തന്റെ ജീവിതത്തിലെ ആദ്യത്തെ രഹസ്യം. താൻ ആരുമായും പങ്കുവെക്കില്ലെന്ന് മനസ്സാൽ ഉറപ്പിച്ചിരുന്ന ആ മനോഹര നിമിഷങ്ങൾ. തനിക്ക് ഇനി ജീവിതകാലം മുഴുവൻ ഉർജ്ജസ്വലതയോടെ ജീവിക്കാനുള്ള പ്രജോദനം ലഭിച്ച ആ ഊർജത്തിന്റെ പൊരുൾ അന്വേഷിച്ച് ഒരാൾ വന്നിരിക്കുന്നു.
അതെനിമിഷം ആ രഹസ്യത്തിന് ഇരുതല വാളിന്റെ മൂർച്ചയാണെന്നും ഒരുൾക്കിടലത്തോടെ അവൾ തിരിച്ചറിഞ്ഞു. ആ പൊരുളിന്റെ കെട്ടുകൾ അഴിച്ച് ലിസി ചേച്ചിയുടെ മുന്നിലേക്ക് ഇറക്കി വെച്ചാൽ ചിലപ്പോൾ തനിക്ക് ഒരു നല്ല കൂട്ടുകാരിയുടെ സംരക്ഷണം ലഭിച്ചേക്കാം, അല്ലെങ്കിൽ ചിലപ്പോൾ വർത്തമാന സമൂഹത്തിൽ ഒരു മോശം സ്ത്രീയുടെ മുൾക്കിരീടം ചാർത്തി കിട്ടിയേക്കാം.
ശ്രുതി ലിസിയോട് പറയാൻ തന്നെ തീരുമാനിച്ചു. കാരണം, അനുപേട്ടന്റെ സംബന്ധക്കാരിയാണെന്ന് രഹസ്യമായിട്ടാണെങ്കിലും തനിക്കറിയാവുന്ന കാര്യമാണല്ലോ. ആ അറിവ് തന്നെ ചിലപ്പോൾ സംരക്ഷിച്ചുകൊള്ളും. അല്ലെങ്കിലും, അനുപേട്ടനെ തനിക്ക് വിശ്വാസമാണ്. അനൂപേട്ടൻ വിശ്വസിക്കുന്ന ലിസി ചേച്ചിയെ തനിക്കും വിശ്വസിക്കാം.
“അത്… ചേച്ചി… ഞങ്ങൾ അതികം ഒന്നും ആയില്ല…. ഇന്നലെ വരുന്നതിന് തൊട്ട് മുന്നേ അവിചാരിതമായി സംഭവിച്ചതാണ്..” ചിന്തകളിൽ നിന്നും വിടുതൽ വാങ്ങി ശ്രുതി പറഞ്ഞു.
“ഹോ.. അത്രേ ആയെ ഒള്ളോ… ഞാൻ കരുതി… കാലം കുറെ ആയെന്ന്..”
ശ്രുതി ഒരു വിശ്വസ്ത സുഹൃത്തിനോടെന്ന പോലെ എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ ലിസിയെ പറഞ്ഞു കേൾപ്പിച്ചു. ഓഫിസിൽ കിടന്ന് മദനോത്സവ ലഹരിയിൽ കിടന്നുല്ലസിച്ചതും. കറുത്തിരുണ്ട ആ രാത്രിയിൽ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ കിടന്ന് ആനന്ദിച്ചതുമൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ ഉളിൽനിന്നും ഒരു കടലൊഴിഞ്ഞു പോയത് പോലെ തോന്നി.
“എനിക്കറിയാം അവനെ… കുറച്ച് സെക്സ് ഫാന്റസികളൊക്കെ ഉള്ള കൂട്ടത്തില കക്ഷി…”
“ചേച്ചിക്ക് അനുപേട്ടനുമായി റിലേഷനുണ്ടല്ലേ…?” പെട്ടെന്ന് വായിൽ വന്നത് അറിയാതെ ശ്രുതി ചോദിച്ചു പോയി. വായിൽ നിന്നും വീണതിന് ശേഷമാണ് അയ്യേ… എന്നവൾക്ക് തോന്നിയത്.
“മ്മ്… എങ്ങിനെ മനസ്സിലായി..” ലിസി അങ്ങിനെ ചോദിച്ചെങ്കിലും, അവൾക്ക് എങ്ങിനെ മനസ്സിലായെന്ന് അറിയണം എന്ന ആകാംഷ ഒന്നും ഇല്ലെന്ന് ശ്രുതിക്ക് തോന്നി.
“അ.. അത്… ഞ… ഞാൻ കണ്ടു… ”
“എവിടെന്ന്…” ലിസി സംശയത്തോടെ ചോദിച്ചു..
“രാവിലെ അടുക്കളയിൽ…” മുഴുമിപ്പിക്കാതെ ശ്രുതി പാതിയിൽ നിർത്തി.