ഒരു കുഞ്ഞിനെ പോലെ എന്റെ മാറോടു അവൾ ഒട്ടി ..
എല്ലാം എനിക്ക് അറിയാം ..നീ വാ …എന്റെ പെണ്ണ് തന്നെ ആണ് ..നീ എന്നും എന്നെന്നും ….
അവളുടെ കൈ പിടിച്ചു ഞാൻ നടന്നു ..
പൂജ എല്ലാം കഴിഞ്ഞു .ഞാൻ അവളെയും കൊണ്ട് നേരെ ചേച്ചി താമസിച്ചിരുന്ന വീടെത്തി ,അവിടെ നിതാശാ ഇപ്പോഴും ഉണ്ട് ..പാട് കിളവി ആയി ..അവൾ ഉം മകളും കൂടി എല്ലാം തൂത്തു വൃത്തി ആക്കി ഇട്ടിരുന്നു .ഇവളുടെ കൈ പിടിച്ചു .ഞാൻ കയറി .അകത്തു ചെന്ന് ..ചേച്ചി യുടെ ..പൂജാമുറിയിൽ നിന്നും സിന്ദൂര ചെപ്പിലെ സിന്ദൂരം അവളെ തൊടുവിച്ചു .എന്നിട്ട് മുകളിൽ പണ്ട് ഞാൻ താമസിച്ച മുറിയിലേക്ക് എത്തി .
ഞാൻ കൃതികയേ അവിടെ ഇരുത്തി വിളിച്ചു ..കാഞ്ചനെ …എനിക്ക് എല്ലാം മനസ്സിൽ ആയി ..നേരത്തെ തന്നെ ..നീ മുത്തശ്ശനെ കൂടി തിരിച്ചു കളഞ്ഞു പക്ഷെ ..നിനക്കു തിരിക്കാൻ പറ്റാത്ത ഒരാൾ ആയിരുന്നു ,തെക്കേ വിഭാഗം മൂപ്പനും ,അവരുടെ മൂർത്തികളും കാരണം ,അവിടെ ദേവി ദർശനം ഉണ്ട് ..അതിനാൽ അവിടെ നടക്കുന്നത് ഒന്നും നിനക്കു കാണാൻ കഴിയുന്നില്ല .
അവൾ ചിരിച്ചു …
കാഞ്ചനെ …കാർത്തിക ആണ് ,പുനർജ്ജന്മം എന്ന് മുത്തശ്ശൻ വിശ്വസിച്ചത് ,സത്യം തന്നെ ആണ് പക്ഷെ ആ ആത്മാവ് നീ തന്നെ ആയിരുന്നു.അതുകൊണ്ടു ആണ് ,ആ തറവാട്ടിൽ ,,നിന്നെ തന്നെ നീ താലികെട്ടിച്ചത് ..പക്ഷെ അപ്പോഴും എനിക്ക് ,മനസ്സിൽ ആകാതെ ഇരുന്നത് .നിന്റെ കഴുത്തിൽ താലി കെട്ടിയ എന്നെ നീ എന്തിനാണ് ,മറ്റു സ്ത്രീകളുടെ ശരീരത്തിൽ കയറി രമിച്ചത് എന്നതായിരുന്നു .
മൂപ്പന്റെ താളിയോല കെട്ടുകൾ വായിച്ചപ്പോൾ അതിനുള്ള ഉത്തരം എനിക്ക് കിട്ടി ,കാരണം നീ പണ്ട് കന്യക ആയി മരിച്ചവൾ ആണ് .അതുകൊണ്ടു കന്യകാത്വം കവരുമ്പോൾ ഉള്ള സുഖം നിനക്കു എന്നിൽ നിന്നും എപ്പോഴും അറിയണമായിരുന്നു .അതിനു വേണ്ടി ആണ് ഈ തറവാട്ടിലെ ഓരോ കന്യകമാരെയും ,നീ എന്റെ മുന്നിൽ എത്തിച്ചത് .നീ പ്രേമസ്വരൂപിണി മാത്രം അല്ല കാമരൂപിണിയും കൂടി ആണ് എന്നത് ആ ഗ്രന്ഥത്തിൽ നിന്നും തിരിച്ചറിയാൻ പറ്റി .,പക്ഷെ ഇന്ന് ആ അരഞ്ഞാണം എടുത്തു വന്ന നിന്റെ മുഖം ..ആ നിമിഷം നീ കാഞ്ചന ആയി മാറുക ആയിരുന്നു .അച്യുതന്റെ കാഞ്ചന .