” അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായ ഒരു ഉത്തരം ഇല്ല……… എനിക്ക് വല്ല അധികാരവും കിട്ടിയാൽ എന്തെങ്കിലും ചെയ്യമായിരുന്നു ”
” അങ്ങനെ അധികാരം കിട്ടിയാൽ നീ എന്ത് ചെയ്യും ”
” ഇപ്പോൾ നമ്മുടെ രാജ്യത്ത് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു കിടക്കുക അല്ലെ………. എല്ലാത്തിന്റെയും അടിത്തറ ആദ്യം ഉറപ്പ് വരുത്തും….. അല്ലതെ വീക് ആയ ഒന്നിന് മേൽ ഒന്നായി കെട്ടി പോക്കില്ല ”
” നീ എന്താ ഉദ്ദേശിക്കുന്നത് ”
ഞാൻ എന്റെ മനസിലുള്ള ഐഡിയകൾ പ്രൊഫസർനോട് പറഞ്ഞു ( രാഷ്ട്രീയം പറയരുത് എന്നത് കൊണ്ട് കൂടുതൽ എഴുതുന്നില്ല ). അതിനു ശേഷം ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ പ്രൊഫസർനെ സഹായിക്കാൻ പോകുമായിരുന്നു. പ്രൊഫസർന്റെ ഉദ്ദേശം ഒന്നും മനസിലായില്ല എങ്കിലും ഞാൻ അദ്ദേഹത്തിനോട് ഒപ്പം നിന്നു. ലോകത്ത് ആശാസ്ത്രിയമായി നടത്തിയ പരിഷണങ്ങളും ആണവ രഹസ്യങ്ങളും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശേഖരിക്കുക ആണ് അദ്ദേഹം. പിന്നെ ചില തെളിയിക്ക പെട്ടിട്ട് ഇല്ലാത്ത രഹസ്യങ്ങളും
………………………………………………………………………
ഞങ്ങൾ സഞ്ചരിക്കുന്ന എയർക്രാഫ്റ്റ് ഏതു നിമിഷവും നിലം പതിക്കും എന്ന അവസ്ഥയിൽ മുന്നോട്ടു പോക്കൊണ്ടു ഇരിക്കുക ആണ്. ഞങ്ങൾ എല്ലാം അതിനുള്ളിൽ കുലുങ്ങിയും മറിഞ്ഞുവീണും ജീവൻ കയ്യിൽ പിടിച്ചു ഇരിക്കുക ആണ്. സ്റ്റെല്ല അവളുടെ കഴിവിന്റെ പരമാവതി ശ്രെമിച്ചു കൊണ്ട് അതിനെ മുന്നോട്ട് പറപ്പിക്കുക ആണ്.
സ്റ്റെല്ല : ലീഡർ നമ്മൾക്ക് അധിക ദുരം പോകാൻ കയില്ല
നേതാവ്: കഴിയുന്ന അത്രയും പോകു….. നമുക്ക് മാറ്റ് വഴികൾ ഇല്ല.
കുറച്ചു കഴിഞ്ഞപോൾ എയർക്രാഫ്റ്റിൽ നിന്നു വാണിംഗ് സൗണ്ട് കേട്ട് തുടങ്ങി. അതിനുള്ളിൽ ചുവപ്പ് ലൈറ്റുകൾ തെളിഞ്ഞു. പെട്ടെന്നു
എയർക്രാഫ്റ്റ് നിയന്ത്രണം വിട്ടു. അന്തരീക്ഷത്തിൽ അടിഉലയാണ് തുടങ്ങി. അതിനുള്ളിൽ ഉണ്ടായിരുന്ന സ്ത്രീകൾ അലറികരയാൻ തുടങ്ങി. ആണുങ്ങളുടെയും സ്ഥിതി മറ്റൊന്ന് ആയിരുന്നില്ല. പെട്ടെന്നു എയർക്രഫ്ട് ഒന്നു കറങ്ങി. അത് ഇപ്പോൾ തലതിരിഞ്ഞു ആണ് പറക്കുന്നത്. ഞങ്ങൾ എല്ലാം സ്യൂട്ടിൽ ബന്ധിപ്പിച്ചിരിക്കുന്ന വള്ളിയുടെ സഹായത്താൽ തുങ്ങി കിടക്കുക ആണ്. എന്താ സംഭവിക്കുന്നത് എന്നറിയാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു . ഏത് നിമിഷവും ഇത് നിലംപോത്തം.
