കിനാവ് പോലെ 2 [Fireblade]

Posted by

കിനാവ് പോലെ 2

Kinavu Pole Part 2 | Author : Fireblade | Previous Part

 

സുഹൃത്തുക്കളെ തുടക്കകാരനായിട്ടും നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു .ഈ ഭാഗവും നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് ..ഇഷ്ടമായെങ്കിൽ അറിയിക്കുക ..

കിനാവ് പോലെ- 2

കണ്ണുകളിലേക്കു വേദന ഇരച്ചുകയറുന്നത് അറിയാൻ തുടങ്ങി.പെട്ടെന്നാണ് ഡോറിൽ ശക്തമായ മുട്ടും കൂടെ ശബരിയുടെ ശബ്ദവും കേട്ടത്
” ടാ , ഒന്ന് ഡോർ തൊറന്നെ , ഒരു ചെറിയ പ്രശ്നമുണ്ട് , പെട്ടെന്ന് “..അവന്റെ പരിഭ്രാന്തി എന്നെ സ്വബോധത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു ഈ കോപ്പൻ പോയില്ലേ ,എങ്ങോട്ടോ പോകുമെന്ന് പറഞ്ഞു പോയതാരുന്നില്ലേ എന്റെ ആലോചനക്കിടയിൽ വാതിലിൽ വീണ്ടും ശക്തമായ മുട്ടൽ കേട്ടു . ഞാൻ ബ്ലേഡ് മേശയിലേക്ക് തന്നെ ഒളിപ്പിച്ചു ,കയ്യിൽ നോക്കിയപ്പോൾ ചെറുതായി രക്തം പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.ഒന്നുകൂടെ അമർന്നിരുന്നെങ്കിൽ…..വാതിൽ തുറന്ന് നോക്കിയപ്പോൾ ശബരി ധൃതിയിൽ വണ്ടി എടുക്കാൻ ഓടി , കാര്യം എന്തോ സീരിയസ് ആണെന്ന് തോന്നിയപ്പോൾ ഞാനും ഓടിച്ചെന്നു ബൈക്കിൽ കയറി. പോകുന്നതിനു മുൻപ് വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും പെങ്ങളും കലങ്ങിയ കണ്ണുകളുമായി നില്ക്കുന്നതും കണ്ടു .ശബരി ബൈക്ക് മുന്നോട്ടെടുത്തു ,
മനസ്സിൽ അകെ പേടി നിറഞ്ഞു ഞാൻ അവനെ ചുറ്റിപിടിച്ചു .
അത്യാവശ്യം സ്പീഡിൽ പോയി ഞങ്ങൾ സ്ഥിരം ഇരിക്കുന്ന കലുങ്കിനരികിൽ ചെന്നപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യമാണ് വന്നത് .ഇതായിരുന്നോ ഈ പന്നിയുടെ പ്രശ്നം …ഇതിനും വേണ്ടിയാരുന്നോ ഈ ഷോ കാണിച്ചതെല്ലാം …?
അവൻ അടുത്തു നിന്നു എന്റെ കൈ എടുത്തു നോക്കി , രക്തം ചെറുതായി പൊടിഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടു ചിരിച്ചു ..പിന്നെ പല്ലിറുമ്മി തെറി പറഞ്ഞുകൊണ്ട് എന്റെ മുഖം നോക്കി ആഞ്ഞ് അടിച്ചു , കിളി പോയ ഞാൻ കാര്യം മനസിലാകാതെ അവനെ നോക്കുമ്പോളേക്കും അടുത്ത അടിയും കിട്ടി ..എന്റെ നിലതെറ്റി ഞാൻ താഴെക്കിരുന്നു , എനിക്ക് അകെ അമ്പരപ്പായി.ഇനിയും കിട്ടുമെന്ന് ഉറപ്പായതിനാൽ ഇരുകൈ കൊണ്ടും മുഖം പൊത്തി ഞാൻ താഴെ ചടഞ്ഞിരുന്നു .പക്ഷെ പിന്നീട് അടി അല്ലായിരുന്നു .എന്റെ 55kg ശരീരം പൊക്കിയെടുത്തു ആ നാറി തൊട്ടടുത്തുള്ള കുളത്തിലേക്ക് നടന്നു.

( എന്റെ അപകർഷതാബോധത്തിനെ പറ്റി ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ ,അതുപോലെ എനിക്ക് പറ്റില്ലെന്നും അതുകൊണ്ടുള്ള പേടിയും വേട്ടയാടിരുന്ന മറ്റു 2 കാര്യങ്ങളായിരുന്നു നീന്തലും ,ബൈക്ക് ഓടിക്കലും .ഇത് 2ഉം എന്നെ കൊണ്ട് ഒരുകാലത്തും സാധിക്കില്ലെന്ന് ഞാൻ വിശ്വസിച്ചുപോന്നു .പലപ്പോളും ഇതെല്ലാം പഠിപ്പിക്കാൻ ശബരി ശ്രമിച്ചെങ്കിലും ഞാൻ ബഹളമുണ്ടാക്കി ഒഴിഞ്ഞു മാറുന്നതാണ് പതിവ്..ഇക്കാര്യത്തിൽ എല്ലാം എന്റെ ഓപ്പോസിറ്റ് ആണ് ശബരി ,ചെങ്ങായ് ഒരു ഒറ്റബുദ്ധിയാണ് ,പേടി എന്നൊരു സാധനമേ അവനുണ്ടോ എന്ന് സംശയമാണ് ..പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു സ്വഭാവം , മുൻപൊക്കെ ഇതിനെക്കാൾ മോശമായിരുന്നെങ്കിലും എന്റെ ഇടപെടൽ കാരണം ഈയിടെയായി കുറെ മാറ്റം വന്നു .കാരണം വേറൊന്നുമല്ല അവനുണ്ടാക്കുന്ന പൊല്ലാപ്പിനു എനിക്കുകൂടി ഇടി കൊള്ളേണ്ടി വന്നിരുന്നു എന്റെ ആരോഗ്യസ്ഥിതി വെച്ചു കിട്ടുന്നതല്ലാതെ തിരിച്ചു കൊടുക്കാൻ എന്നെ കൊണ്ട് സാധിക്കാറില്ല .അവസാനം ഞാൻ ബുദ്ധിപൂർവം എടുത്ത തീരുമാനമായിരുന്നു അവനെ നേർവഴിക്കു നയിക്കുക എന്നത് )

Leave a Reply

Your email address will not be published. Required fields are marked *