വെള്ളരിപ്രാവ്‌ 5 [ആദു]

Posted by

ഞാൻ: മ്മ്… നോക്കാം

പാറു : നോക്കിയ പോരാ.. കൊണ്ടുവരണം..

ആ…

പാറു : പിന്നെ ഏട്ടാ ശ്രുതിയുടെ വീടിന്റെ അപ്പുറത്തെ ആ ചന്ദ്രൻതൊടിയിലെ ദിവാകരേട്ടന്റെ പഴയ വീടില്ലെ.. അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ട്.

ഞാൻ : ദിവാകരേട്ടന്റെ വീട്ടിലോ… എന്ന്..

പാറു : ഇന്ന്… ഇപ്പൊ ഞാൻ പോന്നപ്പോൾ ഒരു വണ്ടി നിറച്ചു സാധനം ആയിട്ട് വരുന്നത് കണ്ടു.

mm….

പാറു : എന്ന ശരി.. ഞാൻ പറഞ്ഞത് മറക്കല്ലെട്ടോ..

ഞാൻ : ശരി പെണ്ണേ…. ഞാൻ കൊണ്ട് വരാം…. എന്നും പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തപ്പോ.. പാറുവിന്റെ പുറകീന്നുള്ള കമെന്റ്..

പാറു : പിന്നെ….. വഴിയിൽ കണ്ട പെൺപിള്ളേർ ചെളിയിലേക്ക് എടുത്തു എറിയുന്നേനെ മുന്നേ വീടെത്താൻ നോക്കികൊണ്ടു. 🤣🤣

ഞാൻ : നിന്നെ ഞാൻ എടുത്തോളാടി കുരിപ്പേ.. അവളുടെ ഓട്ടം കണ്ടു ഞാൻ അവളോട്‌ വിളിച്ചു കൂവി.

പിന്നെ അവിടെ നിന്നില്ല നേരെ അവന്മാരെ അടുത്തേക്ക് വിട്ടു. പോകുന്ന വഴിയിൽ ദിവാകരേട്ടന്റെ പഴയവീടിന്റെ മുന്നിൽ ഒരു വലിയ ലോറി കണ്ടു. അതിൽ നിന്നും സാധനങ്ങൾ എല്ലാം കുറച്ചു യൂണിയൻ ചേട്ടന്മാർ ഇറക്കി വെക്കുന്നുണ്ട്.സ്പോട്ടിൽ എത്തിയപ്പോ മച്ചാന്മാരെല്ലാ എത്തീട്ടുണ്ട്. പിന്നെ അവരോടു സംസാരിച്ചും കളിച്ചും സമയം ചിലവഴിച്ചു. പിന്നെ ഇരുട്ടനായപ്പോ കിച്ചുവിനെയും കൂട്ടി ഞാൻ നേരെ പാറുവിനുള്ള സാധനം വാങ്ങാൻ ജംഗ്ഷനിൽ പോയി.അവിടെ ഒരു കടയിൽ നിന്ന് അവൾക്ക് വേണ്ട സാധനം വാങ്ങി.കൂട്ടത്തിൽ ജാനുവിനുള്ള ചോക്ലേറ്റ് കൂടെ വാങ്ങിയപ്പോ നമ്മുടെ കിച്ചുവിന് ഷവർമ വേണം എന്ന് പറഞ്ഞു വാശി പിടിച്ചു. പിന്നെ ഒന്നും നോക്കിയില്ല നേരെ ഷവർമ സെന്ററിൽ പോയി. രണ്ടു പ്ളേറ്റ് ഓർഡർ ചെയ്തു കഴിച്ചു ബില്ലും പേ ചെയ്ത് ഇറങ്ങിയപ്പോ ദേ നിൽക്കുന്നു മുമ്പിൽ തന്നെ സീതാന്റി. കൂടെ ആ ശവം കൂടി ഉണ്ട്. രണ്ടാളും നങ്ങൾ കഴിച്ചു ഇറങ്ങാൻ കാത്തിരിക്കുവായിരുന്നു പോലും.

ഞാൻ :ഹായ് ആന്റി. നിങ്ങൾ കഴിക്കാൻ കേറിയതാണോ.. ഞാൻ വിനയത്തിൽ ചോദിച്ചു .

ആന്റി :ഏയ്‌… നങ്ങൾ നീ കയറിപ്പോകുന്നത് കണ്ടു. പിന്നെ നീ കഴിച്ചു കഴിഞ് വന്നോട്ടെ എന്ന് കരുതി കാത്തിരുന്നതാണ്.

ഞാൻ : അയ്യോ എന്ന വിളിക്കായിരുന്നില്ലേ നമുക്ക് ഒരുമിച്ചു കഴിക്കായിരുന്നു.ഞാൻ വീണ്ടും വിനയം ഇട്ടു. അപ്പോയൊക്കെ അവളുടെ കണ്ണ് എന്റെ മുഖത്തു തന്നെ ആയിരുന്നു.

ആന്റി : ഓഹ് അത് സാരല്ല്യ. പിന്നീട്കല്ലോ.

ഞാൻ അതിനു ഒന്ന് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *