ശംഭുവിന്റെ ഒളിയമ്പുകൾ 37 [Alby]

Posted by

ചോദ്യം ശംഭുവിന്റെതാണ്.”ഞാൻ എന്ത് പറയാൻ.അറിയുന്നത്
ഞാനങ്ങോട്ടു പറഞ്ഞു………….ഒന്ന് പോയെടാ”റപ്പായി ഒരു കള്ള ദേഷ്യം കാണിച്ചു.അത് കണ്ട് ശംഭു ഒന്ന് ചിരിക്കുകയും ചെയ്തു.അവനറിയാം റപ്പായിയെ,അത് ആ ചിരിയിൽ ഉണ്ടായിരുന്നു.

“ഒരു പേട് അവിടെയുണ്ടായിരുന്നു. എന്നുകരുതി മാധവനും കുടുംബത്തിനുമെതിരെ ഒരു വാക്ക് മിണ്ടില്ല റപ്പായി.”ശംഭുവിന്റെ ചിരിയോടൊപ്പം അയാൾ പറഞ്ഞു നിർത്തി.

“എന്തോ പ്രശ്നമുണ്ടല്ലൊ റപ്പായി ചേട്ടാ.ചേട്ടന്റെ സംശയം പോലെ അതൊരു പോലീസ് ആണെങ്കിൽ?”
വീണ സീരിയസ് ആണ്.

“മോൾക്ക് ഞാൻ പറഞ്ഞു വരുന്നതിന്റെ ഗൗരവം മനസിലായി.
എന്നിട്ടും ഈ പോങ്ങൻ ഇളിക്കുന്നത് കണ്ടില്ലേ?”

“അയാളെ മുൻപെങ്ങും കണ്ടിട്ടില്ല?”
വീണ വീണ്ടും ചോദിച്ചു.

“ഇല്ല കുഞ്ഞേ.എന്റെ ജീവിതത്തിൽ ആദ്യം.ഒരു അപരിചിതൻ വന്ന് സാധാരണപോലെ തിരക്കുകയാണ് എങ്കിൽ മനസ്സിലാക്കാം,ഇത് ഒരു നാലഞ്ചു മണിക്കൂർ എന്നോടൊപ്പം
ചിലവഴിച്ച്,എനിക്ക് കഴിക്കാനും കുടിക്കാനും വാങ്ങിത്തന്ന് ഓരോന്ന് ചോദിക്കുകയായിരുന്നു.എന്തോ മനസ്സിൽ കണ്ട് ചോദിക്കുന്നത് പോലെ.”

“എന്നിട്ട് ചേട്ടൻ എന്ത് പറഞ്ഞു?”
ശംഭുവിന്റെ സാന്നിധ്യത്തിലും വീണയാണ് റപ്പായിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നത്.റപ്പായിയെ അറിയുന്ന,നിലവിലെ പ്രശ്നങ്ങൾ അറിയുന്ന അവൾക്ക് മാപ്പിള വഴിക്ക് കൈകാണിച്ച സമയം മുതൽ ഒരു പന്തികേട് തോന്നിയിരുന്നു.ഒരു കാര്യവുമില്ലാതെ റപ്പായി അങ്ങനെ വന്ന് നിക്കില്ല എന്ന് അവൾക്കും അറിയാം.മാധവനെക്കാൾ കാണാൻ സൗകര്യം റപ്പായിക്ക് ശംഭുവിനെ ആണെന്നും.

“ചോദിച്ചതിന് എല്ലാം തിരിച്ചാണ് മറുപടി കൊടുത്തത്.പക്ഷെ ഒന്ന് എനിക്ക് മനസിലായി,അയാൾക്ക് നിങ്ങൾ ഓരോരുത്തരെയും കുറിച്ച്
നല്ല ധാരണയുണ്ട്.നിങ്ങളുടെ ബന്ധം പോലുമറിയാം.കൂടുതലും ചോദിച്ചത് നിങ്ങളുടെ കഴിഞ്ഞ കാലവും.”

“അതൊക്കെ പോട്ടെ,ഇനി കണ്ടാൽ അയാളെ………”

“എന്താ മോളെ അങ്ങനെയൊരു ചോദ്യം.തിരിച്ചറിയും.ഒരു അടച്ചു കെട്ടിയ ജീപ്പിലാ അയാൾ വന്നത്.
നമ്പർ ഓർമ്മയില്ല,ഞാൻ ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശരി.ഒരു പോലീസ് ലുക്ക്‌ ഒക്കെയുണ്ട്,നടപ്പും സ്റ്റൈലും പോലും അവരെപ്പോലെ തോന്നിച്ചു.അറിഞ്ഞോ അറിയാതെയോ ടൗണിലുള്ള നമ്മുടെ ബാർ ഹോട്ടലിൽ വച്ചാ എന്നെ
സൽക്കരിച്ചതും.”

“മതി റപ്പായിച്ചേട്ടാ,ആളെ കണ്ടു പിടിക്കാൻ ഒരു സൂചന കിട്ടിയാൽ മതി,അതിന് ഈ പറഞ്ഞത് ധാരാളം.
നമ്മുടെ എത് സ്ഥാപനമായാലും സി സി ടി വി സർവയിലൻസ് ഉറപ്പായും ഉണ്ട്.ഇനി കാര്യങ്ങൾ എനിക്ക് വിട്ടേക്ക് വന്നവന്റെ ജാതകം പരിശോധിച്ചു വേണ്ടത് ചെയ്തോളാം

Leave a Reply

Your email address will not be published. Required fields are marked *