വൃന്ദാവനം 3
Vrindhavanam Part 3 | Author : Kuttettan | Previous Part
ഏതായാലും ആ സ്വഭാവം മാറ്റാൻ ഞാൻ തീരുമാനിച്ചു.കൃത്യമായ ഇടവേളകളിൽ ഇനി വൃന്ദാവനത്തിന്‌റെ തുടർഭാഗങ്ങൾ പോസ്റ്റു ചെയ്യുന്നതായിരിക്കും. ഇതു സത്യം സത്യം സത്യം (സത്യമായിട്ടും.)
കഥകളെ നന്നായി ഫീൽ ചെയ്ത് ഇടുന്ന ആസ്വാദന കമന്‌റുകളാണ് ഓരോ എഴുത്തുകാരന്‌റെയും ഊർജവും ഇന്ധനവും. കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ കുറേ സുഹൃത്തുക്കൾ (എണ്ണത്തിൽ കുറവാണെങ്കിലും) ഇത്തരം പ്രോൽസാഹനം നൽകി.അവർക്കുവേണ്ടിയുള്ള സമർപ്പണമാണ് ഈ ഭാഗം.കുട്ടേട്ടൻ
കതകിലെ മുട്ടു കേട്ടു സഞ്ജു പതിയെ എഴുന്നേറ്റു. ആറുമണിയായിയിരിക്കുന്നു.ഇന്നലത്തെ യാത്രാക്ഷീണം മൂലം നല്ലപോലെ ഉറങ്ങിപ്പോയി.
അവൻ പെട്ടെന്നെഴുന്നേറ്റു മുഖം കഴുകി കതകു തുറന്നു.
ദത്തൻ ചെറിയച്ഛന്‌റെ മകൻ പക്രുവാണ്. ഈ കുരിപ്പിനു രാവിലെ ഒരു പണിയുമില്ലേ…സഞ്ജു മനസ്സിൽ പറഞ്ഞു.
‘ നിന്നെ നന്ദുച്ചേച്ചി വിളിക്കുന്നു. അമ്പലത്തിൽ പോകാൻ ചെല്ലാൻ, കിടന്നുറങ്ങാതെ പോകാൻ നോക്കടാ’ അവനതു പറഞ്ഞിട്ട് ഓടിപ്പോയി
കാര്യം മൂത്ത ചേട്ടനാണെങ്കിലും തറവാട്ടിലെ പിള്ളേർക്കൊന്നും സഞ്ജുവിനെ യാതൊരു വിലയുമില്ല, എടാ പോടാ എന്നൊക്കെയാണു വിളി.
അപ്പോഴാണു നന്ദു ഇന്നു ക്ഷേത്രത്തിൽ പോകാൻ കൂട്ടുചെല്ലണമെന്നു പറഞ്ഞ കാര്യം സഞ്ജു ഓർത്തത്.പിന്നെ ഒറ്റ ഓട്ടമായിരുന്നു കുളിമുറിയിലേക്ക്,കുളിച്ചെന്നു വരുത്തി വെളുത്ത കുർത്തയും മുണ്ടും ധരിച്ച്, നേരീയ ചെമ്പൻ മുടി ചീകിയൊതുക്കി സഞ്ജു താഴേക്കു പാഞ്ഞു.കുർത്തയിലും മുണ്ടിലും അവനേതോ ഗന്ധർവ കുമാരനാണെന്നു തോന്നിപ്പോയി.
പാഞ്ഞു പോയ സഞ്ജു സ്വീകരണ മുറിയിലെത്തി അതുപോലെ ബ്രേക്കിട്ടു നിന്നു.
സ്വീകരണമുറിയിലെ സോഫയിൽ നിറഞ്ഞ ചിരിയുമായി നന്ദിത ഇരുപ്പുണ്ടായിരുന്നു. ഷോക്കടിച്ചവനെ നീലത്തിമിംഗലം പിടിച്ചെന്നൊരു ചൊല്ലുണ്ടല്ലോ (ഇല്ലെങ്കിൽ ഇന്നു മുതൽ ആ ചൊല്ലു നിലവിൽ വന്നൂട്ടോ).ഏതാണ്ട് ആ അവസ്ഥയിലായിരുന്നു സഞ്ജു.
വേറൊന്നുമല്ല, നന്ദിതയുടെ ഇരിപ്പ്…എന്‌റെ പൊന്നേ…
സവ്യസാചി ഡിസൈൻസിലെ മോഡലുകളെപ്പോലെ. വിലകൂടിയ സ്വർണക്കരയുള്ള ഒരു സെറ്റുസാരിയും സ്വർണനിറമുള്ള ബ്ലൗസുമായിരുന്നു വേഷം.കഴുത്തിൽ ഒരു വജ്രനെക്ലേസ്. കുളികഴിഞ്ഞു വാർമുടി ഭംഗിയായി കെട്ടിവച്ച് അതിൽ മുല്ലപ്പൂവും ചാർത്തിയിരുന്നു.
ആംഖോം കി, ഗുസ്താഹിയാ മാഫ് ദോ….കാലിൻമേൽ കാൽ കയറ്റിവച്ച് ഹംദിൽകേ ചുപ് കേസനത്തിലെ ഹിന്ദി ഗാനം മൂളിക്കൊണ്ടായിരുന്നു അവളുടെ ഇരിപ്പ്. തൊട്ടടുത്ത് ഒരു കൈത്താലത്തിൽ ക്ഷേത്രത്തിലേക്കുള്ള പൂക്കൾ.
എന്തിനാണാവോ അമ്പലത്തിൽ ഒക്കെ ഇനി പോകുന്നത്. ക്ഷേത്രത്തിലെ ദേവി തന്നെ ഇങ്ങു വീട്ടിൽ വന്നു എന്നു തോന്നും. എന്താ ഐശ്വര്യം.പതിനെട്ടു വയസ്സിൽ ഇവൾ ഇങ്ങനെയാണെങ്കിൽ 22 വയസ്സിൽ എങ്ങനെയായിരിക്കും.