കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Posted by

വന്നുകണ്ടുപോയി. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഷൈനി വീണ്ടും മാധവന്റെ വീട്ടില്‍ താമസമാക്കി. മാധവന് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. ഭക്ഷണത്തോട് അയാള്‍ അതൃപ്തി പ്രകടിപ്പിച്ചു. മദ്യപാദനവും തുടങ്ങി. മാധവന്റെ കാര്യങ്ങള്‍ ഷൈനി നോക്കിനടത്തിപോന്നു. ഓണ്‍ലൈന്‍ ക്ലാസും വീട്ടിലെ താമസവുമായി ഷൈനി ആ വീട്ടില്‍ മാധവന് ആശ്വാസമായി കഴിഞ്ഞുകൂടി. അങ്ങനെ കോവിഡിന് മരുന്ന് റഷ്യ കണ്ടുപിടിച്ചു. മറ്റു രാജ്യങ്ങളും അതിനു പിന്നാലെ കണ്ടുപിടിക്കയുണ്ടായി. സമൂഹം പഴയരീതിയില്‍ ആയി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ആ കാലം. മാധവന്‍ കമ്പനി കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തു. അവിടെ ജോലി തുടങ്ങി. മാരുതിയുടെ ഒരു വേഗ്നര്‍ കാര്‍ വാങ്ങിയിരുന്നു. അയാളെ ആകെയുള്ള ആശ്വാസം ആ കമ്പനിയില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ കാലങ്ങള്‍ കടന്നുപോയി. മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് കോവിഡും പോയി.
ഈ സമയം അഷിതയുടെ വീട്ടില്‍ ഒരാള്‍ വന്നു. വിജയന്റെ കൂടെ വന്നയാള്‍ ബ്രോക്കര്‍ നാണുപിള്ളയായിരുന്നു.
നാണുപിള്ള: എന്റെ വിജയന്‍ നായരെ, അഞ്ചുവര്‍ഷവും പത്തുവര്‍ഷവും ജീവിച്ച് ഡൈവോഴ്‌സായ പെണ്ണുങ്ങളുടെ കല്ല്യാണം ഞാന്‍ നടത്തീട്ട്ണ്ട്.
വിജയന്‍: അതൊക്കെ ശരിയാ. ഇതിപ്പൊ എന്റെ മോളെ അവസ്ഥ പിള്ളയ്ക്ക് അറിയാലോ..?
നാണുപിള്ള: ന്റെ നായരെ കെട്ടിയവന്റെ കൂടെ രണ്ട് മാസം കഴിഞ്ഞത് ഒന്നും പ്രശ്‌നമല്ല രണ്ടാം കെട്ടുക്കാര്‍ക്ക്. മോളെ ഞാന്‍ ഒന്ന് കാണട്ടെ.
വിജയന്‍: മോളെ അഷിതേ..?
അവിടേക്ക് വരുന്ന അഷിതയും വിമലയും. ചുരിദാറിട്ട് വന്ന് നില്‍ക്കുന്ന അഷിതയെ അടിമുടിനോക്കി നാണുപിള്ള: ഇതാണോ മോള്. രണ്ടാം കെട്ടകാര് മാത്രമല്ല, ഒന്നാംകെട്ടുകാര്‍ക്ക് വേണെങ്കിലും ഇവളെ കെട്ടാം
ഇതുകേട്ട് ഇഷ്ടമില്ലാതെ അവിടെ നിന്ന് പോവുന്ന അഷിത.
നാണുപിള്ളയെ പറഞ്ഞുവിട്ട് വിജയന്‍ അഷിതയുടെ അടുത്തേക്ക് ചെന്നു.
വിജയന്‍: മോളെ, മോള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി വരുന്ന കല്ല്യാണത്തിന് സമ്മതിക്കണം.
വിഷമത്തോടെ അഷിത: ഞാനിവിടെ നില്‍ക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണോ..?
വിമല: മോളെ, നിന്റെ കല്ല്യാണം കഴിഞ്ഞാലേ ജിഷിതയുടെ കാര്യം നടക്കൂ.
അഷിത: ഞാന്‍ കെട്ടിയില്ലാന്ന വിചാരിച്ച് അവള് ഇവിടെ നിന്നുപോവില്ല.
വിജയന്‍: മോളെ, മൂത്തവള്‍ ഇതുപോലെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഇളയവളെ കെട്ടിച്ചുവിടുന്നത് ശരിയല്ല. മോള് ഇതിന് സമ്മതിക്കണം. അച്ഛന്‍ മോളുടെ കാല് പിടിക്കാം.
എന്നു പറഞ്ഞു കാലുപിടിക്കുന്ന വിജയനെ തടഞ്ഞു അഷിത വിവാഹത്തിന് മനസില്ലാമനസോടെ സമ്മതിക്കുന്നു. അങ്ങനെ അഷിതയെ കാണാന്‍ ഒരു രണ്ടാംകെട്ടുകാരന്‍ വരുന്നു. കറുത്ത് തടിച്ച ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍. രണ്ട് വര്‍ഷം ഭാര്യയുമായി ജീവിച്ച് വേര്‍പിരിഞ്ഞതാണ്. കുട്ടികളില്ല. അഷിതയ്ക്ക് ഒട്ടുംതന്നെ ഇഷ്ടമില്ലായിരുന്നു. അവളുടെ മനസ് മറ്റൊന്ന് കീഴടക്കിയിരുന്നു. അങ്ങനെ അവരുടെ കല്ല്യാണം ഏതാണ്ട് ഉറപ്പിച്ചു. അടുത്ത ഞായറാഴ്ച കുറച്ച് പേര്‍ അഷിതയുടെ വീട്ടിലേക്ക് വരും. അഷിത ഓരോന്ന് ചിന്തിച്ചു കൂട്ടി. അഷിത മുറിയില്‍ കയറി വാതിലടയ്ച്ചു. അവള്‍ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്തു.
കമ്പനിയിലിരിക്കുന്ന മാധവന്‍. അയാളുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. ഫോണിന്റെ ഡിസ്പ്ലയില്‍ കണ്ട നമ്പര്‍ കണ്ട് ഞെട്ടലോടെ ഫോണെടുത്ത് ചെവിയില്‍ വെച്ചുകൊണ്ട് മാധവന്‍: മോളെ അഷിതേ..
അഷിത: അമ്മാവാ..
അവള്‍ കരയാന്‍ തുടങ്ങി.
മാധവന്‍: എന്ത് പറ്റി മോളെ..?

Leave a Reply

Your email address will not be published. Required fields are marked *