കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Posted by

അവിടെയുള്ള ഹാളില്‍ ഇരിക്കുന്ന മാധവന്‍. അയാള്‍ക്കഭിമുഖമായി ഇരുന്നുകൊണ്ട് വിജയന്‍: മാധവേട്ടന്‍ കമ്പനിയിലൊക്കെ പോയി തുടങ്ങിയോ..?
അവിടേക്ക് വരുന്ന വിമല മാധവനാണെന്ന് കണ്ട് വേഗം ഉള്‍വലിഞ്ഞു.
മാധവന്‍: ങാ. തുടങ്ങി
മാധവനില്‍ എന്തെന്നില്ലാത്ത ഭയവും വിറയലും ഉണ്ടായി. അവളെ പോലെ ഒരു കിളുന്ത് പെണ്ണിനെ പെണ്ണ് ചോദിക്കുമ്പോള്‍ ഇവര്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന ഭയം അയാളില്‍ മൂര്‍ച്ഛിച്ചു.
വിജയന്‍: പിന്നെ എന്തുണ്ട് വിശേഷം..?
മാധവന്‍: ങാ ഇങ്ങനെ പോവുന്നു.
വിജയന്‍: ങാ പിന്നെ ഒരു കാര്യം. അഷിതയ്ക്ക് ഒരു വിവാഹം വന്നെത്തിയിട്ടുണ്ട്. ഏതാണ്ട് ഉറപ്പിച്ച പോലെയാ.. ഈ ഞായറാഴ്ച ചെക്കന്റെ വീട്ട്ന്ന് കുറച്ച് പേര്‍ വരുന്നുണ്ട്. നല്ലൊരു തീയ്യതി നോക്കി അത് ഉറപ്പിക്കണം. മാധവേട്ടനോട് എല്ലാം ഉറപ്പിച്ചിട്ട് പറയാമെന്ന് കരുതിയതാ.
ഇതുകേട്ട് ഒന്നും പറയാനാവാതെ മാധവന്‍ ഒന്നാലോചിച്ചു. അയാള്‍ക്ക് ഈ സമയത്ത് വിജയനെ നോക്കി തന്റെ ആഗ്രഹം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അയാള്‍ വേഗം കസേരയില്‍ നിന്നെഴുന്നേറ്റ്. ഒരു നിരാശ കാമുകന്റെ വിഷമം അയാളില്‍ അലയടിക്കാന്‍ തുടങ്ങി.
വിജയനെ നോക്കി മാധവന്‍: ഞാന്‍ വരാം..
വിജയന്‍: ചായയെന്തെങ്കിലും കുടിച്ചിട്ട്.
മാധവന്‍: വേണ്ട..
വേഗം അയാള്‍ മുറ്റത്ത് നിര്‍ത്തിയിട്ട വേഗ്നര്‍ കാറിന്റെ അടുത്തേക്ക് നടന്നു. വീട്ടിലെ മുറിക്കകത്തുനിന്ന് അഷിത ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. തന്നെ പെണ്ണ് ചോദിക്കാന്‍ വന്ന അമ്മാവന്‍ അത് പറയാതെ പോവുന്നത് അറിഞ്ഞ അഷിതയ്ക്ക് നിരാശയും വിഷമവും ഉണ്ടായി. അമ്മാവന്‍ തന്റെ പേരൊന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ വീട്ടുകാരോട് കാര്യം പറഞ്ഞ് സമ്മതിപ്പിക്കാമായിരുന്നുവെന്ന് അഷിതയ്ക്ക് തോന്നി. കാറിന്റെ ഡോര്‍ തുറയ്ക്കാന്‍ പോവുന്ന മാധവന്‍ ഒരുവേള അഷിതയെ കുറിച്ച് ചിന്തിച്ചു. തുറന്ന കാറിന്റെ ഡോര്‍ അടച്ച് വീടിന്റെ വാതിക്കലില്‍ തന്നെ നോക്കി നില്‍ക്കുന്ന വിജയനെ നോക്കി ധൈര്യം സംഭരിച്ചുകൊണ്ട്
മാധവന്‍: വിജയാ ഞാനൊരു കാര്യം ചോദിക്കട്ടെ.
മാധവന്റെ അടുത്തേക്ക് വന്നുകൊണ്ട് വിജയന്‍: എന്താ മാധവേട്ടാ..?
മാധവന്‍: ഞാന്‍ അഷിതയെ വിവാഹം ചെയ്യട്ടെ..
ഇതുകേട്ട് ഞെട്ടുന്ന വിജയന്‍. അകത്ത് അത് ഞെട്ടലോടെ കേട്ട് സന്തോഷിക്കുന്ന അഷിത.
വിജയന്‍: മാധവേട്ടന്‍ എന്താ പറയുന്നേ..? എനിക്ക് മനസിലായില്ല.
മാധവന്‍: അഷിതയെ എനിക്ക് കെട്ടിച്ചുതരണം. ഞാനവളെ നോക്കിക്കോളാം
ഞെട്ടലോടെ വിജയന്‍: മാധവേട്ടാ, അവള് കുട്ടിയല്ലേ..? ഇരുപത്തിനാല് വയസേ ആയിട്ടുള്ളൂ.. മാധവേട്ടന്‍ എന്താ ഈ പറയുന്നേ..? വേറെ വല്ലവരും ഇതുകേട്ടാല്‍ എന്താ ഉണ്ടാവാ..
തലതാഴ്ത്തികൊണ്ട് മാധവന്‍: എന്നോട് കൂടുതലൊന്നും ചോദിക്കരുത്. സമ്മതമാണെങ്കില്‍ ആലോചിച്ച് പറയാം.
മാധവന്‍ വേഗം കാറില്‍ കയറി.
വിജയന്‍: അതേ മാധവേട്ടാ
മാധവന്‍ വേഗം കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോയി. വിജയന്‍ വേഗം വീടിന്റെയുള്ളിലേക്ക് കയറി.
വിജയനെ നോക്കി വിമല: എന്താ അയാള് വേഗം പോയത്..?
തനിക്കഭിമുഖമായി വന്നു നില്‍ക്കുന്ന വിമലയെ നോക്കി വിജയന്‍: അയാള് പറഞ്ഞത് നീ കേട്ടോ..?
വിമല: എന്താ പറഞ്ഞത്..?
വിജയന്‍: നമ്മളെ മോളെ അയാള്‍ക്ക് കെട്ടണമെത്രെ..?

Leave a Reply

Your email address will not be published. Required fields are marked *