കരുത്തു വർദ്ധിച്ചതുപോലെ.ഇനി തന്റെ കുടുംബത്തിനു നേരെ ഒരുവന്റെയും വക്രദൃഷ്ട്ടി പതിയരുത്, മാധവൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.സാവിത്രിയെങ്ങനെ ഇതെല്ലാം?അത്
തന്നെയായിരുന്നു അന്ന് രാത്രിയിലെ ചർച്ചയും.അത് മാധവൻ തുറന്നു ചോദിക്കുകയും ചെയ്തു.
“വർഷം മുപ്പത് കഴിഞ്ഞു മാഷെ,ഈ മനസ്സ് കലങ്ങിയാൽ എനിക്കറിയാം. ഏത്രയൊക്കെ എന്നിൽ നിന്ന് ഒളിച്ചു വച്ചാലും ആ കണ്ണുകൾക്കെന്നോട് ഒളിക്കാനാവില്ല.മാഷ് പറയാതെ ഉള്ളിലൊതുക്കിയപ്പോൾ അതറിയണം എന്നെനിക്ക് തോന്നി. അന്വേഷിച്ചു,കണ്ടെത്തുകയും ചെയ്തു.”
വീണയുടെ ഊട്ടുന്നതിനിടെ സാവിത്രി പറഞ്ഞു.ഗായത്രിയാണ് മറ്റുള്ളവർക്ക് വിളമ്പുന്നത്.ആരിൽ നിന്ന് അറിഞ്ഞു എന്നത് അവളുടെ രഹസ്യമായി ഇരിക്കട്ടെ എന്ന് മാധവനും കരുതി.എന്നാലും അവൾ പറയുമെന്ന് മാധവനറിയാം.മാഷിനെ ഒന്ന് ഒറ്റക്ക് കിട്ടിയിട്ട് സംസാരിക്കാം എന്നായിരുന്നു സാവിത്രിയുടെ ചിന്ത.
വീണക്ക് ആഹാരത്തോട് മടി തോന്നി തുടങ്ങിയിട്ടുണ്ട്.അതിനാൽ സാവിത്രി പിടിച്ചിരുത്തി കഴിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുക.പതിവ് പോലെ തന്നെ അവളെ കഴിപ്പിക്കുകയാണ് സാവിത്രി.ഓരോ ഉരുള കൊടുക്കുമ്പോഴും അവൾ “മതി…….. ഇനി വേണ്ട.”എന്നൊക്കെ പറയുമെങ്കിലും സാവിത്രിയുടെ കണ്ണുരുട്ടലിൽ അവൾ പൂച്ചയാവും.
“ആകെ രണ്ട് വറ്റ് ചോറെയുള്ളൂ.അത് കഴിക്കാനും മടി.രണ്ടാൾക്ക് വേണ്ട ഭക്ഷണം കഴിക്കേണ്ട സമയവാ ഇത്.”
അവളുടെ ഭക്ഷണത്തിന് മുന്നിലുള്ള കാട്ടായങ്ങൾ കാണുമ്പോൾ സാവിത്രി ഇടക്ക് പറയും.
“ഇള്ള കുട്ടിയാണെന്നാ ഭാവം.”
വീണക്ക് സാവിത്രി വാരിക്കൊടുക്കുന്നത് കണ്ട് ശംഭുവിന്റെ കമന്റ് എത്തി.
“എനിക്കിവള് കുഞ്ഞ് തന്നെയാ.
കൂടുതൽ തമാശിക്കാതെ നിനക്കുള്ളത് കഴിച്ചിട്ട് പോയെടാ ചെക്കാ.”ഉടനെ സാവിത്രി അവനിട്ട് കൊട്ടി.അതുകണ്ട വീണ കുലുങ്ങി ചിരിച്ചതും ഇറക്കിത്തുടങ്ങിയ ഭക്ഷണം നെറുകയിൽ കയറി.
“അടങ്ങിയിരുന്നു കഴിച്ചൂടെ പെണ്ണെ.”
അവളുടെ നെറുകയിൽ തട്ടിക്കൊണ്ട് സാവിത്രി പറഞ്ഞു.
“ശംഭുസ് ചമ്മുന്നത് കാണാൻ നല്ല രസാ അമ്മെ,ചിരിച്ചുപോയതാ.”
തന്റെ വിക്കലിന് ശമനം കിട്ടിയപ്പോൾ ഒരു കിതപ്പോടെ വീണ പറഞ്ഞു.
“മ്മ്മ്മ്മ്……അവൻ നിന്റെ ഭർത്താവാ.
അത് മറക്കണ്ട.”സാവിത്രി അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞപ്പോൾ ശംഭു അവളെനോക്കി കൊഞ്ഞനം കുത്തി.അപ്പോൾ തന്നെ വിളമ്പുന്ന തിരക്കിനിടയിലും ഗായത്രി അവനിട്ട് തവികൊണ്ട് ഒന്ന് കൊടുത്തു.
മാധവനതൊക്കെ കണ്ട് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
*****
തന്റെ മേലുദ്യോഗസ്ഥരുടെ മുന്നിൽ നിൽക്കുകയാണ് രാജീവ്……അവർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ രാജീവ് നന്നേ ബുദ്ധിമുട്ടി.
“ഇന്നലെ വൈകിട്ട് റിപ്പോർട്ട് കിട്ടണം എന്ന് തന്നോട് പറഞ്ഞിരുന്നു.തന്റെ വാക്ക് കേട്ട് ഇന്ന് രാവിലെ വരെ സമയവും നൽകി.എന്നിട്ടും തന്റെ സ്റ്റേഷനിൽ നടന്നതിന് വ്യക്തമായ മറുപടി നൽകാൻ തനിക്ക് കഴിയുന്നില്ല.”ഡി വൈ എസ് പി കോശി അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.