രാജിയുടെ വാക്കുകളിലെ വിഷമം ഉൾക്കൊണ്ട് ലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… അതു കുറ്റബോധം കൊണ്ടും അവഞ്ജത കൊണ്ടും ആണെന്ന് ഇരുവരും തിരിച്ചറിഞ്ഞു…
എന്നോട് ഒന്നും ചോദിക്കരുത് മോളേ എനിക്കതൊന്നും പറയാൻ കഴിയില്ല ലക്ഷ്മി കണ്ണുനീർ പൊഴിച്ച് കൊണ്ട് രാജിയോട് പറഞ്ഞു….
അമ്മയുടെ വാക്കുകളും കണ്ണുനീരും കണ്ട് രാജിയുടെ കണ്ണുകൾ ഈറനണിഞ്ഞു…
രാജി… എനിക്കറിയാം എന്റമ്മയെ അമ്മ കരയല്ലേ അതും പറഞ്ഞു രാജി കരഞ്ഞു.. ദേ അച്ഛൻ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുക എന്നറിയില്ല..
ലക്ഷ്മി കണ്ണുനീർ സാരി തുമ്പു കൊണ്ട് തുടച്ചു മുഖം കഴുകി… രാജിയും കണ്ണീർ തുടച്ചു നേരെ നിന്നു..
രാജി… അമ്മ ഇനിയെങ്കിലും എന്തെങ്കിലും കഴിക്കു പ്ലീസ്..
ലക്ഷ്മി…. ഃഉമ്മ്.. മൂളി
രാജി സന്തോഷത്തോടെ ലക്ഷ്മിക്ക് ആഹാരം വിളമ്പി അടുക്കളയിൽ നിന്നു തന്നെ ആഹാരം കഴിച്ചു…
മുറിക്കുള്ളിൽ നിന്നും ലക്ഷ്മിയുടെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഇരുവരും പരസ്പരം നോക്കി…
ലക്ഷ്മി സാദാരണ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വരുമ്പോൾ ദുശ്ശകുനം പോലെ മുഴങ്ങുന്ന ഫോണിന്റെ ഒച്ച രണ്ടു പേരിലും നിശബ്ദത പടർത്തി..
ഞാൻ എടുത്തു കൊണ്ട് വരാം അമ്മ കഴിക്കു രാജി അതും പറഞ്ഞു മുറിയിലേക്ക് പോയി… രാജിയുടെയും ലക്ഷ്മിയുടെയും ചിന്തകളിൽ വിളിക്കുന്ന വ്യകതി കുമാർ ആയിരിക്കും എന്നുറച്ചു വിശ്വസിച്ചു..
പ്രതീക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് രാജി അടുക്കലിയിലേക്കു വന്നു പറഞ്ഞു.. ഉഷ ചേച്ചിയ വിളിച്ചത്.. ലക്ഷ്മിയുടെ കണ്ണുകളിൽ ആശ്വാസവും ഒപ്പം ആത്മ സംതൃപ്തി യും നിറഞ്ഞു….
ലക്ഷ്മി… എന്തു പറഞ്ഞു അവൾ.
രാജി…ഞാൻ ചെന്നപ്പോൾ കാൾ കട്ടായി…
ലക്ഷ്മിക്ക് എപ്പോഴും എന്തിനും ഉഷ ആയിരുന്നു കൂട്ട് ഇപ്പോൾ രാജിക്കും..
ഉഷ ആ സമയം വിളിച്ചപ്പോൾ ലക്ഷ്മിക്ക് കാര്യങ്ങൾ മനസിലായി വൈകുന്നേരം നടന്ന സംഭവങ്ങൾ രാജി ഉഷയോടു പറഞ്ഞു കാണും അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഫോൺ കാൾ എന്നു ലക്ഷ്മി ഉറപ്പിച്ചു.. രാജിക്ക് എല്ലാം അറിയാം എന്നു പറഞ്ഞതും അതു തന്നെയാണ് കാരണം എന്നവൾ ഊഹിച്ചു…
ലക്ഷ്മി…നീ ഉഷയെ വിളിച്ചിരുന്നുവോ?