ആമി- “അഭിയേട്ട വിഷ്ണുവേട്ടനോട് സംസാരിച്ചോ …??”
അഭി- “ഇല്ല നാളെ സംസാരിക്കാം …..
നി പേടിക്കാതെ …. നിനക്ക് വിഷ്ണുവിനെ ഇഷ്ട്ടം ആണോ…??”
ആമി- “ഇഷ്ടക്കുറവൊന്നും ഇല്ല ….
എന്നാലും ഇപ്പോ കല്യാണം ഒന്നും വേണ്ട ….”
അഭി- “ഹ്മ്മ് ഞാൻ എല്ലാവരോടും പറയാം
ആദ്യം വിഷ്ണുവായിട്ട് സംസാരിക്കട്ടെ ….”
എല്ലാവരും കൂടെ ഹാളിൽ ചർച്ചകൾ പുരോഗമിക്കുന്നു …. പെട്ടന്ന് ശേഖരൻ പുറത്തുനിന്നും ഹാളിലേക്ക് വന്നു …എന്നിട്ട് എല്ലാവരോടും
“അതെ ചർച്ചകൾ ഒക്കെ ഇനി നാളെ മതി …..
നാളെ രാവിലെ തന്നെ ക്ഷേത്രത്തിൽ പൂജ ഉള്ളതാണ് …
എല്ലാത്തിനും കുടുംബസമേതം നമ്മൾ ഉണ്ടാവണം …
എല്ലാവരും കിടക്കാൻ നോക്ക് ….”
അത് പറഞ്ഞതും എല്ലാവരും അവരവരുടെ മുറിയിലേക്ക് നീങ്ങി …. എല്ലാവരും വേഗം തന്നെ നിദ്രയിൽ മുഴുകി …..
***********************************
ഇതേ സമയം സിറ്റി ഹോസ്പിറ്റൽ
ഡോക്ടറുടെ റൂമിൽ വർഗീസും ഷംസുദീനും ….
ഡോക്ടർക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു …..
കുറച്ചു സമയത്തിനു ശേഷം ….
ഡോർ തുറന്നു ഡോക്ടർ അകത്തോട്ട് കയറി …
നേരെ വന്ന് തൻ്റെ സീറ്റിൽ ഇരുന്നു ….
തൻ്റെ എതിർവശത്ത് ഇരിക്കുന്നു വർഗീസിനെയും ഷംസുദീനെയും നോക്കി പുഞ്ചിച്ചു …
ഡോക്ടർ- “കുറെ നേരം ആയോ വന്നിട്ട് …??”
വർഗീസ്- “ആ …. കുറച്ചു നേരം ആയി …..
ജോണിൻ്റെ കാര്യം എന്തായി ഡോക്ടർ …
ഇന്ന് കൊണ്ടുപോകാൻ പറ്റിലെ …???”
ഡോക്ടർ – “ഇന്ന് ഒരു അരമണിക്കൂറിൽ ഡിസ്ചാർജ് ചെയ്യാം …
അതിനുള്ള ഫോര്മാലിറ്റിസ് എല്ലാം തുടങ്ങിക്കഴിഞ്ഞു ….
അതിനു മുൻപ് …. ഒരു കാര്യം …..