നേതാവ്: ഒക്കെ ഒക്കെ സ്റ്റെല്ല തനിക്ക് കഴുമെങ്കിൽ അടുത്ത് തുറസായ ഒരു സ്ഥാലത് ലാൻഡ് ചെയ്യൂ.
സ്റ്റെല്ല അവളുടെ കഴുവുകൾ പുറത്ത് എടുത്തുകൊണ്ട് ആ എയർക്രഫ്റ്റിനെ നേരെ ആക്കാൻ നോക്കികൊണ്ടിരിക്കുന്നു. കുറച്ചു കഴിഞ്ഞു അത് ചരിഞ്ഞും തിരിഞ്ഞും നേരെ ആയി എന്നാലും അത് ഇപ്പോഴും പൂർണമായി കൺട്രോളിൽ ആയിട്ട് ഇല്ല എന്ന് മനസ്സിലാവാൻ പൈലറ്റ് ആവുക ഒന്നും വേണ്ടയിരുന്നു. എങ്കിലും സ്റ്റെല്ല വിജയകരമായി അതിനെ തഴെ ഇറക്കി. എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാവരും പരസ്പരം നോക്കി.
നേതാവ്: ഇവിടെ ഇരുന്നിട്ട് കാര്യം ഇല്ല….. നമുക്ക് അടുത്ത് തന്നെ തത്കാലം ആയി വാസയോഗ്യമായ സ്ഥാലം കണ്ടെത്തണം.
അയാൾ സ്യൂട്ടിലെ വള്ളി അഴിച്ചുമാറ്റിക്കൊണ്ട് എയർക്രാഫ്റ്റ്ന് അകം മൊത്തം ഒന്നു വിഷിച്ചു. അതിനു ശേഷം നമ്മൾ ഇരിക്കുന്നതിന് തയെ ഉള്ള ഒരു അറ തുറന്ന് ഒരു വലിയ ബാഗ് എടുത്തു. അതിനുള്ളിൽ റേഡിയേഷൻ ഐഡന്റിഫയ് ചെയ്യാനുള്ള ഡക്ടിനേറ്ററുകളും മറ്റെന്തക്കോ ഇതുവരെ കണ്ടിട്ട് ഇല്ലാത്ത ഉപകരണങ്ങളും ആയിരുന്നു. പെട്ടെന്ന് സ്റ്റെല്ല തന്റെ സീറ്റിൽ നിന്നു എഴുന്നേറ്റ് വന്നു അതിൽ ഒരെണ്ണം കയ്യിൽ എടുത്ത് കൊണ്ട് എയർക്രഫ്റ്റിന്റെ ഡോർന് അടുത്തേക്ക് നടന്നു.
നേതാവ്: നോ സ്റ്റെല്ല യു കണ്ട്……. നീ പ്രെഗ്നന്റ് ആണ് നിനക്ക് വെളിയിൽ സേഫ് അല്ല… സ്ത്രീ കൾ എല്ലാവരും ഇതിൽ തന്നെ ഇരിക്കട്ടെ….. സ്റ്റെല്ല താൻ എയർക്രഫ്റ്റിന് ഉള്ളിലേക്ക് റേഡിയേഷൻ കടക്കാതിരിക്കാൻ നോക്കിയാൽ മതി എന്താ ചെയ്യേണ്ടത് എന്ന് നിനക്ക് അറിയാം………