുള്ള വസ്ത്രങ്ങളും മറ്റു സാമഗ്രികളും വീണ ഒരു ബാഗിൽ നിറച്ചു വച്ചു.

” നീ ഇവളെ ബസ്സ് കയറ്റി വിട്ടിട്ട് കോളേജിലേക്ക് പോയാൽ മതി കേട്ടോ… ”

സുചിത്ര കിച്ചുവിനോട് പറഞ്ഞു.

കിച്ചു തലകുലുക്കി.

സുചിത്ര മകളെ അടുത്തേക്ക് വിളിച്ചു അവളുടെ നെറ്റിൽ ഒരു മുത്തം കൊടുത്തു.

വീണ അമ്മയുടെ കവിളിൽ തിരിച്ചും ചുംബിച്ചു.

” മോള്‌ പോയിട്ട് വാ… നല്ലോണം പഠിക്കണം കേട്ടോ. മുത്തശ്ശിയേയും,മുത്തച്ഛനേയും ബുദ്ധിമുട്ടിക്കരുത്. പുതിയ കോളേജാണ്. ഒരുപാട് ചീത്ത കുട്ടികളൊക്കെയുണ്ടാവും അവരുമായി ചങ്ങാത്തം കൂടാൻ നിൽക്കരുത്. ആരെകൊണ്ടും ഒരു ചിത്തപേരും കേൾപിക്കരുത്… ”

മകൾക്ക് ഓരോ നിർദ്ദേശങ്ങൾ നൽകി.

” ശെരി അമ്മേ.. ”

യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി.

ഈ നേരം കിച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു.

സുചിത്ര അവനെ സംശയത്തോടെ നോക്കി.

” നീയെന്താ ഇവിടെ തന്നെ നിൽക്കുന്നെ? ”

അവൾ ചോദിച്ചു.

അവൻ കുറച്ചു പതുങ്ങി.

” അത് പിന്നെ… ഞാൻ ഇന്നലെ പറഞ്ഞ കാര്യം… ഒരു…. 200 രൂപ… ”

അവൻ തപ്പി തപ്പി പറഞ്ഞു.

പെട്ടന്ന് സുചിത്രയുടെ മുഖഭാവം മാറി.

” നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാ.. കാശ് തരത്തില്ലായെന്ന്. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ. പരിക്ഷ ആവാറായി അപ്പോഴാ അവൻ ക്രിക്കറ്റ്‌ കളിക്കാൻ നടക്കണത്… വേഗം പോയിക്കോ എന്റെ മുൻപിന്ന്. അല്ലേൽ എന്റെ കൈയ്യിന്ന് നീ മേടിക്കും. ”

അവൾ ഉറക്കെ ശകാരിച്ചു.

അവൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. വേഗം തിരിഞ്ഞു നടന്നു.

വഴക്ക് കേട്ടപ്പോഴുള്ള ഏട്ടന്റെ മുഖം കണ്ട് വീണയ്ക്ക് ചിരിവന്നു.
അവൾ അടക്കി ചിരിച്ചു.

സുചിത്ര ഇപ്പോഴും വഴക്ക് പറയുന്നത് നിർത്തിയിട്ടില്ല. കിച്ചുനെ എന്തൊക്കെയോ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *