ഒരു തലയും അതിന്റെ കൂടെ ഒരു ലിംഗവും.അതിൽ നിന്ന് ചോരമണം പുറത്തേക്ക് വരുന്നു.പകച്ചുപോയ അവർ കുറച്ചുസമയം ഒന്നും മിണ്ടിയില്ല.വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.ഇങ്ങനെ ഒന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നതുമല്ല.
“ഇതൊരു സ്റ്റേറ്റ്മെന്റാണ് രാജീവ്.
എനിക്കുള്ളൊരു മുന്നറിയിപ്പ്.”
സംയമനം വീണ്ടെടുത്തുകൊണ്ട് ഗോവിന്ദ് പറഞ്ഞു.
ഗോവിന്ദ് അങ്ങനെ പറഞ്ഞപ്പോൾ ചോദ്യഭാവത്തിൽ രാജീവനൊന്ന് നോക്കി.ഗോവിന്ദൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ അയാളെ തന്നെ നോക്കിയിരിക്കുമ്പോൾ ആദ്യമായി ഗോവിന്ദന്റെ മുഖത്തു ഭീതിയുടെ നിഴൽ വീഴുന്നത് രാജീവ് തിരിച്ചറിഞ്ഞു.
“വർമ്മാ ജി” ഏതോ ഒരോർമ്മയിൽ ഗോവിന്ദനത് പറയുമ്പോൾ അതാര് എന്ന് സ്വയം ചോദിച്ചുകൊണ്ട് രാജീവും.തന്നോടു പറയാത്ത ചിലത് ഇപ്പോഴും ഗോവിന്ദിനുള്ളിലുണ്ടെന്ന് രാജീവ് മനസ്സിലാക്കുകയായിരുന്നു.
************
തുടരും
ആൽബി.