ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Posted by

“ഹോ.. കണ്ടല്ലേ…? ശ്രുതിക്ക് വിഷമം ഒന്നും ഇല്ലാലോ ലെ..? നിന്റെ കാമുകനെ ഞാൻ തട്ടിയെടുത്തു എന്നൊന്നും തോന്നരുതേ…” ലിസി ഒരു ചിരിയോടെ പറഞ്ഞു.

“അങ്ങനെ നോക്കുമ്പോൾ ചേച്ചിന്റെ കാമുകനെ ഞാനല്ലെ തട്ടിയെടുത്തത്…”

“ഹോ.. അങ്ങിനെ ഒന്നും ഇല്ലെടി… എനിക്ക് ഒരുപാട് കാമുകന്മാരുണ്ട്.. പക്ഷെ അനൂപിനോട് പ്രേത്യേകം.. ഒരിഷ്ടവുമുണ്ട്..”

“ജോ മോളുടെ അച്ഛൻ എവിടെ..”

“ജോ മോളുടെ അച്ഛനോ..? എന്റെ ഭർത്താവ് ആയതിന് ശേഷാ ജോ മോളുടെ അച്ഛനായത്…” ലിസി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. അത് കേട്ട് ശ്രുതിക്കും ചിരി വന്നു.

“ഹോ..എന്ന ചേച്ചിന്റെ കെട്ടിയോനെവിടെ..?”

“ബഹ്‌റൈനിലാണ്, അവിടെ ഒരു ഓയിൽ കമ്പനിയില ജോലി…”

അങ്ങിനെ ചിരപരിചിതരായ മുൻ സുഹൃത്തുക്കളെ പോലെ തമാശകളും ചിരിയുമായി കുറെ നേരം ശ്രുതിയും ലിസിയും ആ ബാൽക്കെണിയിൽ ഇരുന്നു. കുറച്ച് നേരത്തെ സംസാരം കഴിഞ്ഞപോയേക്കും ശ്രുതിയിൽ പൂർണ്ണമായ ആശ്വാസവും സ്വാതന്ത്ര്യവും ലഭിച്ചിരുന്നു.

അല്പം കഴഞ്ഞ് ലിസി സംസാരിച്ച് കൊണ്ട് തന്നെ സോഫയിൽ നിന്നും എഴുന്നേറ്റു. ടീപ്പോയിൽ ഉണ്ടായിരുന്ന ജോയിയുടെ സിഗരറ്റ് പേകാറ്റും ലൈറ്ററും കയ്യിൽ എടുത്തു. ബാൽക്കെണിയിലെ സ്റ്റീൽ കൊണ്ട് നിർമ്മിച്ച കൈ പടിയിൽ ചാരി നിന്ന് കൊണ്ട് ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചു. ഒരു സ്ഥിരം സ്മോക്കറെ പോലെ തീ കൊളുത്തി. രണ്ടു തവണ ഉള്ളിലേക്ക് ആഞ്ഞു വലിച്ചു. ചുണ്ടിൽ നിന്നും സിഗരറ്റ് എടുക്കാതെ തന്നെ ചുണ്ടുകൾക്കിടയിലൂടെ കട്ടിയുള്ള പുക പുറത്തേക്ക് പോയി.

ചുണ്ടിൽ നിന്നും സിഗരറ്റ് വിരലുകൾക്കിടയിൽ വെച്ച് കൊണ്ട് വീണ്ടും സംസാരം തുടർന്നെങ്കിലും, ശ്രുതിയെ ആ കാഴ്ച്ചകൾ അത്ഭുതപെടുത്തുന്നതായിരുന്നു. ഒരു നട്ടുംപുറത്തുകാരി പെണ്ണിന് ഒരു സ്ത്രീ പുകവലിക്കുന്നത് ആശ്ചര്യമുള്ള കാര്യം തന്നെയായിരിന്നു. ശ്രുതി ലിസിയുടെ ചെയ്തികൾ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ലിസി അവളെ നോക്കി ചിരിച്ചു.

“എന്തെ… നിനക്ക് വേണോ..?”

“മ്മ്..മ്മ്.. ” അവൾ വേണ്ടാന്ന മട്ടിൽ തലയാട്ടി.

“പിന്നെ എന്തെ നോക്കുന്നത്..”

“ഞാൻ ആദ്യായിട്ട ഒരു പെണ്ണ് പുകവലിക്കുന്നത് കാണുന്നത്..” ശ്രുതി അവളുടെ നിഷ്കളങ്കമായ കൗതുകം മറച്ചു വെച്ചില്ല.

“ഹ ഹ ഹ ഹ…” ലിസി വലിയ വായിൽ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ശ്രുതിയിലും ലജ്‌ജാവാഹമായ ഒരു ചിരി വന്നു.

“ഈ ചെന്നൈയിൽ ഒരുപാട് സ്ത്രീകൾ വലിക്കുന്നവരും കുടിക്കുന്നവരുമുണ്ട്… ഇതൊക്കെ ആണുങ്ങൾ മാത്രം അനുഭവിച്ചാൽ മതിയോ നമുക്കുമറിയേണ്ടേ..?” അത് കേട്ടപ്പോൾ ശ്രുതിക്കും ഒന്ന് വലിച്ചാൽ കൊള്ളാം എന്ന് തോന്നിയെങ്കിലും ലിസിയോട് ചോദിക്കാൻ ഒരു മടി തോന്നിയത് കൊണ്ട് ആ ആഗ്രഹം വേണ്ടാന്ന് വെച്ചു.

“താൻ ഇത് വരെ വലിച്ചിട്ടില്ലെ..?”

Leave a Reply

Your email address will not be published. Required fields are marked *