കാരണം, എനിക്കൊരു കുറവുണ്ട്……
രണ്ടു കാലുകളുമില്ല…….!
ചെറുപ്പത്തിലേ ശോഷിച്ചതാണ് എന്റെ രണ്ടു
കാലുകളും, കാൽപ്പത്തികളില്ലാത്തതുകൊണ്ട്,
നിലത്തു കാലുറപ്പിച്ചു നടക്കാൻ പറ്റില്ല….
ഇരുന്ന് നിരങ്ങിയാണ് ഞാൻ സഞ്ചരിക്കാറ്……..
************
അഞ്ചെട്ടു കൊല്ലം മുമ്പ് ബി.എസ്.സി
മാത്തമാറ്റിക്സ് പഠിക്കാൻ പോയതാ……..
അപ്പോഴൊക്കെ മനസ്സിലൊരു
അപകർഷതയുണ്ടായിരുന്നു………
അപ്പോ ചിന്തിക്കുമായിരുന്നു, എന്തിനാ ഇങ്ങനെ ജീവിക്കണേ…?
ഒരു കാലു പോലും ഇല്ലാണ്ട്, എന്ത് ജീവിതം….!
എപ്പോഴും മറ്റുള്ളവർ നോക്കുന്നത്
സഹതാപത്തോടെയായിരിക്കും…….. !
എന്നെ മാത്രം അങ്ങനെ വിശേഷാൽ
പരിഗണന തന്ന് മാറ്റിനിർത്തുന്നത്, ഞാൻ
ദുർബലനായതുകൊണ്ടല്ലേ…..?
എന്റെ ബലഹീനതയിൽ ആരും മനോവിഷമം
അനുഭവിക്കുന്നതും എനിക്കിഷ്ടമല്ല…..
ഇങ്ങനെയൊക്കെ കോളേജിൽ പോവുമ്പോ
ചിന്തിച്ചെങ്കിലും, പിന്നെ തോന്നി….
ഉള്ള അവസ്ഥ അംഗീകരിച്ചു ജീവിക്കുന്നതിലെ
സന്തോഷം ഒന്നു വേറെ തന്നെയാണ്……
മനസ്സിൽ അടക്കിപ്പിടിച്ച ദു:ഖവും പേറി
കോളേജിലെത്തി. ആരെങ്കിലും കൂട്ടുകാരൊക്കെ
ഉണ്ടാവും എന്നൊരു പ്രതീക്ഷയോടെ…..!
പക്ഷേ, വസന്തം പ്രതീക്ഷിച്ചു പോയിടത്ത് എനിക്കു കിട്ടിയത് ശിശിരമായിരുന്നു….
ചുറ്റും വർണ്ണച്ചിറകുകളുള്ള ആൺകിളികളും
പെൺകിളികളും പാറിപ്പറന്നു, പാടി നടന്നു,
പ്രണയിച്ചു, പരിലസിച്ചു…
എന്നാൽ സഹതാപമെന്ന രീതിയിലുള്ള പരിഗണന പോലും എനിക്കു തന്നില്ല, ഒരു മനുഷ്യരും…..
നടക്കുന്നതിൽ ക്ലേശിച്ചിട്ടും, നിലത്തുവീണിട്ടും,
പഠനത്തിൽ ബുദ്ധിമുട്ടനുഭവിച്ചിട്ടും, ഒരു
സഹായഹസ്തം പോലും എന്റെ നേരെ
നീണ്ടുവന്നില്ല……
എത്രയെത്ര ഫ്രണ്ട്ഷിപ്പ് സർക്കിളുകളും
പ്രേമവല്ലരികളും, ഞാൻ നിരങ്ങിനീങ്ങുമ്പോൾ
എന്റെ കൺമുന്നിലൂടെ കടന്നുപോയി…
ആരെങ്കിലും ഒരു സഹപാഠി എന്നതിൽ കവിഞ്ഞ്
ഒരു പരിഗണനയോ സ്നേഹമോ നൽകാൻ
തയ്യാറായില്ല….!
അങ്ങനെയിരിക്കുമ്പോഴാണ് ആ ദിവസം
വന്നെത്തിയത്….
ക്ലാസ്സിൽ പഠിക്കുന്ന ശരണ്യയുടെ ചേച്ചിയുടെ
കല്യാണമായിരുന്നു അന്ന്…. എല്ലാവരും കൂടി
ഒരു സമ്മാനമൊക്കെ വാങ്ങി ഉച്ചയ്ക്ക് ഉണ്ണാൻ
പോയിരിക്കുകയായിരുന്നു…
എന്നെയൊക്കെ ആരു വിളിക്കാനാണ്….?
ഒറ്റയ്ക്ക് ക്ലാസ്സിൽ കുത്തിയിരിക്കുമ്പോഴാണ്
ദിവാകരൻ മാഷ് ക്ലാസ്സിലേയ്ക്കു കയറി വരുന്നത്.
വലിയ പ്രൊഫസറൊക്കെയാണെങ്കിലും, അതിന്റെ ഒരു ഗമയുമില്ല… നീട്ടിവളർത്തിയ നരച്ച താടിയുള്ള ഒരു ശ്രേഷ്ഠഗുരു…. .
എന്തേ സുനിലേ, ഒറ്റയ്ക്കായിപ്പോയേ?
കല്യാണത്തിന് പോയില്ലേ…?
എനിക്കു മറുപടിയുണ്ടായില്ല….. രണ്ടു കൈകൊണ്ടും കണ്ണു തുടച്ചിട്ട് ഞാൻ പറഞ്ഞു..
‘ആരും വിളിച്ചില്ല മാഷേ’…..