ഓക്കേ സാർ ..ഞാൻ ഈ പറയുന്നത് കേട്ട് ബാക്കി ഉള്ളവർ നോക്കി ..അപ്പോൾ മനുഷ്യപ്പറ്റുള്ള ആളാണ് എന്ന ഭാവത്തിൽ ..
പിന്നെ .ബാക്കി ഉള്ള ഏഴിനും സസ്പെന്ഷന് ,ലെറ്റർ ഇടുക ..വരുമ്പോൾ കൈപറ്റി കൊണ്ട് പൊയ്ക്കോളാൻ പറയുക ,എന്തേലും പരാതി ഉണ്ടേൽ ,നേരെ എന്റെ റൂമിലേക്ക് വിട്ടേക്കുക .
ഓക്കേ സാർ .
ഈ വന്നവരോട് എക്കെ പുതിയ നിയമങ്ങൾ പറഞ്ഞിരുന്നുഒ ??
ഉവ്വ് സാർ ..അവർ എല്ലാം സമ്മതം ആണ് ,ആ സുമേഷ് സാർ പറയുന്നത് കേട്ട് ,,ഇവർ വരാതെ ഇരുന്നത് ആണ് എന്നും ..
ഓക്കേ ഇവർക്ക് എല്ലാം പുതിയ അപ്പോയ്ന്റ്മെന്റ് കൊടുക്കുക അതിൽ ഒപ്പിടണം .
ഇന്ന് മൂന്ന് മണിക്ക് കോളേജ് വിട്ടു കൃത്യം മൂന്നേകാലിനു എന്റെ മീറ്റിംഗ് ,അതിന്റെ ലെറ്റർ തയാറാക്കുക ,എല്ലാവരും ഒപ്പിടണം ശെരി ..ഞാൻ ക്യാബിൻ പോയി ..മൂന്ന് സെക്യൂരിറ്റി ആണ് രാവിലെ ഡ്യൂട്ടി .
ഒരാൾ മെയിൻ ഗേറ്റ് ,ഒരാൾ ,എന്റെ റൂം ഉൾപ്പടെ ഉള്ള കോറിഡോർ ,ഒരാൾ ഓഫീസ റൂം ന്റെ ഫ്രോന്റിൽ ..
ഒരു പന്ത്രണ്ടു മാണി ആയപ്പോൾ ആരൊക്കെയോ റൂമിലേക്ക് കയറി വരുന്നു ..എല്ലാം കൂടി ബഹളം തുടങ്ങി ..
ഞാൻ ചിരിച്ചു ..അപ്പോൾ ഒരുത്തൻ വലിയ ഡയലോഗ് ..പിളേളരെ ഇളക്കി വിട്ടു നിനക്കു എതിരെ സമരം വെയ്ക്കും …നീ ആരാടാ ..ഞങ്ങൾ സീനിയർസ് ന്റെ മേക്കിട് കയറാൻ
സൂപ്രണ്ട് പറഞ്ഞു ..ഇതാണ് സാർ സുമേഷ് ..