ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]

Posted by

“ഡാ.. അനിതയെ കാണാനില്ല..”

“ചുമ്മാ കളിക്കാതെ… നീ എന്താ ഈ പറയുന്നത് അവൾ എങ്ങോട്ടെങ്കിലും പോയതാവും..”

“ഹേയ് അല്ല.. ഞാൻ കുറച്ച് ദിവസായിട്ട് ചെന്നൈയിലായിരുന്നു.. വരുന്ന വഴിയാ… അവളുടെ ഫോൺ സ്വിച്ച് ഓഫാണ്… രണ്ടു ദിവസായിട്ട് കോളേജിൽ ചെന്നിട്ടില്ല.. അവളുടെ വീട്ടിലും വിളിച്ചു അവിടെയുമില്ല.. അമ്മക്ക് എന്നും അവൾ വിളിക്കുന്നതാണ്, ‘അമ്മ പറഞ്ഞത് കുറച്ച് ദിവസായിട്ട് അവൾ വിളിച്ചിട്ടില്ലെന്നാണ്…” അനൂപ് പരിഭ്രമിച്ച് കൊണ്ടാണ് പറഞ്ഞത്.

“നീ വിഷമിക്കാതിരിക്ക് അനൂപേ… ദാ.. വെള്ളം കുടിക്ക്..” അനൂപിനെ നേരെ വെള്ളം നീട്ടി കൊണ്ട് ജോസഫ് പറഞ്ഞു.

“അനിതയുടെ നമ്പർ തന്നെ..” ജോസഫ് അനൂപിനോട് ചോദിച്ചു.

“95674258….” അനൂപ് മനസ്സിൽ നിന്നും നമ്പർ പറഞ്ഞു കൊടുത്തു.

ആ നമ്പർ ജോസഫ് സൈബർ സെല്ലിലെ ഉദ്യോഗസ്ഥൻ അയച്ച് കൊടുത്തു എന്നിട്ട് അയാളെ വിളിച്ചു.

“ഹലോ…”

“ആഹ്.. മുസ്തഫ.. ഞാൻ ഒരു നമ്പർ അയച്ചിട്ടുണ്ട്…അതിന്റെ പ്രസന്റ് ലൊക്കേഷൻ എവിടെ ആണെന്ന് നോക്കണം അർജന്റാണ്… ആഹ് പിന്നെ.. അതിലേക്ക് അവസാനമായി വന്നിട്ടിട്ടുള്ള കോളുകളുടെ ഡീറ്റയിൽസും വേണം… ”

“ഒക്കെ സാർ…” ഫോൺ വെച്ചു.

“താൻ വിഷമിക്കാതിരിക്കേടോ… നമുക്ക് കണ്ടു പിടിക്കാം…” അനൂപ്നോട് അങ്ങിനെ പറഞ്ഞു കൊണ്ട് ജോസഫ് കസേരയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അനിതയെ കണ്ടത്തനുള്ള നിർദേശങ്ങൾ സഹപ്രവർത്തകർക്കും ട്രാഫിക്കിലേക്കും കൊടുത്തു.

തിരിച്ച് കാബിനിലേക്ക് കയറുമ്പോഴാണ് മുസ്തഫയുടെ കോളുവന്നത്..

“ആഹ് മുസ്തഫ പറയു..” അനൂപ് ആകാംഷയോടെ ജോസഫിനെ നോക്കി.

“സാറെ… ഫോൺ സ്വിച്ച് ഓഫായത് കൊണ്ട് പ്രസന്റ് ലൊക്കേഷൻ കാണിക്കുന്നില്ല… പിന്നെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ആനമല ഫോറെസ്റ്റിന്റെ അകത്തെ ടവർ നമ്പർ 313ലാണ് ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നത്…”

“അത് കാടിനകത്തല്ലേ..”

“അതെ സാറെ… അതിലേക്ക് അവസാനം കോൾ വന്ന നമ്പറും ആ ലോകേഷനിലാണ് കാണിക്കുന്നത്… ആ നമ്പർ ഞാൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്.. ആ നമ്പർ ഇത്തിരി പിശകാണ് സാർ..”

“എന്താടോ….”

“അത്… സാർ.. RJ ഗ്രൂപ്പിന്റെ ഡയറക്റ്റർ രവിമാമന്റെ മകൻ അർജുന്റെ പേരിലാണ്..”
അത് കേട്ടപ്പോൾ ജോസഫ് ഒന്ന് ഞെട്ടി.

“ശെരി..”
ഫോൺ വെച്ചതും ജോസഫ് അനൂപിനെ ദയനീയമായി നോക്കി.

“എന്താ…” അനൂപ് ആകാംഷയോടെ ചോദിച്ചു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *