കാത്തിരുന്നാലും കിട്ടാത്ത അമൂല്യമായ
പ്രണയമാണ്…..
ഒരുനാൾ എന്റെ ഇഷ്ടം അവളോടു
തുറന്നുപറയാൻ തന്നെ ഞാൻ നിശ്ചയിച്ചു…..
ഞങ്ങളുടെ സൗഹൃദം വളർന്നതോടെ, എന്റെ
മനസ്സിന്റെ താമരപ്പൊയ്കയിൽ വിടർന്ന
ആ മനോഹരപുഷ്പത്തിന്റെ പേര് “പ്രിയ’
എന്നാണെന്നു ഞാൻ മനസ്സിലാക്കി……
ആലുവയിൽ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിലെ ഗണിതാധ്യാപിക…….
എന്റെ വിഷയവും ഭൂഗോളസ്പന്ദനം
തന്നെയായിരുന്നല്ലോ……
കുളിരുന്ന നിശയുടെ വശ്യതയിൽ, ഹൃദയത്തിന്റെ
നടുവിൽ, ഞങ്ങൾക്കായി ഞാനൊരുക്കിയ
സ്വപ്നക്കൂട്ടിൽ നിറമാർന്ന വർണ്ണങ്ങളിൽ, ഒരു
നാൾ ഞാൻ കോറിയിട്ടു….
“”പ്രിയ സുനിൽ.””
പിറ്റേന്ന്, പതിവുപോലെ ആ കെഎസ്ആർടിസി
സ്റ്റാൻഡിൽ ഞാൻ കാത്തുനിന്നു……
അവളെ കാണുന്നില്ല……
എന്റെ ഉള്ളം ആകുലമായി……
ഞാൻ ഈശ്വരനോടു പരാതിപ്പെട്ടി തുറന്ന് മനസ്സിൽ അലമുറയിടാനൊരുങ്ങി…..
സ്വപ്നങ്ങളുടെ പരിമിതികളെക്കുറിച്ചും
ശരീരത്തെക്കുറിച്ചുമെല്ലാം ചിന്തിച്ച്, പതിയേ,
നിരാശയിലേയ്ക്ക് കാലെടുത്തുവയ്ക്കാൻ
തുടങ്ങിയതും…
പിന്നിൽ നിന്നും ആ മധുരശബ്ദം:
“സുനിലേട്ടാ…”
അവൾ എന്റെ നേരെ തന്റെ വിരൽത്തുമ്പുകൾ
നീട്ടി…. അവയിൽ പിടിച്ചുകൊണ്ട്, ഞാൻ
അവളോടൊപ്പം നടന്നു…..
“നമുക്കൊരു യാത്ര പോയാലോ?”
അവൾ ചോദിച്ചു.
“അപ്പോ നിനക്ക് ജോലിക്കു പോണ്ടേ?”
“ഇന്നു ലീവെടുത്തു…. പ്രധാനപ്പെട്ട ഒരിടത്തേയ്ക്ക്
ഞാൻ ചേട്ടനെ കൊണ്ടുപോകാം…”
റോഡ് ക്രോസ് ചെയ്ത്, ഞങ്ങൾ ബസ്
സ്റ്റോപ്പിലെത്തി… അല്പം കഴിഞ്ഞ് അതിലേ
വന്ന ‘സെന്റ് മേരീസ്’ ബസ്സിൽ, ഞങ്ങൾ യാത്ര
പുറപ്പെട്ടു…..
ബസ് കറുകുറ്റിയുടെ തെരുവുകളിലൂടെ
കുടുങ്ങിക്കുടുങ്ങി മുന്നോട്ടു നീങ്ങി… ഒടുവിൽ
ആഴകത്തുള്ള ഇമ്മാനുവൽ ഓർഫനേജിന്റെ
പടിക്കലെത്തിയപ്പോൾ
അവൾ പറഞ്ഞു….
“ഇവിടെ ഇറങ്ങാം, ചേട്ടാ.”
മനസ്സിൽ ഒരായിരം ചോദ്യങ്ങളുയർന്നു…..
തെണ്ടുന്നതിനു പകരം ഇവിടെ വന്നു കിടക്കാൻ
പറയാനാകുമോ?
അതോ തന്നോടൊപ്പം അനാഥാലയം
സന്ദർശിച്ച് ഒരു നൻമ പ്രവർത്തിക്കുവാനുള്ള
സദുദ്ദേശത്തോടെയായിരിക്കുമോ?
അവളുടെ കൈപിടിച്ചുകൊണ്ടു തന്നെ, ആ
അനാഥാലയത്തിന്റെ ഗേറ്റു കടന്ന് ഞങ്ങൾ
അകത്തുചെന്നു…. ഞാൻ നിരങ്ങി നിരങ്ങി
അവളോടൊപ്പം നീങ്ങി….
ആ പടികൾ കയറുന്നതിനു മുൻപായി, തെല്ലൊരു
ശങ്കയോടെ, ഞാനവളോടു ചോദിച്ചു…..
“ഇവിടെ?????”
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു……
“ഇതാ എന്റെ വീട്…”
ഞാൻ ആശ്ചര്യഭരിതനായി……. എനിക്കു