ബോയ്സ് ഗെറ്റ്റെഡി
ഞങ്ങൾ നാലു പേരും നേതാവ് പറഞ്ഞത് അനുസരിച്ചു സ്യൂട്ടിൽ ആ ഉപകാരങ്ങൾ കടിപ്പിച്ചു പുറത്തേക്ക് ഇറങ്ങാൻ തയ്യാറായി. സ്റ്റെല്ല എന്റെ അടുത്തേക്ക് വന്ന എന്റെ സ്യൂട്ട് ചെക്ക് ചെയ്തു. ഞാൻ അവളെ പോയിട്ട് വരട്ടെ എന്നർത്ഥത്തിൽ നോക്കി. അവൾ എന്നെയും കുറച്ചു നേരം നോക്കി നിന്നു. നേതാവ് എന്നെ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ണുകൾ മാറ്റിയത്. നേതാവ് ഡോർ തുറന്നു പുറത്തു നിന്നുള്ള മർദം ഉള്ളിലേക്ക് കയറുന്നത് സ്യൂട്ടിനുള്ളിലും എനിക്ക് അറിയാൻ സാധിച്ചു.
“ഹൂറി അപ്പ് ”
നേതാവ് വെളിയിലേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു. ഞങ്ങളും അദ്ദേഹത്തിന്റെ കൂടെ പുറത്തേക്ക് ഇറങ്ങി. സ്റ്റെല്ല എയർക്രാഫ്റ്റ്ന്റെ ഡോർ അടച്ചു. ഒരു നിമിഷം ഞാൻ ഒന്നു തിരിഞ്ഞു നോക്കിയ ശേഷം നേതാവിന്റെ കൂടെ നടന്നു.
ഞെട്ടിക്കുന്നത് ആയിരുന്നു മുന്നിൽ കണ്ട കാഴ്ച്ച. ഏതോ ആക്രികടയിൽ നിൽക്കുന്നത് പോലെ തോന്നി എനിക്ക്.
” നമ്മൾ ഇപ്പോൾ എവിടെയാ ”
” അത് അറിഞ്ഞിട്ട് വലിയ കാര്യം ഒന്നും ഇല്ല…… നിങ്ങൾ എല്ലാവരും നിങ്ങളുടെ ഡിവൈസിൽ ഈ ലൊക്കേഷൻ സേവ് ചെയ്ത് വെക്കു….. തിരിച്ചുവരാൻ അത് സഹായിക്കും ”
സ്യൂട്ടിനുള്ളിൽ ആയത് കൊണ്ട് പറയുന്നത് ഞങ്ങൾക്ക് അവ്യക്തം ആയിട്ട് ആണ് കേട്ടിരുന്നത്.
നേതാവ് കയ്യിലെ ഉപകരണം നീട്ടി പിടിച്ചു നടന്നു തുടങ്ങി എങ്ങോട്ട് ആണെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ അറിയാതെ ഞങ്ങളും അയാളുടെ പുറകെ നടന്നു