കളഞ്ഞുകിട്ടിയ തങ്കമെന്നോ, ഒടിഞ്ഞുവീണ
മഴവില്ലിന്റെ തുണ്ടെന്നോ ഞാനവളെ വിളിക്കില്ല…
എന്റെ ഹൃദയത്തിന്റെ ഉടമ എന്നാകും അവൾക്കു
ഞാൻ കൊടുക്കുന്ന വിശേഷണം….!
അത് അവളുടെ കൈയിലാണ്….
എന്തുവേണമെങ്കിലും അവൾ ചെയ്തുകൊള്ളട്ടെ…
അവളുടെ പ്രണയം മാത്രം മതി, ഈ ജൻമം
ധന്യമായിത്തീരാൻ..!
അനാഥാലയത്തിൽ നിന്നിറങ്ങാൻ നേരം, എന്റെ
അരികിൽ, എന്നോടൊപ്പം നിലത്തിരുന്ന്, എന്റെ
നെറ്റിമേൽ നെറ്റി ചേർത്തുകൊണ്ട്, അവൾ
എന്നോടു പറഞ്ഞു……
“എന്റെ പ്രാണനാണ്… പ്രാണൻ…”
ഞാൻ ആ നെറുകയിൽ ചുംബിച്ചു…….
എനിക്കായി പ്രപഞ്ചശില്പി മെനഞ്ഞ എന്റെ
ഇണയെ ഞാൻ കണ്ടെത്തിയിരിക്കുന്നു…
ഇനി സധൈര്യം വീട്ടിലേയ്ക്കു പോകണം…..
പട്ടിണിയും പരിവട്ടവും പങ്കിടാൻ ഒരാളും കൂടി
കൂട്ടായുണ്ടെന്നു പറയണം…….
അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീഭുവനേശ്വരീ
ക്ഷേത്രത്തിൽ വച്ച് അവളെ സുമംഗലിയാക്കണം..
ഇനി അവൾ സനാഥയാണ്…
ചിറകറ്റുവീണുവെന്നു കരുതിയ
എന്റെ ജീവിതത്തിന്, അവളൊരു
കൈത്താങ്ങാവുകയായിരുന്നു……………
അവളുടെ പണംകൊണ്ടാണ്, പിച്ചതെണ്ടുന്നവൻ
ചെറിയൊരു ലോട്ടറി കച്ചവടക്കാരനായത്…..
പട്ടിണി കൂടാതെ ഇന്നെന്റെ കുടുംബം കഴിയുന്നു..
പ്രിയ എന്ന പെൺകിടാവ് ഒരു പൊൻവിളക്കായി
തെളിഞ്ഞതോടെ……
********************************
നാളെ ഞങ്ങളുടെ കല്യാണമാണ്……….
കൊട്ടും കുരവയും ആൾക്കൂട്ടവുമില്ലെങ്കിലും,
ശ്രീഭുവനേശ്വരീദേവിയെ സാക്ഷിയാക്കി,
രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്കുള്ള
ശുഭമുഹൂർത്തത്തിൽ, പ്രിയ, സുനിലിന്റെ
വാമഭാഗമായിത്തീരുന്നു…
“”മനസ്സിന്റെ ശ്രീകോവിലിൽ ഒരു നിറദീപമായി നാളെ അവൾ തെളിയുന്നു..
ഐശ്വര്യത്തിന്റെ പൊൻകണിയായി…….
നടക്കാൻ കാലില്ലെങ്കിലും ഇനി നടത്താൻ അവൾ
കൂട്ടുണ്ടാകുമല്ലോ…….
കഴിഞ്ഞകാലം എന്നോ
കൊഴിഞ്ഞുപോയതുപോലെ……..
വൈകിയാണെങ്കിലും വസന്തകാലം
വിരുന്നിനെത്തിയതുപോലെ…. ..
പൂവണിയില്ലെന്നുറപ്പിച്ച മരക്കൊമ്പിലും,
പ്രണയത്തിന്റെ സുരഭിലപുഷ്പങ്ങൾ വിരിയുന്നു…
നട്ടാൽ കിളിർക്കാത്ത പാഴ്മരുഭൂവിലും
പ്രണയത്തിന്റെ പുൽനാമ്പുകൾ തളിർക്കുന്നു…””
സ്നേഹമായ്…മോഹമായ്…ദാഹമായ്..രാഗമായ്…
താളമായ്…ആർദ്രമായ്..മൃദുലമായ്…..
ഒരു കുളിർമഴപോലെ പ്രണയം
പെയ്തിറങ്ങുമ്പോൾ, അനാഥാലയത്തിന്
സമീപമുള്ള ആളൊഴിഞ്ഞ ഒരു പാർക്കിലെ
പൂചൂടിയ ഒരു ചെമ്പകത്തിന്റെ ചില്ലയിലിരുന്ന് രണ്ടു കുഞ്ഞിക്കിളികൾ കൊക്കുരുമ്മുന്നുണ്ടായിരുന്നു………….!
അതേ, ചെമ്പകത്തിന്റെ ചോട്ടിൽ,
പ്രണയസുരഭിലമായ സായാഹ്നത്തിൽ,
ഞങ്ങളുടെ അധരങ്ങളും ഒരു മൃദുചുംബനത്തിന്റെ
ലഹരി നുകരുമ്പോൾ, പകൽ ഇരുളിന്റെ മൂടുപടം
കൊണ്ടു നാണത്താൽ മുഖം മറച്ചു……
“””””പ്രണയം ആരംഭിക്കുന്നതേയുള്ളൂ……………
അവസാനിച്ചു എന്നു കരുതുന്ന ഓരോ
പ്രണയകഥയിൽ നിന്നും…. “””””
-ശുഭം-