“തനിക്കെന്നും സംശയങ്ങളാണല്ലൊ?
ഏതോ ഒരു ക്രിമിനലിന്റെ മരണം പോലും സംശയിച്ചു സംശയിച്ചു എങ്ങുമെത്താതെ നിക്കുന്നു.ഞാൻ ഒന്നുമറിയുന്നില്ല എന്ന് കരുതരുത്.
മുകളിൽ ചില പരിചയക്കാരുണ്ടെന്ന് കരുതി എന്നും ഇങ്ങനെയൊക്കെ ആവാം എന്ന ചിന്ത വേണ്ട.
കസ്റ്റഡിയിലുള്ള ഒരുവനെ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാടൊ ഈ തൊപ്പിയും വച്ചു നടക്കുന്നത്.അവനാണെങ്കിൽ സ്റ്റേഷൻ കത്തിച്ചിട്ടു പോയി എന്നും പറയുന്നു.”സർക്കിൾ പീറ്ററും നല്ല കലിപ്പിലാണ്.
“സർ…….മുകളിൽ പരിചയക്കാരുണ്ട്.
അതിന്റെ ബലത്തിലായിരുന്നു എങ്കിൽ ഞാൻ ഇപ്പൊൾ ഇവിടെ നിക്കില്ല.ഒരുപാട് ജോലിയുണ്ട്,ഇത് ചെയ്തവനെയും ചെയ്യിച്ചവനെയും പൂട്ടേണ്ടത് എന്റെ അഭിമാനത്തിന്റെ പ്രശ്നവും.അതുകൊണ്ട് സാർ അത് വിട്.
പിന്നെ ഞാൻ വന്നത് എന്റെ മര്യാദ,
എന്റെ നിഗമനങ്ങളും സംശയങ്ങളും സർ പറഞ്ഞ കേസിലെതടക്കം മുന്നിലിരിക്കുന്ന ഫയലിലുണ്ട്.
പിന്നെ ഈ കേസ് അന്വേഷിക്കുന്നത് ഞാനാണ്, ഈ രാജീവ് റാം.
തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനും എനിക്കറിയാം.
എനിക്കിട്ടൊന്ന് കൊട്ടാനുള്ള വടിയാണ് ഇ തീപിടുത്തം എന്നറിയാം,
അതിന്റെ പേരിൽ ഇനിയും ഇതുപോലെ പ്രഹസനം തുടർന്നാൽ അറിയാല്ലോ സാറുമ്മാർക്ക്……അന്ന് നിങ്ങൾ നൽകിയ വിരുന്ന് സ്വീകരിച്ചു പൂഴ്ത്തിയ മക്കളുടെ കേസ് ഫയൽ ഞാൻ അങ്ങ് പൊക്കും.”
“എടൊ……….താൻ ഇങ്ങനെ ബി പി കൂട്ടല്ലേ.തനിക്കറിയാല്ലൊ ഇതിന്റെ ഗൗരവം.മുകളിൽ നിന്ന് പ്രഷർ വല്ലാതെയുണ്ട്.ആ പുതിയ എസ് പി വല്ലാതെ സ്വര്യം കെടുത്തുന്നു.ഹോം
മിനിസ്റ്ററെപ്പോലും പുല്ല് വിലയാ.”
പീറ്റർ പറഞ്ഞു.
“അവരെ തണുപ്പിച്ചു നിർത്തേണ്ടത് സാറിന്റെയൊക്കെ ആവശ്യമാണ്. എനിക്ക് ഈ കേസുമായി മുന്നോട്ട് പോയെ പറ്റൂ.അല്ലെങ്കിൽ മറ്റ് ചിലത് വെളിച്ചം കാണും.”
“ഒന്ന് അടങ്ങടൊ രാജീവ്………ഒരു
പതിനഞ്ചു ദിവസം.അതിനുള്ളിൽ ഒരു തീരുമാനം ഉണ്ടാവണം.”നിവൃത്തി ഇല്ലാതെ ഡി വൈ എസ് പി പറഞ്ഞു.
“താങ്ക് യു സർ…….എസ് പിയെ ഒന്ന് തിരക്കി എന്ന് പറഞ്ഞേക്ക്.ഒന്ന് കാണുന്നുണ്ട് ആ പുന്നാര മോളെ.”
ഒരു ചിരിയോടെ തന്റെ തൊപ്പിയുടെ തുമ്പിൽ വലതുകൈ കൊണ്ട് ഒന്ന് ഉറപ്പിച്ചു വച്ചശേഷം ഒരു സല്യൂട്ടും നൽകി രാജീവ് പുറത്തേക്ക് നടന്നു.
പതിനഞ്ചു ദിവസത്തെ സമയം നേടി തികഞ്ഞ ആത്മവിശ്വാസത്തോടെ രാജീവ് ആ മുറിവിട്ടിറങ്ങി.ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന ഉറച്ച ബോധ്യത്തോടെ മനസ്സിൽ ചിലത് പറഞ്ഞുറപ്പിച്ചുകൊണ്ട് തന്റെ ജീപ്പിലേക്ക് കയറവെ മുന്നോട്ട് ഇനി