ഭക്ഷണത്തിന്റെ രുചി മാത്രമല്ല..
ഇവിടുത്തെ ആളുകളുടെ സ്നേഹവും അതിന്റെ ഒരു പ്രധാന കാരണം ആണ്..
അച്ഛൻ മുന്നേ ഇവിടെ ഉണ്ടായിരുന്ന കാലം മുതലേ ഉള്ള ബന്ധം ആണ് ചന്ദ്രൻ ചേട്ടനുമായി…
ഞങ്ങൾ വണ്ടി ഒതുക്കി അകത്ത് കയറി..
ഞായറാഴ്ച ആയത് കൊണ്ട് തിരക്കുണ്ട്.. ഇന്ന് ഇവിടെ പതിവുകാർ ഉണ്ടാവില്ല..
പുത്തൻ രുചി തേടി വരുന്നവർ ആവും കൂടുതൽ…
അടുത്ത മില്ലിലെ പണിക്കാരും സ്കൂളിലെ കുട്ടികളും ആണ് ഈ പതിവുകാർ എന്ന് പറയുന്നത്…
ഞാനും നിതിനും അകത്ത് കയറി ഇരുന്നു…
കൗണ്ടറിൽ കാണാത്തത് കൊണ്ട് ചന്ദ്രൻ ചേട്ടൻ ലീവ് ആണെന്ന് മനസിലായി…
ഞങ്ങൾ ഒരു ഒഴിഞ്ഞ ടേബിളിൽ പോയി ഇരുന്നു…
“ടാ എന്താ കഴിക്കുന്നേ..?? ബിരിയാണി ആയാലോ..??”
നിതിൻ ചോദിച്ചു…
“വേണ്ടെടാ… ഞാൻ ഇന്നലെ രാത്രിയും ബിരിയാണി ആണ് കഴിച്ചത്… എനിക്ക് ഊണ് മതി…”
“ഇന്നലെ എവിടുന്നു ബിരിയാണി..?? ഓർഡർ ചെയ്താ..??”
“ഇല്ലെടാ.. രമണി ചേച്ചി സ്പെഷ്യൽ..”
“ഓഹോ.. ഐ സീ…”
ഓർഡർ എടുക്കാൻ വേണ്ടി ഉമ്മറിക്ക വന്നു…
ഇവിടുത്തെ ആൾ ഇൻ ആൾ ആണ് ഉമ്മറിക്ക…
“ഹാ.. നിങ്ങളെ ഈ വഴിക്ക് ഒന്നും കാണാറെ ഇല്ലല്ലോ… എവിടെ നമ്മടെ നമ്പൂരി കുട്ടി..??”
“നമ്പൂരി കുട്ടി ഏതോ ഒരു ബന്ധു വീട്ടിൽ പോയതാ ..
തിരക്കല്ലെ ഇക്കാ… എങ്ങനെ വരാനാ….”
“ആഹാ… എന്താ നിങ്ങള് കഴിക്കുന്നത്.. ബിരിയാണി എടുത്താലോ..??”
“ഇവന് ഒരു ബിരിയാണി.. എനിക്ക് ഊണ് മതി…”
“അതെന്താ വിന്വേ നീ ഊണ് ആക്കിയത്..?? നോലുമ്പ് എന്തേലും ഉണ്ടോ..??”
“നോലുമ്പോ.. ഇല്ലിക്കാ.. വെറുതെ ഒരു ചേഞ്ചിന്…”