വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

വേലക്കാരിയുടെ തിരോധാനം

Velakkariyude Thirodhanam | Author : Shakespeare

 

ചുമ്മാ ഒരു പരീക്ഷണം ആണ്..കൊച്ചു കഥ.. കാലങ്ങൾക്ക് മുൻപ് ഏതോ ഒരു ഗ്രൂപ്പിൽ ഇട്ട ഒരു കഥ. ഒരു ത്രില്ലർ എന്ന ഗണത്തിൽ പെടുത്താം എന്ന് തോന്നുന്നു..ഞാൻ ഈ പേരിൽ എന്തായാലും ആദ്യമായാണ് ഒരു കഥ എഴുതുന്നത്..

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..

പക്ഷെ ഇതിൽ പ്രണയമോ കമ്പിയോ ഒന്നുമില്ല എന്ന് ആദ്യമേ ഓർമിപ്പിക്കുന്നു.

വേലക്കാരിയുടെ തിരോധാനം

 

23-07-2018 തിങ്കൾ രാവിലെ 7.10

തലേന്ന് ഉച്ചക്ക്‌ പെയ്ത മഴയിൽ സ്റ്റേഷൻ മുറ്റത്ത്‌ അവിടവിടെ വെള്ളം കെട്ടികിടക്കുന്നു. തലേന്നത്തെ അവധിയും തണുപ്പും എല്ലാം കൊണ്ടു സ്റ്റേഷൻ തന്നെ ആലസ്യത്തിൽ പാതി ഉറക്കത്തിലുള്ള പാറാവ് കാരനെപോലെ നിശബ്ദമാണ്..

മഴമേഘങ്ങൾക്കിടയിലൂടെ ഉദയസൂര്യന്റെ രശ്മി മുഖത്തടിച്ചു അലോസരപ്പെടുത്തിയപ്പോൾ ജനൽ കർട്ടൻ നീക്കി ഇട്ട് വീണ്ടും ഒരു കൈ മേശയിൽ വച്ച് അതിലേക്ക് തല ചാരി മയങ്ങാൻ തുടങ്ങിയപ്പോളാണ് ഹെഡ് കോൺസ്റ്റബിൾ സുധാകരന് മുന്നിലെ ഫോൺ ശബ്ദിച്ചത്..

“ഹലോ പോലീസ് സ്റ്റേഷൻ..”

“സി ഐ എത്തിയോ..”

“ഇല്ലല്ലോ.. നിങ്ങൾ ആരാണ്..”

“ഞാൻ ശ്രീമംഗലം വീട്ടിൽ മുരളീധരൻ..”

“പറയൂ സര്..”

സുധാകരൻ ഒരു നിമിഷം കൊണ്ട് കർത്തവ്യ ബോധത്തിലേക്ക് വന്നു..

“എടൊ മനസിലായോ ആരാണെന്ന്”

“ഉവ്വ് സാർ.. നാരായണമേനോൻ സാറിന്റെ അനിയൻ??”

“അതേടോ,  വീട്ടിലെ സെർവെന്റിനെ കാണാനില്ല.. കൂടെ കുറച്ചു സ്വർണവും..”

“എത്ര ഉണ്ടാവും സര്??.”

“അറിയില്ലെടോ. ഞാനും സ്ഥലത്തില്ല ഏതാണ്ട് ഒരു എഴുപത് പവൻ കാണും..”

“ഒക്കെ സർ,  ഇപ്പോൾ തന്നെ പോവാം..”

“ആ ശരിടാ… പിന്നെ, വീട്ടിൽ അമ്മ മാത്രം ഒള്ളു.. അമ്മയെ ബുദ്ധിമുട്ടിക്കരുത് അധികം..”

“ഓക്കേ സർ..”

“എങ്കിൽ ഒക്കെ… ഞാൻ തന്നെ സി ഐയോടും പറഞ്ഞോളാം.”

പല രാജ്യങ്ങളിലും ഇന്ത്യൻ ഹൈകമ്മീഷണർ ആയി പ്രവർത്തിച്ച നാരായണമേനോൻ ശരികും ബിഗ്‌ ഫിഷ്‌ തന്നെ ആയിരുന്നു. വീട്ടിൽ അമ്മയും നാരായണമേനൊന്റെ അനിയൻ മുരളീധരനുമായിരുന്നു താമസം.

23-07-2018 തിങ്കൾ രാവിലെ 9.40

“എല്ലാരും ഒന്ന് ഉഷാർ ആയിക്കോ.. കള്ള് കുടിയൻ വരുന്നുണ്ട്.”

സ്റ്റേഷനിലെ പാറാവിലുള്ള സുരേഷ്‌ ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു.

“ഓ,  അയാൾ വന്നാലെന്ത്‌ വന്നില്ലേലെന്ത്‌”

ഉള്ളിൽ നിന്നൊരു ശബ്ദം ഉയർന്നെങ്കിലും മേലുദ്യൊഗസ്ഥൻ വരുന്നതിന്റെ ഉണർവ്വ്‌ അവിടെ കണ്ടു

Leave a Reply

Your email address will not be published. Required fields are marked *