ഗൗരീനാദം 4 [അണലി]

Posted by

ഗൗരീനാദം 4

Gaurinadam Part 4 | Author : Anali | Previous Part

 

 

പലരും ഈ കഥയിലെ വില്ലനെ പരാമർശിച്ചു അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ എൻറെ കഥയിലെ വില്ലാനോട് പറഞ്ഞു ‘എല്ലാവർക്കും നിന്നെ കുറിച്ച് നല്ല അഭിപ്രായം ആണല്ലോ ‘..
അവൻ ഒന്ന് അട്ടഹസിച്ചു പറഞ്ഞു ‘അതിന് ഞാൻ ഇത് വരെ കഥയിൽ വന്നില്ലലോ ‘
ഞാൻ പറഞ്ഞു ‘അവർ നീ ആണന്നു കരുതി മറ്റാരെ എക്കെയോ പ്രെസംഷിക്കുന്നു ‘
അവൻ അട്ടഹാസം തുടർന്നു.
-അണലി. . …അവൾ എന്നെ ഒന്ന് അല്പം ദൈഷം കലർത്തി ഇരുത്തി നോക്കിയിട്ട് മുൻപോട്ടു നോക്കി ഇരുന്നു..
ജെന തിരിച്ചു വന്നു ഒരു കുപ്പി പെപ്സി എനിക്ക് നേരെ നീട്ടി…
‘അവിടെ ഇതേ ഒള്ളു, ‘ അവൾ പറഞ്ഞു, വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ആക്കി മുൻപോട്ടു എടുത്തു… ഗൗരിയെ നോക്കി പെപ്സി കുടിക്കുന്ന എന്നെ കണ്ടു ജെന ചോദിച്ചു…
‘ഏട്ടൻ എന്താ ആലോചിക്കുന്നെ ‘..
‘ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ ‘ ഞാൻ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് തന്നെ ജനയുടെ കാല് ബ്രേക്കിൽ അമർന്നു….
‘അപ്പൻ കൊല്ലും ‘ ജെന സീരിയസ് ആയി പറഞ്ഞു,
ഗൗരി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ വെളിയിലോട്ടു നോക്കി ഇരുപ്പാണ്…
‘പോകാൻ പറ അങ്ങേരോട് ‘ ഞാൻ ബോട്ടിൽ ക്യാപ് അടച്ചു കൊണ്ട് ജനയോടു പറഞ്ഞു…
അവൾ ഡോർ അൺലോക്ക് ചെയ്തു പറഞ്ഞു
‘ടൌൺ ആയി, ഏട്ടൻ ഇറങ്ങിക്കെ.. ‘
ഞാൻ ഇറങ്ങി ഒരു കടയിൽ കേറി ചായ കുടിച്ചു തിരിച്ചു ഓട്ടോ വിളിച്ചു വീട്ടിൽ പോയി…
പിന്നീട് കുറേ ദിവസം ഗൗരിയുടെ മുൻപിൽ പോയി പെട്ടില്ല, ദൂരെ നിന്നു കാണുക, അല്ല ആശ്വതിക്കുക ആണ് ഞാൻ, ഒരു നാണം ആരുന്നു മുന്നിൽ ചെല്ലാനും മിണ്ടാനും എല്ലാം …
ഒരു മാസം അങ്ങനെ കടന്നു പോയി…
ഞാൻ ജെറിയോട് കാര്യം പറയാൻ തീരുമാനിച്ചു, ആരോട് എങ്കിലും പറഞ്ഞില്ലേൽ ഞാൻ ഉരുകി തീരും എന്ന് എനിക്ക് അറിയാമായിരുന്നു….
ഞാൻ ഫോൺ വിളിച്ചു അവനോടു ‘ ‘ ‘കാന്താരി ‘ ബേക്കറിയിൽ വരാൻ പറഞ്ഞു…

പാഠം 4 – വേദാളം

ഞാൻ ഷോപ്പിൽ ചെന്ന് കണക്കു എക്കെ പരിശോദിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് റുബന്റെ കാൾ വന്നത്,
‘കാന്താരി’ ബേക്കറിയിൽ വരാൻ പറഞ്ഞു..
ഞാൻ അവൻ വാങ്ങി തന്ന സ്വിഫ്റ്റ് ഡിസയർ ഓടിച്ചു അവിടെ ചെന്നു..
അവൻ ഒരു ടേബിള്ളിൽ ഫോണിൽ കുത്തി ഇരുപ്പുണ്ട്….
‘എന്ത് ആലോചിക്കുവാ അളിയാ ‘ അളിയാ എന്ന് ഞാൻ അറിഞ്ഞോണ്ട് വിളിച്ചത് ആണ്…
അവൻ എന്നെ പിടിച്ചിരുത്തി കാര്യം മുഴുവൻ വിശദമായി പറഞ്ഞു…

Leave a Reply

Your email address will not be published.