❤️വൃന്ദാവനം 3 [കുട്ടേട്ടൻ]

Posted by

അതേ സമയം തന്നെ മീരയുടെ സാരിയുടെ പ്ലീറ്റ് കാറ്റടിച്ചു തെന്നിമാറി..

അവളുടെ അണിവയർ നഗ്നമായി. റോസപ്പൂവിന്‌റെ വിരിയാറായ മൊട്ടുപോലെയുള്ള അവളുടെ പൊക്കിൾ കുഴി അവനു മുന്നിൽ തെളിഞ്ഞു.അവൾ ഡയമണ്ട് സ്റ്റഡുകളൊക്കെ പിടിപ്പിച്ച ഒരു അരഞ്ഞാണം അരയിൽ ധരിച്ചിരുന്നു. നമ്മുടെ നാട്ടിലെ അരഞ്ഞാണമല്ല, വെയിസ്റ്റ് ചെയിൻ എന്നൊക്ക പറയുന്ന ടൈപ്പ്.
താനുടലോടെ വേറെ ഏതോ ഗ്രഹത്തിൽ എത്തിയെന്ന് അവനു തോന്നി.
അവനതിലേക്കു തന്നെ നോക്കി നിന്നു.എത്ര ശ്രമിച്ചിട്ടും നോട്ടം പിൻവലിക്കാൻ പറ്റുന്നില്ല.
‘ഊപ്‌സ്’ പറഞ്ഞുകൊണ്ട് മീര പ്ലീറ്റ് പിടിച്ചു നേരെയിട്ടതോടെ സഞ്ജു നോർമലായി.തിരിഞ്ഞു നോക്കിയ അവനെ കാത്ത് മറ്റൊരു സർപ്രൈസ് ഉണ്ടായിരുന്നു.

ദേഷ്യം കൊണ്ട് ജ്വലിക്കുന്ന നോട്ടത്തോടെ നന്ദിത നിൽക്കുന്നു. അവളുടെ ചുണ്ടുകൾ വിറപൂണ്ടിരിക്കുന്നു.
പെട്ടെന്നു സഞ്ജു നോട്ടം മാറ്റി.
ചന്ദനക്കുറിയിട്ടു കഴിഞ്ഞെങ്കിൽ നമുക്കു പോകാമായിരുന്നു.തറവാട്ടിൽ എല്ലാവരും കാത്തിരിക്കുകയാകും. നന്ദിത അൽപം പരുഷമായി പറഞ്ഞു.
അതു മൈൻഡ് ചെയ്യാതെ മീര അൽപസമയം കൂടി അവന്‌റെ നെറ്റിയിൽ വിരലമർത്തി നിന്നു.ക്രുദ്ധമായ ഒരു നോട്ടം നന്ദിതയ്ക്കു സമ്മാനിച്ചു കൊണ്ട് അവൾ വിരൽ പിൻവലിച്ചു.
‘ഹൂൂം…’ നന്ദിത ഇഷ്ടപ്പെടാത്തതു പോലെ മുഖം വെട്ടിത്തിരിച്ചു.
ഏതായാലും അൽപസമയത്തിനു ശേഷം അവർ ക്ഷേത്രത്തിൽ നിന്നു വീട്ടിലേക്കു മടങ്ങി.
——————-
ഊൺമുറിയിൽ ആകെ ഒരു ബഹളമായിരുന്നു. പ്രാതൽ കഴിക്കാനൊരുങ്ങുകയായിരുന്നു ചന്ത്രോത്തെ കുടുംബാംഗങ്ങൾ.വാ തോരാതെ സംസാരം മുഴങ്ങി.ചന്ദ്രുവിന്‌റെ അപ്പൂപ്പനും ചന്ത്രോത്തെ കാരണവരുമായ രാഘവേന്ദ്രപ്പെരുമാൾ മുറിയിലേക്കു കടന്നു വന്നതോടെ സംസാരം ഒതുങ്ങി. അദ്ദേഹം കസേര വലിച്ചിട്ട് ഇരുന്നു.

‘മീരമോൾ ഇവിടെ വരൂ, അപ്പൂപ്പനൊപ്പം ഇരിക്കാം.’ അദ്ദേഹം അടുത്തുള്ള കസേരയിലേക്കു മീരയെ ക്ഷണിച്ചു.അവൾ വളരെ അടക്കത്തോടെയും ഒതുക്കത്തോടെയും അപ്പൂപ്പനു സമീപമുള്ള കസേരയിൽ വന്നിരുന്നു.അപ്പൂപ്പന്‌റെ വലതു സൈഡിലുള്ള കസേരയിലേക്ക് ഇരിക്കാൻ സഞ്ജു ഒരുങ്ങി.അത് അവന്‌റെ സ്ഥിരം കസേരയാണ്. അപ്പൂപ്പൻ അവനെ വിലക്കി. ‘ഇന്ന് നീയിവിടെ ഇരിക്കേണ്ട, നന്ദു എവിടെ’

അദ്ദേഹം ചോദിച്ചു.

‘പറഞ്ഞതു പോലെ അവളെ കണ്ടില്ലാല്ലോ എവിടെ അവൾ’ അമൃത വല്യമ്മ ഇഡ്ഡലിപ്പാത്രവുമായി വരുന്നതിനിടെ ചോദിച്ചു.

‘നന്ദേച്ചി മുറിയിലാ. ഞാൻ വിളിച്ചിട്ടു വാതിൽ തുറന്നില്ല.’ രേവതി ചെറ്യമ്മയുടെ മകൾ പറഞ്ഞു.

‘ചിലപ്പോ ഉറങ്ങിക്കാണും.എടാ സഞ്ജു പോയി അവളെ വിളിച്ചുവാ’ രേവതി ചെറ്യമ്മ സഞ്ജുവിനോട് ആവശ്യപ്പെട്ടു.

‘ശരി ചെറ്യമ്മേ,’ അവൻ തീൻമേശയിൽ നിന്ന് എഴുന്നേറ്റു മുകളിലെ നിലയിലുള്ള നന്ദിതയുടെ മുറിക്കുമുന്നിലെത്തി.

നന്ദൂ, നന്ദൂ, അവൻ മുറിയുടെ വാതിലിൽ കൊട്ടിക്കൊണ്ട് വിളിച്ചു.
രണ്ടു മൂന്നു തവണ കൊട്ടിയപ്പോൾ അവൾ വാതിൽ തുറന്നു,അവളുടെ സുന്ദരമായ മുഖം വീർത്തുകെട്ടിയിരിപ്പുണ്ടായിരുന്നു.

‘എന്താ’ ദേഷ്യം കലർന്നു പരുഷമായ സ്വരത്തിൽ അവൾ സഞ്ജുവിനോട് ആരാഞ്ഞു.

‘താഴെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു നിന്നെ വിളിക്കുന്നു.’ അൽപം ചൂളിയ സ്വരത്തിൽ മറുപടി പറഞ്ഞശേഷം അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.

ഒന്നവിടെ നിന്നേ…അവൾ തീക്ഷ്ണമായ ശബ്ദത്തിൽ സഞ്ജുവിനോട് ആവശ്യപ്പെട്ടു. അവൻ ബ്രേക്കിട്ടതുപോലെ നിന്നു.

‘മുറപ്പെണ്ണു നെറ്റിയിൽ ഇട്ട ചന്ദനമൊക്കെ ഇപ്പോളും ഉണ്ടല്ലോ..’ അതു പറഞ്ഞുകൊണ്ട് അവൾ സഞ്ജുവിന്‌റെ നെറ്റിയിൽ കൈകൾ കൊണ്ട് ആഞ്ഞുരച്ചു. മീര തൊട്ടുകൊടുത്ത ചന്ദനക്കുറി മാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *