” അത് ഇപ്പോൾ ഇതിനിടയിൽ എവിടെ നോക്കന….. നെറ്റിൽ നോക്കിയാൽ പോരേ ”
” നോ അത് നെറ്റിൽ കാണില്ല …….. അതിന്റെ കുറച്ചു കോപ്പി മാത്രമേ പ്രിന്റ് ചെയ്തിട്ട് ഉള്ളു…. ഇവിടെ പുറകിലെ ഷെൽഫിൽ ഒക്കെ ഒന്നു നോക്കിക്കേ ”
എന്തോ എനിക്ക് അപ്പോൾ അത് തപ്പികൊടുക്കാൻ ആണ് തോന്നിയത്. ഒരു പാട് നേരത്തെ തപ്പലിനു ഒടുവിൽ ഞാൻ ആ പഴയ പുസ്തകം തപ്പി എടുത്തു. ഞാൻ പ്രൊഫസർന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അദ്ദേഹം എന്തെക്കെയോ കുത്തി കുറിക്കുക ആയിരുന്നു. ഞാൻ അദ്ദേഹത്തിന് നേരെ ആ ബുക്ക് നീട്ടി.
” ഹോ താങ്ക്സ് ”
” ഞാൻ പൊക്കോട്ടെ സർ ”
” വിരോധം ഇല്ലെങ്കിൽ ഇവിടെ കുറച്ചു നേരം ഇരിക്കാമോ…… എനിക്ക് ഇനിയും കുറച്ചു ബുക്സ് എടുക്കാൻ ഉണ്ട് ”
” പറയു സർ എന്താ വേണ്ടത്
ഇപ്പോൾ ഇവിടെ നിന്ന് പോയിട്ട് എന്തിനാ എന്ന് ഓർത്താണ് അങ്ങനെ പറഞ്ഞത്. ഞാൻ അവിടെ ഇരിക്കുമ്പോൾ മുഴുവൻ ഫ്രോഫെസർ ബുക്കുകൾ പ്രാന്തമായി മറിക്കുകയും എന്തക്കയോ കുത്തി കുറിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ക്ഷേമ നശിച്ചു ഞാൻ ചോദിച്ചു.
” എന്താ സർ ഇത് ”
അദ്ദേഹം എന്നെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു തുടങ്ങി.
” താൻ എന്താ ജാഥക്ക് പോകാതിരുന്നത്……. കാമുകിയും ആയി ഒത്തുകൂടാൻ ആണോ ”
” അല്ല വെറുതെ എന്തിനാ തൊണ്ട പൊട്ടിക്കുന്നത് എന്ന് വിചാരിച്ച പിന്നെ അവൾ എന്റെ കാമുകി ഒന്നും അല്ല ഞങ്ങൾ ഫ്രണ്ട്‌സ് ആണ് ”
” മ്മ്മ്….. വെറുതെ തൊണ്ട പൊട്ടിക്കാൻ എന്ന് തോന്നാൻ കാരണം ”
” ഇതൊക്കെ എത്ര കണ്ടിട്ട് ഉള്ളതാ ഇത് കൊണ്ടൊന്നും നടക്കാൻ പോണില്ല ”
” ഒന്നും ചെയ്യാതെ മാറിനിന്നാൽ എല്ലാം ശെരി ആകുമോ ”
” സാറും പോയില്ലല്ലോ ജാഥക്ക് ”
” എനിക്ക് ഇവിടെ അതിനെകൾ വലിയ പണി ഉള്ളത് കൊണ്ട്”
” എന്ത് ബുക്ക്‌സ് ആണ് സർ ഇതൊക്ക…….. എന്താ സർ ചെയ്യുന്നത്…………. ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ ഇപ്പോൾ സാർ ഓഫീസിൽ ഇരുന്നു തന്നെ ഇതൊക്കെ ചെയ്യാം അല്ലോ ”
” സിസ്റ്റംത്തിൽ നെറ്റ്ന്റെ സഹായത്തോടെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ല ഞാൻ ഇവിടെ ചെയ്യുന്നത് ”
ഞാൻ അദ്ദേഹത്തിന് എടുത്ത് കൊടുത്ത ബുക്ക് അവിടെ പിരുത്തു വെച്ചിട്ട് ഉണ്ട് . ഞാൻ അത് കയ്യിൽ എടുത്ത് കൊണ്ട് ചോദിച്ചു.
“എന്തിനെ കുറിച്ചുള്ള ബുക്ക സർ ഇത് ”
” രാജ ഭരണ കാലം തൊട്ടേ ചില രഹസ്യങ്ങൾ ജനങ്ങളിൽ നിന്നും അയാൾ രാജ്യങ്ങളിൽ നിന്നും മറച്ചു വെക്കാറുണ്ട്…….. രാജ്യ സുരക്ഷയെ മുൻനിർത്തിയെ അല്ലെങ്കിൽ ആ ഭരണകൂടത്തിന്റെ വീഴ്ച മറച്ചു വെക്കാനോ ഒക്കെ ആവും അങ്ങനെ ചെയ്യുന്നത് . ചിലപ്പോൾ അത് വല്ല പുതിയ കണ്ടുപിടിത്തങ്ങളോ മറ്റും അവനും സാധ്യതാ ഉണ്ട്. ചില രാജ്യങ്ങൾ കള്ളങ്ങളുടെ പുറത്ത് ആയിരിക്കും അവരുടെ ചരിത്രം രചിച്ചിരിക്കുന്നത്……… ഈ ബുക്കിൽ അതുപോലെ മറച്ചു വെക്കപ്പെട്ട സത്യങ്ങളിൽ ചിലത് ആണ് …… അതും വർഷങ്ങൾക്ക് മുൻപ് എഴുതിയത്……… ഇപ്പോൾ ലോകത്തെ മുഴുവൻ അപകടത്തിൽ ആക്കാൻ പറ്റുന്ന എത്ര പുതിയ രഹസ്യങ്ങൾ ഉണ്ടായി കാണും ”
” ഇതെക്കെ ഇങ്ങനെ എഴുതി എടുത്തിട്ട് എന്ത് ചെയ്യാൻ പോകുന്നു ”
” ജാഥക്കും മറ്റും പോയിട്ട് കാര്യം ഇല്ലെന്ന് നീ പറഞ്ഞു പിന്നെ എന്ത് ചെയ്യണം എന്ന നീ പറയുന്നത് ”