ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4 [സൂർദാസ്]

Posted by

രണ്ട് ഉമമി് മാരുടെയും താരാട്ടുപാട്ടു കേട്ട് ,കളിച്ചു ചിരിച്ചു വളരുന്ന ബുദൂറിനെ, ഒരു നിമിഷം പോലും പിരിയാനാവാതെ കുഞ്ഞു ഗാസിയുടെ ഊണും ഉറക്കവുമെല്ലാം അവളുടെ കൂടെ തന്നെയാണ്.. കുഞ്ഞി ബുദൂർ കരഞ്ഞാൽ ഗാസിയും കരയും…

ചിരിക്കുന്ന ബുദൂറിനെ നോക്കി ഗാസി, പൊട്ടിപൊട്ടി… ചിരിക്കും.

ഗാസിയുടെ കൈ പിടിച്ചാണ് ബുദൂർ പിച്ചവെച്ചു തുടങ്ങിയത്.

ഋതുക്കൾ മാറിമറിയുന്നതിനനുസരിച്ച് ഗാസിയിലും ബുദൂറിലും വളർച്ചയ്ക്കും വേഗത കൂടി.
12 വയസ്സ് കഴിഞ്ഞ ഗാസിയെ അക്ഷരാഭ്യാസവും ആയുധാഭ്യാസങ്ങളും പരിശീലിപ്പിക്കാൻ ഭാരത ദേശത്ത് നിന്നും ഒളിംപ്യയിൽ നിന്നും ബഗ്ദാദിൽ നിന്നുമെല്ലാം ഗുരുക്കൻമാരെ കൊട്ടാരത്തിൽ വരുത്തിച്ചിരുന്നു…
ഗാസിയുടെ, ആയോധനാഭ്യാസങ്ങൾ പരിശീലിക്കുന്നത് കാണുന്നതായിരുന്നു ബുദൂറിന്റെ പ്രധാന വിനോദം. താൻ പഠിക്കുന്നതെല്ലാം അവൻ ബുദൂറിനും പഠിപ്പിച്ചു…
ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങിയവർ വളരുന്നതിനിടക്ക് പന്ത്രണ്ടാം വയസ്സിൽ ബുദൂർ വയസ്സറിയിച്ചയന്നാണ് കൊട്ടാരത്തിൽ ആദ്യമായി അവരെ വേർതിരിച്ച് കിടത്തിയത്…
രണ്ട് പേരും അന്ന് കരഞ്ഞ് തളർന്നാണ് ഉറങ്ങിയത്.
പിന്നീട് ഉറക്കമൊഴികെയുള്ള ബാക്കി കാര്യങ്ങൾ മാത്രം എപ്പോഴും അവർ രണ്ടും ഒരുമിച്ച് തന്നെയായിരുന്നു.

ഒരിക്കൽ കൊട്ടാരത്തിലെ പരിചാരികയും ഉമ്മി മാരുടെ തോഴിയുമായ ഫാത്തിമയോട്, ബുദൂർ തന്നെ ഗാസിയുടെ കൂടെ കിടത്താതിരിക്കാനുള്ള കാരണം അന്വേഷിച്ചു…
പൊതുവിലേ വായാടിയായ ഫാത്വിമ സ്ത്രീ പുരുഷ ബന്ധത്തെ പറ്റി വിശദമായ ഒരു വിവരണം തന്നെ നടത്തിയതിന് ശേഷം

” ആങ്ങളയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല… പെണ്ണിന്റെ മാദക ഗന്ധമേറ്റാൽ ഏതൊരാണും ചിലപ്പോൾ കയറു പൊട്ടിക്കും… ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ വിവാഹിതരായാണ് മനുഷ്യരുടെ തലമുറകളുടെ തുടർച്ച ഉണ്ടാകുന്നത് … ആ പാരമ്പര്യ സ്വഭാവം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന വിത്താണ്… അതിനെ ഉണർത്താതിരിക്കലാണ് ധർമ്മനിഷ്ഠ ”

ഫാത്വിമയുടെ സാരോപദേശം ബുദൂറിന്റെ മനസ്സിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അവളുടെ മനസ്സിൽ,
കുട്ടിക്കാലത്ത് ഉമ്മിമാർ പറഞ്ഞു കൊടുത്ത രാജാറാണി കഥകളിലെ നായകൻമാർക്കെല്ലാം പിന്നെ ഗാസിയുടെ മുഖമായി. അവനെ കാണുമ്പോഴെല്ലാം പേരറിയാത്ത ഒരു ലജ്ജ അവളെ കുളിരണിയിച്ചു.

ആകാശത്തേരിറങ്ങി വന്ന് ഒരു സുന്ദരരാജകുമാരൻ തന്നെ കൊണ്ട് പറന്ന് പോകുന്ന സ്വപ്നം ചിലപ്പോഴൊക്കെ അവൾ കാണാറുണ്ട്… ആ രാജകുമാരനെ ഗാസിയായി സങ്കൽപിച്ച് ദിവാസ്വപ്നങ്ങൾ നെയ്ത് കൂട്ടാൻ ബുദൂറിന് വലിയ ഇഷ്ടമാണ്

വേഗത്തിലോടുന്ന അറബി ക്കുതിരയിൽ ചാടിക്കയറി പൊടിപറത്തി പോകുന്ന,

ഓടുന്ന കുതിരയിൽ ഇരുന്ന് ലക്ഷ്യസ്ഥാനത്തേക്ക് ആയുധങ്ങൾ തറയ്ക്കുന്ന,

ലോക പ്രശസ്ത മല്ലൻമാരെ പോർക്കളത്തിൽ മലർത്തിയടിക്കുന്ന,

ഇമ്പമേറും സ്വരത്തിൽ പുല്ലാങ്കുഴൽ വായിക്കുന്ന,

ഗ്രീക്ക് ദേവൻമാരുടെ അഴകുള്ള,

ഗാസിയെ വെല്ലുന്ന ഒരു നായകനെയും, ഇന്നേവരേ കേട്ട ഒരു കഥയിലും യഥാർഥത്തിൽ അവൾ കണ്ടിട്ടേ ഇല്ലാലായിരുന്നു.

കാലചക്രത്തിന് വേഗത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിലെ വർഷവും, വസന്തവും ചിങ്ങവും കന്നിയും ,തിരുവാതിരയും ചിത്തിര മഴയും

Leave a Reply

Your email address will not be published. Required fields are marked *