ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി [Jon snow]

Posted by

സാന്ദ്ര : ” എന്താ ഞാൻ പറഞ്ഞത് സത്യം തന്നെയാ. നിനക്ക് ഇവളോട് സ്നേഹം ഒന്നുമില്ല ”

ദേവ : ” സാന്ദ്ര നീ എന്തൊക്കെയാ പറയുന്നത് ”

സാന്ദ്ര : ” നിന്റെ സ്നേഹം വെറും ഷോ ആണ്. അല്ലെങ്കിൽ അവൾ പറയുന്നത് എന്തും നീ അനുസരിക്കണം അതാണ് യഥാർത്ഥ സ്നേഹം ”

ദേവ : ” തീർച്ചയായും അനുസരിക്കുമല്ലോ അതിനെന്താ സംശയം ”

ദേവ തങ്ങളുടെ കുരുക്കിൽ വീണു എന്ന് അവർക്ക് മനസിലായി. സാന്ദ്രയും അനഘയും പരസ്പരം കണ്ണെറിഞ്ഞു പുഞ്ചിരിച്ചു.

സാന്ദ്ര : ” ആണോ എന്താ ഇത്ര ഉറപ്പ് ”

ദേവ : ” ഞാൻ ഉറപ്പ് തരുന്നു ”

സാന്ദ്ര : ” ഹാഹ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല.. പ്രവർത്തിച്ചു കാണിക്കണം ”

ദേവ : ” ഓക്കേ എനിക്ക് ഒരു മടിയുമില്ല ”

അനഘ : ” കണ്ടോ ഞാൻ പറഞ്ഞില്ലേ എന്നോട് ദേവയ്ക്ക് ശെരിക്കും ഇഷ്ടം ഉണ്ടെന്ന് ”

സാന്ദ്ര : ” ഓഹ് നമുക്ക് നോക്കാം ”

ദേവ : ” ആ നോക്കാം ”

സാന്ദ്ര : ” ഇന്ന് വൈകിട്ട് ഒരു ടാസ്ക് തന്നാൽ അത് ചെയ്യാൻ പറ്റുമോ ”

ദേവ : ” വിത്ത്‌ പ്ലെഷർ ”

സാന്ദ്ര : ” എന്നാൽ ഇന്ന് വൈകിട്ട് കോളേജ് വിട്ടു കഴിഞ്ഞിട്ട് നീ കാത്തു നിക്ക് ഞാൻ പറയാം എന്താ ചെയ്യേണ്ടത് എന്ന് ”

അനഘ : ” എന്ത് പറഞ്ഞാലും എന്റെ ദേവ ചെയ്യും ഇല്ലേ ദേവു ”

ദേവ : ” നിനക്ക് വേണ്ടി അല്ലെ. എന്തും ചെയ്യും ഞാൻ ”

സാന്ദ്ര : ” കാണാം ”

അങ്ങനെ പറഞ്ഞുറപ്പിച്ച് അവർ ക്ലാസ്സിലേക്ക് മടങ്ങി.

വൈകുന്നേരം കോളേജ് വിട്ടു. അവർ മൂന്നു പേരും പാർക്കിങ് ഏരിയയിൽ കണ്ടുമുട്ടി.

ദേവ : ” പറ നിന്റെ ഡിമാൻഡ്. എന്റെ അനഘയെ എനിക്ക് ഇഷ്ടം ആണെന്ന് ഞാൻ ഇന്ന് തെളിയിക്കും ”

സാന്ദ്ര : ” നിൽക്ക് ഞാൻ പറയാം ”

കോളേജിൽ ഉള്ള എല്ലാ കുട്ടികളും പോയി. പതിയെ സ്റ്റാഫും എല്ലാവരും പോയി.

സാന്ദ്ര : ” എന്റെ കൂടെ വാ രണ്ടും ”

ദേവയും അനഘയും സാന്ദ്രയുടെ പുറകെ നടന്നു. സാന്ദ്ര നേരെ നടന്നു പെൺകുട്ടികളുടെ ബാത്‌റൂമിന്റെ മുൻപിൽ എത്തി. കോളേജ് വരാന്ത എല്ലാം ശൂന്യം ആണ് ആരുമില്ല അവിടെ ഒന്നും.

സാന്ദ്ര : ” ഹ്മ്മ് എന്തും ചെയ്യും എന്നല്ലേ പറഞ്ഞത്. ഗേൾസിന്റെ ബാത്‌റൂമിൽ കയറ് ”

Leave a Reply

Your email address will not be published. Required fields are marked *