💞യക്ഷിയെ പ്രണയിച്ചവൻ 3 💞[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

💞യക്ഷിയെ പ്രണയിച്ചവൻ 3💞

Yakshiye Pranayichavan 3 | Author : Crazu AJR | Previous Part

 

എന്റെ ഈ കഥക്ക് പ്രതിഷിച്ചതിലും വല്ല്യ സപ്പോർട്ട് കിട്ടി.ഒരുപാട് പേരോട് നന്ദി പറയാനുണ്ട്.എല്ലാവരുടെ പേരും ഓർത്തെടുക്കാൻ പറ്റുന്നില്ല.അർജുൻ ചേട്ടായിയും,  king liar ചേട്ടായിയും……….. വായനക്കാരൻ, spparow, aaaavvooo, തമ്പുരാൻ, marquis, black devik, berlin, വാസു dragons, വേട്ടക്കാരൻ………… etc ആരെയെങ്കിലും വിട്ട് പോയെങ്കിൽ ഷെമിക്കണം. എല്ലാ ചേട്ടായിമാർക്കും
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി……….. അപ്പൊ യക്ഷിയെ പ്രണയിച്ചവൻ 3 തുടങ്ങട്ടെ……
നിങ്ങളുടെയൊക്കെ വിലയേറിയ സപ്പോർട്ട് പ്രതിക്ഷിക്കുന്നു.
*****************

അവന് അവന്റെ കണ്ണുകളെ വിശ്വസിക്കനായില്ല.4 വർഷം മുൻപ് തന്റെ പകുതിയായിരുന്ന പാർവതി.അവന്റെ മാത്രം പാറു.ഇപ്പോളും അവൾക്ക് പണ്ടത്തെ അതേ ഐശ്വര്യം.ഉണ്ട കണ്ണുകളും മുത്ത് പൊഴിയുന്ന ചിരിയും നിതംബം വരെ വെട്ടിയിട്ടിരിക്കുന്ന മുടിയും എല്ലാം പഴയത് പോലെ തന്നെ.ആകെ മാറ്റം വന്നത് അവൾ ഒരു മനുഷ്യ സ്ത്രീ അല്ല ഒരു ആത്മാവാണെന്ന് ഉള്ളതാണ്.കണ്ണേടുക്കാതെ അവളെ തന്നെ എത്രയോ നേരം അവൻ നോക്കി നിന്നു.

“എന്താ കാർത്തി ഒന്നും മിണ്ടാത്തെ പേടിയാണോ ന്നെ???? ”

അവളുടെ ആ ചോദ്യം ആണ് കാർത്തിയെ സ്വബോധത്തിലെക്ക് കൊണ്ട് വന്നത്.

കാർത്തി: പ…. പാ……. പാറു  ക്ക് നിന്നെ പേടിയോ???? ഒന്ന് പോയെ പാറു.

പാറു മരിച്ചതിന് ശേഷം അവനിൽ നിന്നും നഷ്ട്ടമായ സന്തോഷം അവനിലേക്ക് വന്നു ചേർന്നു.അവന്റെ സന്തോഷം കണ്ടിട്ടാവണം പാറുവിനും അത് ഒരുപാട് സന്തോഷമേകി.

“എന്താ കാർത്തി ന്റെ അടുത്ത് വരാത്തെ???? ”

കേൾക്കണ്ട താമസം കാർത്തി അവളുടെ അടുത്തേക്കായി വന്നു.അവർക്കിടയിൽ ഒരു വിരലിന്റെ അകലം.

കാർത്തി: പ….. പാറു ഞാൻ നിന്നെയൊന്ന് തൊട്ടോട്ടേ????

“ജീവിച്ചിരുന്നപ്പോ എന്നോട് ചോദിക്കാതെ അവിടേം ഇവിടേം തൊടുന്ന എന്റെ കാർത്തിയാണ് ഇപ്പോ എന്നോട് തൊട്ടോട്ടേയെന്ന് ചോദിക്കുന്നെ.ന്റെ ദേവീ നീ ഇതൊന്നും കാണുന്നില്ലേ????”

കാർത്തി ഒരു സംശയഭാവേന അവളെ നോക്കി.

“കാർത്തിയുടെ സംശയം എനിക്ക് മനസിലായിട്ടോ!ഒരാത്മവിനെ തൊടാൻ കഴിയുമോ എന്നല്ലേ????”

അവൻ അതെന്നാ മട്ടിൽ തലയാട്ടി.

“വിഷമിക്കണ്ടാട്ടോ ന്റെ കാർത്തിക്ക് മാത്രേ എന്നെ തൊടാൻ കഴിയൂ.   തൊട്ടോ!”

Leave a Reply

Your email address will not be published.