മകളുടെ ലാളിത്യം നിറഞ്ഞ വാക്ക് കേട്ടു ലക്ഷ്മി ഒന്ന് പതറി… താൻ കരുതിയ പോലെ ഉള്ള ഒരു പ്രതികരണവും ആയിരുന്നില്ല രാജിയുടെ ഭാഗത്തു നിന്നും വരുന്നത് എന്നത് അവളിൽ ആശങ്കയുണർത്തി.
എനിക്ക് വിശപ്പില്ല…നീ പോയി കിടന്നോ ഇതൊക്കെ ഞാൻ ചെയ്തു കൊള്ളാം രാജിയുടെ മുഖത്തു നോക്കാതെ ആണ് ലക്ഷ്മി അതു പറഞ്ഞത്…
രാജി… അതു വേണ്ട… അമ്മ വന്നേക്കു ഞാൻ വിളമ്പി തരാം..
ഒറ്റ വാക്കിൽ തീരുമാനം എടുത്തു പെരുമാറിയിരുന്ന ലക്ഷ്മി ആ നിമിഷം സ്തബ്ധയായി.. കടുത്ത സ്വരത്തിൽ പെരുമാറിയിരുന്ന ലക്ഷ്മി മകളുടെ മുന്നിൽ നിശബ്ദയായി… പുറം തിരിഞ്ഞു കഴുകിയ പാത്രം ഷെൽഫിൽ കൈ ഉയർത്തി വച്ചപ്പോൾ സാരി മാറിയ വിടവിലൂടെ വയറിൽ ചുവന്ന പാടു കണ്ട് രാജി ഞെട്ടി…
ഇവിടെ നടന്നത് അമ്മയുടെ സമ്മതത്തോടെ ആയിരുന്നുവോ എന്നു പോലും അവൾ ചിന്തിച്ചു…
അവൾ വീണ്ടും തുടർന്നു എനിക്ക് അമ്മയോട് കുറച്ചു സംസാരിക്കണം..
ലക്ഷ്മി ഞെട്ടി തിരിഞ്ഞു ചോദിച്ചു പഴയ രൂപ ഭാവത്തിൽത്തിൽ തന്നെ ഉറച്ച സ്വരത്തോടെ തന്നെ ചോദിച്ചു ….. എന്താ നിനക്ക് ചോദിക്കാനുള്ളത്.. പറയെടി എന്താ നിനക്കറിയേണ്ടത്…
അമ്മയുടെ വാക്കുകളിലെ ശൗര്യം പഴയ രീതിയിൽ മൂർച്ച കൂടുന്നത് രാജി അറിഞ്ഞു… ..
ഹാളിലേക്ക് നോക്കി അവൾ പറഞ്ഞു അച്ഛൻ അപ്പുറത്തുണ്ട് പതുക്കെ…
ലക്ഷ്‌മി അല്പം ശാന്തമായി അവളെ നോക്കി അമ്മയുടെ കണ്ണുകളിൽ ഈറൻ പടരുന്നത് രാജി അറിഞ്ഞു…
അമ്മ വന്നേക്കു ഞാൻ വിളമ്പി തരാം..
രാജി ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
രാജിയുടെ കൈകൾ തന്റെ കയ്യിൽ പിടിച്ചപ്പോൾ കുറ്റബോധം കൊണ്ടും ജീവിതത്തിൽ തനിക്കു നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും ഓർത്തു ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിലേക്കൊഴുകി…
വെളുത്തു തുടുത്ത കവിളുകളിൽ കണ്ണുനീർ തുള്ളികൾ രേഖ വരച്ചു…
തന്റെ അമ്മയുടെ നിസ്സഹായ അവസ്ഥ ഓർത്തപ്പോൾ രാജിക്ക് കുറ്റബോധം തോന്നി… രാജിയുടെ കണ്ണുകൾ നിറഞ്ഞു… അവൾ പതിഞ്ഞ സ്വരത്തിൽ വീണ്ടും പറഞ്ഞു അച്ഛൻ കാണും… അമ്മ വിഷമിക്കേണ്ട എനിക്കെല്ലാം അറിയാം.. രാജിയുടെ കൈ തട്ടി മാറ്റിക്കൊണ്ട് ലക്ഷ്മി കടുത്ത സ്വരത്തിൽ പറഞ്ഞു നിനക്കെന്തറിയാം.. നിനക്ക് ഒന്നും അറിയില്ല…. ലക്ഷ്മി പുറം തിരിഞ്ഞു സാരി തുമ്പു കൊണ്ട് കണ്ണീർ തുടച്ചു..
രാജി പുറത്തേക്കു നോക്കി അച്ഛൻ മുറ്റത്തിറങ്ങി സിഗരറ്റ് പുക ഊതി വിട്ടുകൊണ്ട് വയറും തടവി നിൽക്കുന്ന കാഴ്ച കണ്ടപ്പോൾ അവൾ അറിയാതെ ചിരിച്ചു പോയി..