“അറിയാം, പക്ഷെ ഞാൻ അത് ഇപ്പോൾ താങ്കളോട് പറയാൻ പാടില്ല, ആദിത്യ. എന്തായാലും കുറച്ച് മണിക്കൂറുകൾക്ക് ഉള്ളി താങ്കൾക്ക് അത് വായിച്ച് കേൾക്കാമല്ലോ”, പ്രിയ ഒന്ന് നിർത്തി തല ആട്ടികൊണ്ട് പറഞ്ഞു.
“പിന്നെ വേറെ എന്താ?”, ആദിത്യൻ ഒന്ന് മുരണ്ട് കൊണ്ട് ചോദിച്ചു.
“ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും ഉള്ള സമയം ഉണ്ട്. കുറച്ച് സമയം താങ്കൾക്ക് ആദിയയോടും ആദിരയോടും സംസാരിക്കാൻ മാറ്റി വച്ചിട്ട് ഉണ്ട്. മനു വർമ്മക്ക് നിങ്ങൾ മൂന്ന് പേരും ഒരുമിക്കണം എന്നത് വളരെ നിർബന്ധം ഉള്ള കാര്യം ആയിരുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ കുറെ കാര്യങ്ങൾ ഒന്നിച്ച് ആയിരിക്കും ചെയ്യുന്നത്”.
“കുറെ എന്തെല്ലാം കാര്യങ്ങൾ?”.
“ബ്രീഫിങ്ങുകൾ, മീറ്റിങ്ങുകൾ, ദിനചര്യകൾ, ഭക്ഷണം”, പ്രിയ ഓരോന്നായി നിരത്തി കൊണ്ട് പറഞ്ഞു. “സമയവും ദിവസവും ഇതുവരെ തീരുമാനിച്ചിട്ടില്ല എങ്കിലും താങ്കൾക്ക് ബുദ്ധിമുട്ട് ആവാത്ത രീതിയിൽ ഞാൻ സമയം ക്രമീകരിച്ച് കൊള്ളാം”.
“ഞാനായിട്ട് ഒരു മീറ്റിങ്ങും ഉറപ്പിക്കരുത്”, ആദിത്യൻ പ്രിയ മുൻപേ പറഞ്ഞത് ഓർത്ത് കൊണ്ട് പറഞ്ഞു.
“അതെ”.
ആദിത്യൻ വലിച്ച് കൊണ്ട് ഇരുന്ന സിഗററ്റ് കുത്തി കെടുത്തുമ്പോൾ മുകളിൽ നിന്ന് എൽദോ അങ്ങോട്ടേക്ക് അവരെ വിളിക്കുന്നത് കണ്ടു.
“താങ്കളുടെ സ്യൂട്ട് ശരിയായെന്ന് തോനുന്നു”, പ്രിയ പറഞ്ഞു.
“പോകാം”, ആദിത്യൻ കുടിച്ച്കൊണ്ട് ഇരുന്ന ഗ്ലാസ് മേശയിൽ നിന്ന് എടുത്ത് കൊണ്ട് പറഞ്ഞു. ആദിത്യൻ പ്രിയയുടെ പുറകെ പ്രധാന കെട്ടിടത്തിൽ കയറി പടികൾ കയറി മുകളിലത്തെ നിലയിലേക്ക് പോയി. അത് ചെന്ന് നിന്നത് പൂളിലേക്ക് കാണാൻ പറ്റുന്ന ഒരു ബാൽക്കണിയിൽ ആണ്.
“ഓഹ്, വൗവ്”, ആദിത്യൻ പറഞ്ഞു. “ഇവിടെ നിന്ന് കാണാൻ പൂള് ഒന്നുകൂടെ മനോഹരം ആയിട്ട് ഉണ്ട്”.
“ഞാൻ മുൻപേ പറഞ്ഞത് പോലെ”, എൽദോ പറഞ്ഞു തുടഞ്ഞി. “സൂര്യാസ്തമയം വരെ കാത്തിരിക്കൂ. ഈ കാണുന്നത് ആണ് താങ്കളുടെ സ്യൂട്ട് റൂം”.
ആദിത്യൻ തിരിഞ്ഞ് മുറിയുടെ അകത്തേക്ക് നോക്കി. ബാല്കണിയിലേക്കുള്ള ഗ്ലാസ് ഡോർ മുഴുവനായി മടക്കി വച്ചിരുന്നു. അത് നല്ല സൂര്യപ്രകാശം കടക്കുന്ന ഒരു വലിയ മുറി ആയിരുന്നു. മുറിയുടെ ഇടത് വശത്ത് കുറച്ച് സോഫാ സെറ്റുകളും ഒരു വലിയ ടീവിയും ഉണ്ടായിരുന്നു. വലത് വശത്ത് കുറച്ച് കമ്പ്യൂട്ടർ മേശകളും അതിന്റെ മുകളിൽ കമ്പ്യൂട്ടറുകളും ഫോണുകളും ഉണ്ടായിരുന്നു. ഇതിന്റെ എല്ലാം നടുക്ക് അകത്തേക്ക് പോകാനുള്ള നല്ല വീതിയുള്ള വഴിയും അത് മരതടി കൊണ്ട് പാകിയതും ആയിരുന്നു. ആ വഴിയുടെ അറ്റത്ത് വെള്ള ചുമരുകൾ ചെരിച്ചു പുറകിൽ ഉള്ളത് കാണാൻ പറ്റാത്ത രീതിയിൽ കെട്ടിയിരുന്നു.
“എന്റെ കൂടെ വരൂ, മാസ്റ്റർ ആദിത്യ”, എൽദോ പറഞ്ഞു.
എൽദോ ഓഫിസ് സ്ഥലം കൂടുതൽ ശ്രെദ്ധ കൊടുക്കാതെ മുൻപിലേക്ക് നടന്നു. ആദിത്യൻ എൽദോയുടെ പുറകെ ചുമരുകക്ക് ഇടയിലൂടെ നടന്നു. അവന്റെ വലത് വശത്ത് ഒരു ബെഡ്‌റൂം ഉണ്ടായിരുന്നു. അതിൽ കയറാതെ അവർ നേരെ നടന്ന് ഒരു വാലിൽ മുറിയിൽ എത്തി. അവന്റെ നേരെ മുൻപിൽ ഒരു ബെഡും ചുമരുകളുടെ മൂലയിൽ ചുമർ ചിത്രങ്ങളും ബാക്കി ചുമരെല്ലാം വെള്ള നിറത്തിൽ പെയിന്റ് അടിച്ചതും ആയിരുന്നു.