ഗൗരീനാദം 4 [അണലി]

Posted by

അപ്പൻ എൻറെ തോളിൽ കൈ ഇട്ടു മുന്നോട്ട് കൊണ്ടു പോയി
‘ അതെന്നാടാ ഊവേ, നിന്റെ കൂട്ടുകാരൻ പെറ്റു കിടക്കുവാണോ.. പോയി കാണാൻ, കരുവാകാപ്പന്റെ മക്കളെ കാണണ്ടവർ ഇവിടെ വന്നു കണ്ടാൽ മതി ‘.
‘അച്ഛാ, ഷോപ്പിന്റെ ഒരു സർട്ടിഫിക്കറ്റിന്റെ കാര്യത്തിനാ ‘ ഞാൻ പറഞ്ഞു..
അച്ഛൻ ഒന്നും മിണ്ടുന്നില്ല
‘ അത്യാവശ്യം ആയത്കൊണ്ട ‘ ഞാൻ തുടർന്നു..
‘നാളെ പത്തു മുപ്പതു തമിഴഴ് പണിക്കുണ്ട് അതെക്കെ ആര് നോക്കും ‘ അച്ഛൻ ചോദിച്ചു..
‘സിയാസും, ഷൈജു ചേട്ടനുമെക്കെ ഇല്ലേ.’
ഞാൻ പറഞ്ഞു.
‘സിയാസേ…. ഡാ സിയാസ് ‘ അപ്പൻ വിളിച്ചപ്പോൾ സ്റ്റെപ് ഇറങ്ങി സിയാസ് വന്നു..
‘നീ നാളെ പോകേണ്ട… ആ പെണ്ണിനെ റുബൻ കൊണ്ടുപോയി വിട്ടോളും ‘ അപ്പൻ സിയാസിനെ നോക്കി പറഞ്ഞപ്പോൾ അവൻ തല ആട്ടി..
‘ആ കണക്കു എഴുതാൻ വന്ന പെണിന്റെ മോളും വരുന്നുണ്ട്, മുണ്ടക്കയത്തു ഇറക്കിയാൽ മതി.. നീ എപ്പോഴാ പാലായിൽ നിന്ന് തിരിക്കുക ‘
അപ്പൻ ഒരു റൂമിൽ കേറുന്ന വഴി ചോദിച്ചു..
‘ഒരു 2 മണിക്കൂർ കഴിഞ്ഞ് ‘ ഞാൻ ചിരി അടക്കി പറഞ്ഞു..
‘എങ്കിൽ ആ പെണ്ണിനെ കൂടി തിരിച്ചു കൊണ്ടുപോരെ ‘ റൂമിൽ നിന്നും അപ്പന്റെ ശബ്ദം കേട്ടു..
ചാടി തുള്ളി സ്റ്റെപ് കേറി ചെന്നപ്പോൾ അവിടെ ജെന ഹാൻഡ് റൈലിൽ ചാരി നിൽപ്പുണ്ട്..
‘എന്തൊരു അഭിനയവാ ചേട്ടായി, ഒരു ഓസ്കാർ തരട്ടെ ‘ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
അവളുടെ തലയിൽ ഒരു തട്ട് കൊടുത്തു ഞാൻ മുന്നോട്ടു നീങ്ങി..
അടുത്ത ദിവസം അതി രാവിലെ തന്നെ എഴുനേറ്റ് താടി എക്കെ ഡ്രിം ചെയ്തു സെറ്റ് ആക്കി, മുടിയുടെ സൈഡിന്റെ നീളം എക്കെ കുറച്ച്, നല്ല ഒരു വെള്ള ഷർട്ടും, ഗ്രെ ഫോർമൽ പാന്റും, പൂമടെ ഒരു ബ്ലാക്ക് ഷൂ എക്കെ ഇട്ടു ഞാൻ താഴോട്ട് ചെന്നു..
‘സുന്ദരൻ ആയിട്ടുണ്ടല്ലോ ‘ അമ്മയാണ്.
ഞാൻ ഒന്ന് ചരിച്ചു കാണിച്ചു.
അല്പം കഴിഞ്ഞപ്പോൾ ഗൗരി വന്നു..
