ക്രിക്കറ്റ് കളി 4 [Amal SRK]

Posted by

” പന്ന പുലയാടി മോനെ… അവന്റെ അമ്മെടൊരു ക്ലാസ്സ്‌… എത്ര സമയമായെടാ… നിന്നെ ഒറ്റയൊരുത്തന് വേണ്ടി ഞങ്ങള് കാത്ത്നിൽക്കാൻ തുടങ്ങിയിട്ട്. ഞങ്ങളെക്കാൾ വൈകി വന്ന ടീമുകളുടെയൊക്കെ കളി കഴിഞ്ഞു. എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ… ”

അഭിയുടെ ശകാരം കേട്ട് കിച്ചു നന്നായി പേടിച്ചു.

” ടാ അവനെ വിട്. വഴക്ക് പറഞ് സമയം കളയാതെ അവന്റെ കയ്യിന്ന് കാശ് വാങ്ങി അത് ചെന്ന് അടയ്ക്കാൻ നോക്ക്. ”

നവീൻ പറഞ്ഞു.

അഭി ദേഷ്യം അല്പമൊന്ന് നിയന്ധ്രിച്ചു.

” പറഞ്ഞ കാശ് കൊണ്ടുവന്നിട്ടുണ്ടോ…? ”

” കൊണ്ടുവന്നു.. ”

കിച്ചു തലകുലുക്കി.
പേഴ്‌സ് തുറന്ന് അതിൽ നിന്നും നൂറിന്റെ രണ്ട് നോട്ട് എടുത്ത് അഭിക്ക് കൊടുത്തു.

അഭി അതും വാങ്ങി കമ്മിറ്റി കാരുടെ അടുത്തേക്ക് ചെന്നു.

നവീൻ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു : എന്നാലും നിയിത് എന്ത് പണിയാ കാണിച്ചത്…? ഞങ്ങളൊക്കെ എത്ര നേരായിന്ന് അറിയോ നിന്നെയും കാത്ത് നിൽക്കാൻ തുടങ്ങയിട്ട്. നീ ഒര് 5 മിനിറ്റ് കൂടെ വൈകിയിരുന്നെങ്കിൽ ഇന്നത്തെ ടുർണമെന്റ് തന്നെ മിസ്സായേനെ…

” എടാ… ഞാൻ എന്ത് ചെയ്യാനാ… ലീവ് എടുക്കാനാണെങ്കിൽ അമ്മ സമ്മതിക്കത്തില്ല. സാധാരണ സ്പെഷ്യൽ ക്ലാസ്സ്‌ 12 മണിയാവുമ്പോ തീരേണ്ടതാ. പക്ഷെ ഇന്ന് ജീന ടീച്ചറ് അതികം സമയം ക്ലാസ്സ്‌ എടുത്തു. അതാ ഇത്രയും വൈകാൻ കാരണം. ”

” ആ… അത് വിട്. സംസാരിച്ചു സമയം കളയാതെ യുണിഫോം മാറ്റി ജേഴ്‌സി ധരിക്കാൻ നോക്ക്.. ”
രാഹുൽ പറഞ്ഞു.

അത് കേട്ടപാടെ കിച്ചു തന്റെ ബാഗ് തുറന്ന് അതിൽ നിന്നും ജേഴ്‌സി എടുത്തു.

ഈ സമയം ഗ്രൗണ്ട് ഫീസ് അടച്ച റസിറ്റുമായി അഭി അവിടേയ്ക്ക് വന്നു.

” നമ്മുടെ മാച്ച് തുടങ്ങാനായോ…? ”
വിഷ്ണു ചോദിച്ചു.

” എനി നടക്കാൻ പോകുന്നത് നമ്മുടെ മാച്ച് ആണ്. വേഗം എല്ലാരും ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്ക്.. ”

അഭി പറഞ്ഞു.

വൈകാതെ
ഫസ്റ്റ് റൗണ്ട് മാച്ച് കഴിഞ്ഞു.

” ഹാവു… അങ്ങനെ ആ കടമ്പ കടന്നു കിട്ടി… ”

ഒരാശ്വാസത്തോടെ മനു പറഞ്ഞു.

” എന്നാലും ഈ കിച്ചുവും, മൈരൻ മനുവും ഇത് എന്നാ പണിയാ കാണിച്ചേ… അവൻ മാരുടെ ഒടുക്കത്തെ ഒരു തയപ്പിക്കല്. ആദ്യത്തെ രണ്ട് ഓവറ് വെറും 5 റൺസാ രണ്ടും കൂടെ എടുത്തത്… എന്നിട്ട് അടുത്ത ഓവറിൽ രണ്ടിന്റെയും കുറ്റിയും തെറിച്ചു. പിന്നീട് ഇറങ്ങിയ ഈ അഭിയും, നവീനും അടിച്ചു പൊളിച്ചില്ലായിരുന്നെങ്കിലുണ്ടല്ലോ..? ഞങ്ങടെ ടീം 6 ഓവറിൽ 30 റണ്ണു പോലും കടക്കില്ലായിരുന്നു….. ”

രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *