*മൂന്ന് വർഷങ്ങൾക്കു ശേഷമുള്ള ദിവസം….*
ഇന്നു ഞാൻ പാലക്കാട് വിക്ടോറിയ എന്ന പ്രശസ്തവും പുരാതനവുമായ കോളേജിൽ B’ed വിദ്യാർത്ഥിയാണു ……കഴിഞ്ഞ മൂന്ന് വർഷങ്ങൾ കടന്നു പോയത് കേവലം മൂന്ന് മാസങ്ങളെ പോലെയായിരുന്നു…….ഇതിനിടക്ക് എത്രയോ മാറ്റങ്ങൾ……
അന്ന് ഭാവിയെ പറ്റി ചിന്തിച്ചു തീരുമാനമെടുത്ത സന്ധ്യ മുതൽ ഇതുവരെയുള്ള ദൂരം ഒരു വല്ലാത്ത യാത്ര തന്നെ ആയിരുന്നു ….
അന്ന് രാത്രി തന്നെ തുടങ്ങിവെച്ച പഠനം മാർക്കിന്റെ കാര്യത്തിൽ എന്നിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല , പക്ഷെ ഉദയൻ മാഷിന്റെ ശിക്ഷണത്തിൽ പരന്ന വായനക്കായി മാഷ് നൽകിയ സാഹിത്യ ബുക്കുകളും ,റഫറൻസ് ചെയ്യാനായി തന്ന മറ്റുള്ള കൃതികളും ചേർന്ന് എന്റെ ചിന്തകളെ കൂടുതൽ കരുത്തുള്ളതാക്കി…..ഡിഗ്രി കഴിഞ്ഞത് 75% മാർക്കിൽ ആണെങ്കിലും അത്യാവശ്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും , കയ്യിൽ കിട്ടുന്ന ഒരു സാഹിത്യകൃതിയെ എന്റെതായ രീതിയിൽ വ്യാഖ്യനിക്കാനും അപഗ്രഥിക്കാനും എനിക്ക് സാധിച്ചു……അന്ന് ഞാൻ ചിത്രം വരയാണു ഒരു ഹോബി ആക്കിയതെങ്കിൽ ഇന്നു അത് വായനയാണു ……
അന്നത്തെ എന്റെ തീരുമാനങ്ങളെല്ലാം ഞാൻ ഒരു ദിവസം അമ്മുവിൻറെ അച്ഛനോടായി സംസാരിച്ചു, ശെരിയെന്നു തോന്നുന്ന വഴി സ്വീകരിക്കാനാണ് പുള്ളി പറഞ്ഞത്……മനസിന് ഇഷ്ടപ്പെട്ട ജോലി കിട്ടുമെങ്കിൽ അത് എത്ര ചെറുതാണെങ്കിലും പൊയ്ക്കോളാൻ ആയിരുന്നു അങ്ങേരുടെ അഭിപ്രായവും …..അടിയ്ക്കടി തിരുമാനങ്ങൾ മാറാതിരിക്കാൻ നോക്കണമെന്നും കൂടെ പറഞ്ഞാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത് …
അമ്മുട്ടി അവളുടെ ഭാവിയെപ്പറ്റി ഏകദേശം മുന്നേതന്നെ പ്ലാൻ ചെയ്തിരുന്നതിനാൽ ഞാൻ അതിലൊരു കൈകടത്തൽ നടത്തിയില്ല……എന്റെ തിരുമാനങ്ങൾ കേള്ക്കാനും അവൾ നിന്നില്ല , ഞാൻ അതെല്ലാം ചെയ്തു കാണിച്ചാൽ മതിയെന്നായിരുന്നു പെണ്ണിന്റെ ആഗ്രഹം ,അതുവരെ അതെല്ലാം അവൾക്കു ഒരു സർപ്രൈസ് ആയി ഇരുന്നോട്ടെ എന്നും….
അത് ഞാനും അംഗീകരിച്ചു ….ഞാൻ എന്റെ പ്ലാൻ ഓരോന്നായി അവൾക്കു കാണിച്ചുകൊടുത്തു …..ഞങ്ങൾ തമ്മിൽ പ്രണയത്തേക്കാളുപരി നല്ലൊരു സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് …എന്നാൽ അവളെന്റെയാണെന്ന ഉൾബോധം ബാക്കി എല്ലാ വിധ ബലഹീനതകളെയും ചെറുത്തു നില്ക്കാനും കരുത്തു നൽകി……അമ്മുവിലേക്കുള്ള വഴിയായാണ് ഞാൻ എല്ലാ പ്ലാനുകളും ചെയ്തതെങ്കിൽ ഞാൻ പോലുമറിയാതെ അമ്മയുടെ ആഗ്രഹങ്ങളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു ….ഡിഗ്രി കഴിയുമ്പോളേക്ക് ഒരു ടീച്ചർ ആവാൻ ഞാൻ മാനസികമായി തയ്യാറായി കഴിഞ്ഞിരുന്നു ……
ശബരി ഡിഗ്രി കഴിഞ്ഞു നേരെ Mba പഠിക്കാൻ ബംഗ്ലൂരിൽ പോയത് ആദ്യമെല്ലാം കുറച്ചു വിഷമമായിരുന്നെങ്കിലും പിന്നീട് മെല്ലെ മെല്ലെ ഞാൻ അവന്റെ അസാന്നിധ്യവുമായി പൊരുത്തപ്പെട്ടു….അന്ന് വരെ അവൻ ഓരോ സമയത്തായി എടുത്തിരുന്ന തിരുമാനങ്ങൾ ഞാൻ സ്വയം എടുക്കാൻ ശീലിച്ചു ..പക്ഷെ അവനു ഞാൻ കൊടുത്തിരുന്ന സ്ഥാനം മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറായില്ല ……
എന്റെ ക്ലാസിൽ 16 പെൺകുട്ടികൾക്ക് 6 ആൺകുട്ടികളാണ് ഉണ്ടായിരുന്നത് ..ആദ്യദിവസം അങ്ങോട്ട് കേറിയപ്പോൾ ശബരി ഇല്ലാത്തതിന്റെയും പെൺപിള്ളേരുടെ എണ്ണക്കൂടുതലും കൊണ്ട് ക്ലാസിൽ നിന്നെറങ്ങി ഓടിയാലോ എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു…അവസ്ഥ സമ്മതിച്ചില്ല….ഇപ്പൊ ക്ലാസ്സ് തുടങ്ങി രണ്ടു മൂന്ന് മാസമായി..ഏതാണ്ട് എല്ലാവരുമായി കുറച്ചു അടുത്തു…