ഒരു പൊന്മാൻ നീല സാരി, അതെ നിറത്തിലെ തന്നെ ബ്ലൗസ്, ബ്ലൗസിനു ചുറ്റും ഗ്ലാസ്‌ എംബ്രോയ്ഡറി വർക്സ് ഉണ്ട്‌..
മുടി പിന്നിൽ പോണി ടൈൽ കെട്ടി ഇട്ടേക്കുന്നു..
സോഫയിൽ ഇരിക്കുന്നതു നന്നായി എന്ന് എനിക്ക് തോന്നി, അല്ലേൽ സത്യമായും ഞാൻ തളർന്നു വീണേനെ..
അവൾ നീട്ടി എഴുതിയ കണ്മഷി കണ്ണിൽ ആരെയോ തിരയുന്നു… സിയാസിനെ ആരിക്കും, ഞാനാ കൊണ്ടുപോയി വിടുന്നെ എന്ന് അവൾക്കു അറിയില്ലല്ലോ…
‘ഗൗരി, റുബൻ ചേട്ടൻ നിന്നെ കൊണ്ടുപോയി വിടും, ചേട്ടൻ പാലാ പോകുന്നുണ്ട് ‘ ജെന ആണ്, അവളുടെ മുഖത്തു ഒരു കള്ള ചിരി ഉണ്ട്‌.
‘മ്മ് മ ‘ ആ മൂളലിൽ ഗൗരിയുടെ നിരാശ വളരെ വ്യെക്തം ആയിരുന്നു.
ഞാൻ പോയി വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കേറി, അവൾ ഓപ്പോസിറ്റ് സൈഡിലും.
യാത്ര തുടങ്ങി കൊറേ കഴിഞ്ഞിട്ടും അവൾ ഒന്ന് നോക്കുന്നു പോലും ഇല്ല, വിൻഡോയിലൂടെ പുറത്തേക്കു കണ്ണും നട്ടു ഇരിക്കുന്നു…
‘ഗൗരി വെല്ലോം കഴിച്ചോ ‘ ഞാൻ അവളെ നോക്കി ചോദിച്ചു.
”മ്മ്മ് ‘ അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു..
‘ഒരു ചായ കുടിച്ചാലോ ‘ ഞാൻ വീണ്ടും ചോദിച്ചു..
‘വേണ്ട ‘ അവൾ വിൻഡോയിൽ നോക്കി തന്നെ പറഞ്ഞു..
‘എന്ത് പരീക്ഷ ആണ്, സാരി സൂപ്പർ ആണ് ട്ടോ ‘ ഞാൻ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു..
മറുപടി ഒന്നും ഇല്ലാ..
‘താൻ വാ തുറന്നു വെല്ലോം മിണ്ടെടോ ‘ ഞാൻ പറഞ്ഞു..
‘സിയാസ് ചേട്ടൻ കൊണ്ടുപോയി വിട്ടോളം എന്ന് പറഞ്ഞതല്ലേ പിന്നെ എന്നെ ശല്യ പെടുത്താൻ താൻ എന്തിനാ വന്നേ, എനിക്കൊരു സമ്മാധാനോം തരില്ലേ ‘ അവൾ എന്നെ നോക്കി പൊട്ടി തെറിച്ചു..
എൻറെ കാലു ഞാൻ പോലും അറിയാതെ ബ്രേക്കിൽ ചവിട്ടി
‘നീ എന്താടി മൈരേ എന്നെ കുറിച്ച് വിചാരിച്ചേ, കൊറേ ആയി ഞാൻ പട്ടിയെ പോലെ നിന്റെ പുറകെ നടക്കുന്നെ, എനിക്ക് പെണ്ണ് കിട്ടാഞ്ഞിട്ട് ഒന്നുമല്ല…. കോപ്പ് ‘

Leave a Reply

Your email address will not be published. Required fields are marked *