സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

Posted by

വൈശാഖൻ കുളിച്ചു തിരിച്ചു വന്നപ്പോൾ അഞ്‌ജലി ബെഡ്‌റൂമിൽ നിന്നും ഇറങ്ങി പോയി. അയാൾ ഒരു നിസ്സഹായനെ പോലെ നോക്കി നിന്നു. അയാൾ തലേന്ന് ദിവസത്തെ നൈറ്റ്‌ ഡ്യൂട്ടി നല്ല ക്ഷീണം ഉണ്ടാക്കിയത് കൊണ്ട് ആകാം. അയാൾ പെട്ടന്ന് തന്നെ ഉറങ്ങി പോയതും. അപ്പോഴേക്കും നേരം പര പരാ വെളുത്തു തുടങ്ങി അഞ്‌ജലി വീട്ടിലേക്കുള്ള ആഹാരവും അല്ലറ ചില്ലറ പണികളിലും ഏർപ്പെട്ട് സമയം പോയതും അറിഞ്ഞില്ല. മൃദുല പെട്ടന്ന് ഇറങ്ങി വന്നു ഉച്ചക്ക് വേണ്ടിയുള്ള ഭക്ഷണം എല്ലാം എടുത്തു കോളേജിലേക്ക് പോയി. അഞ്‌ജലി ആഹാരം ഒക്കെ റെഡി ആക്കി വൈശാഖനോട് ഒരു വാക്ക് പോലും മിണ്ടാതെ സ്കൂളിലേക്ക് പോയി. സ്കൂളിൽ എത്താറായപ്പോൾ മാലതി ടീച്ചറെ വഴിയിൽ വെച്ച് കണ്ടു മുട്ടി.

മാലതി :ഹലോ ടീച്ചർ വരുന്ന വഴി ആണോ,, ഹസ്ബൻഡ് വന്നില്ലേ കൂടെ.

അഞ്‌ജലി മാലതിയെ ഒന്ന് നോക്കി. അഞ്‌ജലിയുടെ മുഖം പെട്ടന്ന് ദേഷ്യം വന്നത് മാലതിയ്ക്ക് മനസ്സിൽ ആയി.

മാലതി :അല്ല സാധാരണ ടീച്ചറെ ഡ്രോപ്പ് ചെയ്യുന്നത് ഹസ്ബൻഡ് ആണല്ലോ.

അഞ്‌ജലി :ഉം ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു വന്നപ്പോൾ കാലത്തായി.

മാലതി :എന്താ ടീച്ചറെ ഒരു വിഷമം പോലെ.

അഞ്‌ജലി :ഹേയ് ഒന്നും ഇല്ല ടീച്ചറെ.

മാലതി :അത് കള്ളം ടീച്ചറുടെ മുഖം കണ്ടാൽ അറിയാം എന്തോ കാര്യമായ വിഷമം ഉണ്ടെന്ന്.

അഞ്‌ജലി :അത് ടീച്ചറെ കാലത്ത് ഏട്ടൻ വന്നു കഴിഞ്ഞപ്പോൾ. ചെറിയ ഒരു തർക്കം ഉണ്ടായി ഏട്ടൻ എന്നെ അടിക്കാൻ കൈ ഓങ്ങി.

മാലതി :എന്താ കാര്യം?

അഞ്‌ജലി :ആ ആർക്കറിയാം,, കാലത്ത് വന്നു ഓരോ പ്രാന്ത് പറച്ചിൽ.

മാലതി :ചിലർ അങ്ങനെ ആണ്,, പിന്നെ കൂടാത്തതിന് ടീച്ചറുടെ ഹസ്ബൻഡ് ഒരു പഴഞ്ചൻ ആളു ആണല്ലോ.

അഞ്‌ജലി :ചുമ്മാ പുള്ളിക്ക് സ്റ്റേഷനിൽ കിട്ടുന്ന പ്രെഷർ ഒക്കെ നമ്മളുടെ മുകളിൽ തീർക്കും.

മാലതി :കൂടുതൽ സ്വൈര്യം തന്നില്ല എങ്കിൽ ഒഴിവാക്കി വിടണം.

മാലതി അങ്ങനെ പറഞ്ഞപ്പോൾ അഞ്‌ജലി ഒരു നിമിഷം നിശ്ചലമായി. അഞ്ജലി മാലതിയുടെ മുഖത്തേക്ക് നോക്കി.

അഞ്‌ജലി :എന്ന് വെച്ചാൽ.

Leave a Reply

Your email address will not be published. Required fields are marked *