ഹിബ, തന്റെ കൈകൾ എന്റെ കഴുത്തിൽ വെച്ചതും, അവൾ തന്നെ കടിച്ചു ചുവന്ന ഭാഗം എനിക്കൊന്നു നൊന്തു.ഔഉഫ്ഫ്ഫ്….ഹിബ : വേദനിക്കുന്നോ ഫൈസി…?
ഞാൻ : ഏയ് ഇല്ല… വാ… എനിക്കൊന്നു പുറത്ത് പോകണം. ഒരു പണിയുണ്ട് അത് കഴിഞ്ഞു ഞാൻ പെട്ടന്ന് വരാം…
ഹിബ എന്റെ കൈകളിൽ പിടിച്ചു
ഹിബ : പോകണോ? സത്യം പറ ഫൈസി വേദനിക്കുന്നില്ലേ
ഞാൻ : വേദന ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ആ വേദന എനിക്ക് ഇഷ്ടാണ് ❤
ഹിബ : ശരി ഫൈസി… പിന്നെ ഫൈസീ………….
ഞാൻ : പറ മോളെ
ഹിബ : ഒന്നും പൂർത്തിയായില്ല. അനു!!! അതിനു ശേഷം എന്തുണ്ടായി? ഇപ്പോൾ എവിടെ ആണ്?
ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കാവുമായിരുന്നില്ല.അല്ല കൃത്യമായ ഒരു ഉത്തരം എന്റെ കയ്യിൽ ഇല്ല എന്നതാണ് സത്യം. മുഖം ഒന്ന് താഴ്ത്തി വീണ്ടും ഉയർത്തി. ചുണ്ടുകൾ ഉള്ളിലേക്ക് പിടിച്ചു.
ഞാൻ : എനിക്കും അറിയില്ല, സമയമാകുമ്പോൾ നമുക്ക് ഒരുമിച്ച് തേടാം ഹിബ….
ജീപ് എടുത്തു സ്റ്റേഷനിലേക് തിരിച്ചു. മനസ്സ് കലുഷിതമാണ്. വേലിയേറ്റ തിരകൾ പോലെ രൂക്ഷമായി അവ എന്റെ മനസ്സിനെ നോവിക്കുന്നു. കീറി മുറിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ അനുഭവിക്കുന്ന ഒരു തരം വിങ്ങലുണ്ട്. അതെനിക്ക് ഇറക്കി വെക്കണം. ഇനി എനിക്ക് മുന്നിൽ കുറച്ചു ദൂരം കൂടി ബാക്കിയുണ്ട്. മനസ്സിനെ പിടിച്ചു നിർത്താനാകുന്നില്ല. അത് പിന്നിലേക്ക് സഞ്ചരിക്കുന്നു.
+++++++
രാത്രി 11 മണി…
ഞാൻ മൂക്ക് പൊത്തി പിടിച്ചു. ഇരുട്ടിനെ വകഞ്ഞു മാറ്റികൊണ്ട് സോജുവും ഞാനും മുന്നോട്ട് നടന്നു. ചെറിയ ചെറിയ കുറ്റിച്ചെടികൾക്കിടയിലെ ചെറിയ മുള്ളുകൾ കാലിൽ കോറി,
“ഔഫ്…”
സോജോ : പ്പാ മൈരേ ഒച്ചയെടുക്കല്ലേ…. ആരെങ്കിലും കണ്ടാൽ പിന്നേ ഡിസ്മിസൽ നോക്കിയ മതി.