സതി : “അതിനെന്താ, ഒരു ഞാറാഴ്ച നോക്കി വന്നോളു. അന്ന മോള് വീട്ടിൽ കാണൂ “. വിശ്വൻ : ” അപ്പോ ശരി വരുന്ന ഞാറാഴ്ച്ച ഞങ്ങൾ അങ്ങോട്ട് വരാം , ബാക്കി നേരിൽ സംസാരിക്കാം “, സതി : ” എന്നാൽ ശരി അങ്ങനെ ആകട്ടെ ” . വിശ്വൻ : “ദാ മോനേ ഫോൺ ഞാരാഴ്ച നമുക്ക് അവിടുo വരെ പോകാം ” . സുധി : ” ശരി അച്ഛാ ” .
സുധി വീണ്ടും അവളുടെ ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.ഞാറാഴ്ച അവർ അവരുടെ കാറിൽ തന്നെ പെണ്ണ് കാണാൻ യാത്ര തിരിച്ചു.
വെള്ളൂരാണ് പെണ്ണിന്റെ വീട് അത്യാവശ്യം സിറ്റിയിലുമാണ്. അവരങ്ങനെ പെണ്ണിന്റെ വീട്ടിലെത്തി. ഒരു ഇരു നില വീട് , നല്ല വിശാലമായ മുറ്റം കാർ പോർച്ചിൽ ഒരു കാറും രണ്ട് സ്കൂട്ടറും, അപ്പോഴതാ ഒരു മധ്യവയസ്കൻ പുറത്തേ വരുന്നു. പുറത്ത് വന്ന ആൾ : ” ഞാൻ പൂജയുടെ മാമൻ , പേര് സുനി, വരു അകത്തോട്ട് ഇരുന്ന് സംസാരിക്കാം. അവർ വീടിന് അകത്ത് പ്രവേശിക്കുന്നു. സുനി : ” ഞാൻ സതിയുടെ ഒരേ ഒരു ആങ്ങളയാണ് അവളുട ഭർത്താവ് 20 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചു , അദ്ദേഹം ഒരു ബാങ്ക് ജീവനക്കാരനായിരുന്നു , അദ്ദേഹത്തിന്റെ ജോലി പെങ്ങൾക്ക് കിട്ടി. അവർക്ക് രണ്ട് പെൺ മക്കളാണുള്ളത് മൂത്തയാൾ പൂജ, ഇളയവൾ ദിവ്യ , അവൾ മെഡിസിന് പഠിക്കുന്നു. ഓ ഞാൻ നിങ്ങൾക്ക് സംസാരിക്കാൻ പോലും അവസരം തന്നില്ല ” ! വിശ്വൻ : ” ഏയ് ,അത് സാരമില്ല. സുനി : ഞാൻ പെങ്ങളെ വിളിക്കാം “സതീ ” . അകത്ത് നിന്നും സതി പുറത്തേക്ക് വരുന്നു. സതി : പറയാനുള്ളതെല്ലാം ചേട്ടൻ പറഞ്ഞ് കാണും , ചേട്ടനങ്ങനെയാ സംസാരിച്ച് തുടങ്ങിയാൽ നിർത്തില്ല ” ആട്ടെ പയ്യന്റെ പേരെന്നാ?
സുധി : എന്റെ പേര് സുധീഷ് ,സുധി എന്ന് വിളിക്കും
സതി : ഏതു വരെ പഠിച്ചു? വിശ്വനാണ് അതിരുന്നരം പറഞ്ഞത് ” അവൻ എഞ്ചിനിയറിംഗ് ഫസ്റ്റ് ക്ലാസിൽ പാസ്റ്റായി, പിന്നെ ഞാൻ ജോലികൊന്നും വിട്ടില്ല. കാരണവന്മാരായി രണ്ട് മൂന്നു തലമുറക്കുള്ളത് ഉണ്ടാക്കി വച്ചിട്ടുണ്ട് പിന്നെ കുറച്ച് കൃഷിയുമുണ്ട്. ഞങ്ങൾക്ക് ഒറ്റ മോനാ അതുകൊണ്ട് അവനെ വേറ ജോലിക്ക് വിട്ടിട്ടില്ല.
സതി : ഓ അത് ശരി. മോൾക്ക് ജോലിയുണ്ട് ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആണ് അവളുടെ ഇഷ്ടത്തിന് പോകുന്നതാണ്. പിന്നെ അവളുടെ ഇഷ്ടമാണ് എന്റേയും. “അവരു നിന്നെ കാണാൻ വന്നതല്ല മോളെ വിളി ” സുനി ഇടക്കു കയറി പറഞ്ഞു. സതി : ” ഓ ഞാനത് മറന്നു, മോളേ, പൂജേ ………………. അടുക്കളയിൽ നിന്നും ഒരു ട്രേയിൽ പലഹാരങ്ങളുമായി ഒരു കുട്ടി വരുന്നു. ” ഞാനല്ല പെണ്ണ്, ചേച്ചി പുറകേ
വരുന്നു ” .
അവളതു പറഞ്ഞതിന് പിന്നാലെ ഒരു ട്രേയിൽ ചായയുമായി വെളുത്ത സെറ്റ് സാരിയുമുടുത്ത് നമ്രശിരസ്കയി ഒരു ചെറു പുഞ്ചിരിയോടെ അവൾ മന്ദം മന്ദം നടന്നു വരുന്നു. അവളെ കണ്ട മാത്രയിൽ സുധി ഞെട്ടി ഫോട്ടോയിൽ കണ്ടതിനേക്കാളും സുന്ദരിയാണവൾ. സുന്ദരമായ ആ പേടമാൻ മിഴികൾക്ക് അഴക് കൂട്ടാനായി മുകളിൽ ത്രെഡ് ചെയ്ത് , നീളമേറിയ പുരികങ്ങൾ,പുറത്തേക്ക് മലർന്ന അധരങ്ങൾ അവരുടെ ആഴക് വർദ്ധിപ്പിക്കാനായി ചെഞ്ചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് വരച്ചിരിക്കുന്നു നീളമേറിയ കൈ വിരലുകൾ അവയിൽ നീണ്ട്