ഗൗരീനാദം 4 [അണലി]

Posted by

നിങ്ങൾ ആരോടാണ് തള്ളേ ഈ പരിചയപെടുത്തുന്നെ, ഇവർ തമ്മിൽ നല്ല പോലെ അറിയാം… എൻറെ മനസ്സിൽ ഒരു ചിരി പൊട്ടി..
ഞാൻ ചായ പതിയെ കുടിച്ചു ഗ്ലാസ്‌ മേശയിൽ വെച്ചു
‘ആയ്യോാ… തുണി അലക്കി വെളിയിൽ ആണ് ഇട്ടേ… മുഴുവൻ നനഞ്ഞു കാണും ‘ അമ്മ പറഞ്ഞപ്പോൾ ഗൗരി തുണി എടുക്കാൻ ഓടി…
‘നിക്ക് പെണ്ണെ ഞാൻ എടുത്തോള്ളാം…. നീ മഴ നനഞ്ഞു പനി പിടിപ്പിക്കേണ്ട ‘ അത് പറഞ്ഞു അവർ വെളിയിൽ പോയപ്പോൾ ഞാൻ എൻറെ അമ്മയെ ഓർത്തു…. അച്ഛൻ മരിച്ചു കഴിഞ്ഞ് എന്നെ വളർത്താൻ നല്ലതു പോലെ പാവം കഷ്ടപ്പെട്ടു…
റുബനും ഗൗരിയും ഒന്നും മിണ്ടുന്നില്ല, ഞാൻ റുബനെ തോണ്ടി…
‘ഗൗരി.. ‘ റൂമിലെ നിശബ്തത്തക്ക്‌ അറുതി വരുത്തി റുബൻ വിളിച്ചു…
‘ദയവു ചെയ്തു എന്നെ വെറുതെ വിടണം, ഞങ്ങൾ ജീവിച്ചു പൊക്കോട്ടെ ‘ അവൾ അത് പറഞ്ഞു അകത്തേക്ക് പോയി…
റുബൻ ഒന്നും മിണ്ടാതെ വെളിയില്ലേക്കു നടന്നു…. .
ചെറുതായി ഒരു വിഷമം തോന്നി, എന്തിന്? അവൻ നിന്റെ ശത്രുവാണ്. നിന്റെ അച്ഛന്റെ കാതക്കന്റെ മകൻ, അവൻ കരയട്ടെ.. പക്ഷെ എന്റെ പ്ലാനിംഗിന് ഇത് ഒരു തടസ്സം ആണ്, ഇവർ പ്രേമിക്കണം…..പാഠം 5 – യാത്ര

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നപ്പോൾ ഉള്ള് നീറുവായിരുന്നു, അവൾ എന്നെന്നേക്കും ആയി നഷ്ടം ആവുകയാണ് എന്ന ബോധം എന്നെ തളർത്തി, കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.. മഴ ഒരു അനുഗ്രഹം ആയി തോന്നി.
പിന്നീട് കുറെ നാൾ ഞാൻ മലബാറിൽ ആയിരുന്നു….
പക്ഷെ അവൾ മറ്റൊരാളുടെ ആകുന്ന സ്വോപ്നം കണ്ടാണ് ഞാൻ ഒരു ദിവസം ഉണർന്നതു, അത് എന്നെ അസ്വസ്ഥൻ ആക്കി. ഞാൻ വീണ്ടും അവളോടുള്ള പ്രേമത്തിന് അടിമയായി നാട്ടിൽ വന്നു…
ഒരു അവസരം നോക്കി കുറച്ചു അധികം നാളുകൾ ഇരിക്കേണ്ടി വന്നു, ജനയോട് സഹായം ചോദിച്ചെക്കിലും വല്യ കാര്യം ഒന്നും ഉണ്ടായില്ല….
പ്രതീക്ഷകൾ നശിച്ചു, ജനനത്തിലെ ദുർബലയായിരുന്ന എൻറെ പ്രണയം ശ്വാസം കിട്ടാതെ മരിക്കുകയാണോ?..
‘ ചേട്ടായി സിയാസ് ചേട്ടൻ, ഗൗരിയെ മുണ്ടക്കയം എന്തോ പരീക്ഷ എഴുതാൻ കൊണ്ടു പോകുന്നുണ്ട്. ചേട്ടനോട് കാർ ചോദിക്കാൻ സിയാസ് ചേട്ടൻ വരും. സിയാസ് ചേട്ടനോട് പറഞ്ഞാൽ ചിലപ്പോൾ സഹായിക്കും ‘ ജെന റൂമിന്റെ വാതികൽ വന്നു ഒരു ദിവസം പറഞ്ഞു..
‘സിയാസ് എന്തിനാ കൊണ്ടു വിടുന്നെ ‘ ഞാൻ ജെനയെ പിടിച്ചു അടുത്ത് ഇരുത്തി ചോദിച്ചു….
‘അപ്പനാ പറഞ്ഞെ സിയാസ് ചേട്ടനോട് കൊണ്ടുപോയി വിട്ടിട്ടു കാഞ്ഞിരപ്പള്ളി ഉള്ള കട മുറിടെ പണി കൂടെ നോക്കി വന്നാൽ മതി എന്ന്’ ജെന പറഞ്ഞു.
‘ ചാണകം ഇറക്കാനും, പണിക്കാരെ ഇറക്കാനും, മലബാർ പോയി കിടക്കാനും എല്ലാം ഞാൻ, എന്നിട്ടു ഇങ്ങനെ എന്തേലും ഉള്ളപ്പോൾ സിയാസ്…. കോപ്പ് ‘
ഞാൻ നീരസത്തോടെ പറഞ്ഞു.
എൻറെ തോളിൽ ഒരു തട്ട് തട്ടി ജെന റൂമിൽ നിന്നും പോയി..
ഈ അവസരം എനിക്ക് വേണം, ഞാൻ ഒരു പ്ലാൻ എക്കെ സെറ്റ് ആക്കി…
വൈകിട്ട് ഞാൻ അച്ഛന്റെ അടുത്ത് ചെന്നു വിളിച്ചു
‘അച്ഛാ…, ‘
‘എന്നാടാ ‘ വായിച്ചു കൊണ്ടിരുന്ന ബൈബിൾ മടക്കി ആന്റണി ചേട്ടന് കൊടുത്തു, കണ്ണിൽ ഇരുന്ന കണ്ണാടിയും ഊരി മേശ പുറത്തു വെച്ചു എന്നിട്ടു എന്നെ നോക്കി.
‘ എനിക്ക് നാളെ പാലാ വരെ ഒന്ന് പോണം’
ഞാൻ പറഞ്ഞു…
‘ എന്തിന് ‘ അച്ഛൻ സോഫയിൽ നിന്ന് എഴുനേറ്റ് എന്നെ നോക്കി.
‘ഒരു കൂട്ടുകാരനെ കാണാൻ ആണ് ‘
ഞാൻ പ്ലാൻ ചെയ്തത് പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *