എടി ..പണ്ട് ഞാൻ ഈ തിട്ട കെട്ടിയ ദിവസം നിനക്കു ഓര്മ ഉണ്ടോ ?അതിന്റെ അന്ന് ഉച്ച കഴിഞ്ഞു ആണ് നിന്റെ അച്ഛനും അമ്മയും ,എനിക്ക് നിന്നെ തരട്ടെ എന്ന് പറഞ്ഞത് ..അന്ന് ഞാൻ ഈ തിട്ട കെട്ടിയ ദിവസം ,നീ അമ്പലത്തിൽ പോകാൻ വേണ്ടി ,ഇറങ്ങിയ വഴി .എന്നെ നോക്കിയാ ഒരു നോട്ടം ഞാൻ ഇന്നും ഓർക്കുന്നു .
പെണ്ണെ …ആ നിമിഷം ഞാൻ ഉറപ്പിച്ചത് ആണ് ..ഇനി നിന്റെ അപ്പനും അമ്മയും സമ്മതിച്ചില്ലേലും ഞാൻ മരിക്കുന്നത് വരെ നീ എന്റെ കൂടെ വേണം ഏന് .ഇന്നലെ ,കാവിൽ വെച്ച് രുദ്രരൂപിണി ആയ ,നിന്നെ ഞാൻ തിരിച്ചറിഞ്ഞത് കൊണ്ട് ഒന്നുകിൽ നീ എന്നെ കൊല്ലും ,,ഇല്ലേൽ തിരിച്ചറിഞ്ഞു അടങ്ങി ,,ഇതുപോലെ എന്റെ കൂടെ .പോരും .രണ്ടാണെലും ..എന്റെ കാഞ്ചനകുട്ടി യെ അത്പോലെ എനിക്ക് കിട്ടുമല്ലോ ..ഇനി വേറെ കൂടുവിട്ട് കൂടുമാറാതെ ..
അവൾ ചിരിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി ….പ്രകൃതിയും ,കാലവും സാക്ഷിയായി
അവസാനിച്ചു .