ക്രിക്കറ്റ് കളി 4 [Amal SRK]

Posted by

” ശെരിയാ… എന്തോ ഭാഗ്യത്തിനാ ഈ കളി ജയിച്ചത്. ”

വിഷ്ണു പറഞ്ഞു.

അഭി ദേഷ്യത്തോടെ കിച്ചുവിനെയും, മനുവെയും നോക്കി : എന്നാടാ രണ്ടും കാണിച്ചു വച്ചത്. ഒന്നുങ്കിൽ അടിച്ചു റൺ എടുക്കുക, അല്ലെങ്കിൽ തയപ്പിക്കാതെ ഔട്ട്‌ ആയി തരുക. ഇത് രണ്ടും ചെയ്യാതെ രണ്ട് ഓവറ് വെയ്സ്റ്റാക്കി കളഞ്ഞു. ”

” ശെരിയാ ടെസ്റ്റ്‌ കളിക്കണത് പോലെയല്ലേ… ഇവന്മാര് കളിച്ചത്. മൈരൻമാറ്.. ”

രാഹുല് വീണ്ടും രണ്ടുപേരെയും കളിയാക്കി.

അവന്റെ സംസാരം കേട്ട് മനുക്ക് ചൊറിഞ്ഞു വന്നു.

” ഒന്ന് നിർത്തടാ… അവരാതി മോനെ… കുറേ നേരായി നീ ഞങ്ങളെ ചൊറിയാൻ തുടങ്ങിയിട്ട്. ഈ ഡയലോഗ് അടിക്കുന്ന നീ വലിയ കളി കളിചെങ്കിൽ ഓക്കേ. ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്ക് അല്ലേടാ നീ…
എന്നിട്ട് പൂറൻ ഞങ്ങക്കിട്ട് ഒണ്ടാക്കാൻ വന്നിരിക്കുന്നു… ”

മനു ദേഷ്യത്തൊടെ രാഹുലിനിട്ട് കൊടുത്തു.

രാഹുലിന്റെ മുഖം ചമ്മിയ പോലായി.

” എന്നാലും ഞാൻ അന്തസ്സോടെയാ ഔട്ട്‌ ആയത്. ഓവറുകൾ അതികം കളഞ്ഞില്ലല്ലോ… ”

രാഹുല് ശബ്ദം താഴ്ത്തി പറഞ്ഞു.

” അതും പറഞ്ഞ് നീ ആശ്വസിച്ചോ.. നിന്നെക്കൊണ്ട് അതൊക്കെയെ പറ്റു. ”

മനു പറഞ്ഞു.

” അല്ലാ ഇനിയെപ്പഴാ സെക്കന്റ്‌ റൗണ്ട് തുടങ്ങുന്നേ…? ”

നവീൻ ചോദിച്ചു.

” ഇപ്പൊ ലഞ്ച് ബ്രേക്ക് ആണ്… നമ്മടെ കളി തുടങ്ങാൻ കുറച്ചു വൈകും. നിങ്ങളൊക്കെ വീട്ടി പോയി ചോറുണ്ടിട്ട് വന്നോളൂ… ”

അഭി പറഞ്ഞു.

” അപ്പൊ നീ ചോറുണ്ണാൻ പോണില്ലേ….? ”

രാഹുൽ ചോദിച്ചു.

” ഇല്ലടാ… വിട്ടിൽ അച്ഛനും അമ്മയുമൊന്നുമില്ല. അവരൊക്കെ അമ്മേന്റെ നാട്ടില് ഒരു കല്യാണം കൂടാൻ പോയിരിക്കുവാ എത്താൻ ലേറ്റ് ആകും. ”

” എന്നാ പിന്നെ എന്റെ വീട്ടിലേക്ക് വാടാ.. അവിടെനിന്നു ചോറുണ്ണാം. ”

രാഹുൽ പറഞ്ഞു.

” അതൊന്നും വേണ്ട നിങ്ങള് വേഗം പോയി കഴിച്ചിട്ട് വാ… എന്റെ കൈയിൽ 30 രൂപയുണ്ട്. ഞാൻ ബേക്കറിന്ന് വല്ല പഫ്‌സോ, ബന്നൊ വാങ്ങി കഴിച്ചോളാം. ”

അഭി പറഞ്ഞു.

” വെറുതെ കാശ് കളയേണ്ടടാ… നീ എന്റെ വീട്ടിലേക്ക് വാ…, അല്ലെങ്കിൽ രാഹുലിന്റെ വീട്ടിലേക്ക് പോ… ”

മനു പറഞ്ഞു.

” വേണ്ടാന്ന് പറഞ്ഞില്ലേ… നിങ്ങള് പോയി കഴിച്ചിട്ട് വാ… ”

അഭി വീണ്ടും ആവർത്തിച്ചു.

അവരൊക്കെ ചോറുണ്ണാൻ വീട്ടിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *