അഴികളെണ്ണിയ പ്രണയം 2 [അജിപാന്‍]

Posted by

*അഴികളെണ്ണിയ പ്രണയം* [based on true story] *ഭാഗം 2*

Azhikalenniya Pranayam Part 2 | Author : Ajipan | Previous Part

 

ആദ്യ പാർട്ട്‌ കണ്ട് ജയിലും കോടതിയും നല്ല ബന്ധമുള്ള ആളെ പോലെ തോന്നിയെന്ന് കമന്റ് കണ്ടായിരുന്നു സന്തോഷം മാത്രമേയുള്ളൂ… അങ്ങനെ തോന്നിയെങ്കിൽ അത് ഈ കഥയുടെ വിജയമാണ്( കഥയുടെ സാഹചര്യതെകുറിച് പഠനം നടത്തിയിട്ടാണ് കഥയെഴുതിരിക്കുന്നത്)( ആദ്യ പാർട്ട്‌ പോലെ ആയിരിക്കില്ല രണ്ടാം പാർട്ട്‌ തുടങ്ങുക വേറെ ഒരു രീതിയിലായിരിക്കും.എഴുത്തിലുള്ള കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ്. മൊബൈൽ ആപിൽ മലയാളം ടൈപ്പ് ചെയ്യുന്നത് കൊണ്ടും എഴുതി പരിജയമില്ലാത്തതുകൊണ്ടും അക്ഷരത്തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക. )
▪▪▪▪▪▪പക്ഷെ എന്റെ കണ്ണും മനസും വേറെ ആർക്കോ വേണ്ടി തിരയുകയായിരുന്നു .

ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടായിട്ടും കൂടി എന്റെ കണ്ണുകൾ ആൾക്കൂട്ടത്തിന് ഇടയിൽ ഓടിനടക്കുന്നുണ്ട്. അപ്പോഴാണ് ഒരു പോലീസുകാരൻ ഫയൽ ഒക്കെ സെറ്റാക്കി വന്നത്, പോകാനുള്ള ഉത്തരവ് കിട്ടി.
ഞങ്ങൾ കോടതിക്ക് വെളിയിലിറങ്ങി ബസ്സ്റ്റാണ്ടിലേക്ക് നടന്നു എന്റെ പിന്നാലെ അമ്മയുമുണ്ട്. ബസ്റ്റാന്റ് എത്തി കുറച്ചു സമയം അവിടെ ഇരുന്നു…., അപ്പോഴാണ് എന്റെ നാടായ ശിവപുരത്തേക്ക് പോവാനുള്ള ബസ് വന്നത്, മണിക്കൂറിൽ ഒരു ബസ് മാത്രമുള്ളത് കൊണ്ട് എന്നോട് യാത്ര പറഞ്ഞു മനസ്സില്ലാ മനസ്സോടെ അമ്മ ആ ബസിൽ കയറി, ബസ് ശിവപുരത്തേക്കു യാത്രതിരിച്ചു ഒപ്പം എന്റെ മനസും….

‘ശിവപുരം’ കാസറഗോഡിന്റെ തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു മലപ്രദേശമാണ്. പേരുപോലെ തന്നെ അതിമനോഹരമായ ഗ്രാമം. ചന്ദ്രഗിരി പുഴയൊഴുകുന്നത് ഞങ്ങടെ നാട്ടിലൂടെയാണ്. പുഴയോരത്താണ് എന്റെ വീട്.

എന്റെ അമ്മയ്ക്ക് മൂന്ന് മക്കളാണ് അതിൽ അവസാനത്തെ കണ്ണിയാണ് ഞാൻ. മൂത്തവൻ ‘അനീഷ്’ MBA പഠിക്കുന്നു( വലിയ പഠിപ്പിസ്റ്റാണ് 😏).
പിന്നെയുള്ളത് ഒരു പെങ്ങൾ ‘അനുശ്രീ’ കല്ല്യാണം കഴിഞ്ഞു ഒരു വർഷമായി, +2വരെ മാത്രമേ പഠിച്ചിട്ടുള്ളു, എന്നെ പോലെ കാണാൻ കൊള്ളാവുന്നത് കൊണ്ട് അവളെ സ്ത്രീധനം പോലും വാങ്ങാതെയാണ് അളിയൻ കെട്ടിയത്.

Ooh മറന്നു എന്റെ അമ്മയുടെ പേര് ‘ലക്ഷ്മി’ ഹൌസ് വൈഫാണ് അച്ഛൻ ‘അനിൽ’ കുറച്ച് ഗൗരവക്കാരനാണ്. കുറച്ചേ സംസാരികത്തുള്ളൂ നാട്ടിൽ ഒരു കടയുണ്ട്. നാട്ടുകാരുടെ മുമ്പിൽ അച്ഛന് ഒരു നല്ല ഇമേജാണ് ഉള്ളത് “( അല്ലെങ്കിലും അത് അങ്ങനെയാണ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിക്കുന്നവരെ നാട്ടുകാരും വീട്ടുകാരും ബഹുമാനിക്കൂ )”

Leave a Reply

Your email address will not be published. Required fields are marked *