“ബാക്കി ഉള്ള പാർട്സിനെ കുറിച്ചും ഞാൻ വിവരിക്കണോ?”
നവീന്റെ നോട്ടം തന്റെ നെഞ്ചിലേക്കാണ് എന്ന് മനസിലായ മീര നാണം നിറഞ്ഞ ചിരിയോടെ തിരിഞ്ഞ് കിടന്നോണ്ട് പറഞ്ഞു.
“പോടാ നാറി.. നിനക്കെന്നെ തൊടാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എന്ത് വിശ്വസിച്ചു ഇവിടെ കിടന്നേനെ.”
ചിരിച്ച് കൊണ്ട് നവീൻ പറഞ്ഞു.
“ആ ഒരു വിശ്വാസത്തിൽ ആയിരിക്കും കാവ്യയും പോയത്. അല്ലെങ്കിൽ അവളും ഇവിടെ തന്നെ നിന്നേനെ.”
അവൾ തിരിഞ്ഞ് അവനെ നോക്കികൊണ്ട് ചോദിച്ചു.
“സത്യത്തിൽ കാവ്യയ്ക്ക് നിന്നോട് പ്രേമം വല്ലോം ഉണ്ടോ. എന്ത് നിസാരമായിട്ടാണ് അവളുടെ ശരീരത്തെ കുറിച്ച് വരെ കാവ്യ നിന്നോട് ചോദിക്കുന്നത്.”
“ഏയ്… അവൾക്കെന്നോട് പ്രേമം എന്ന വികാരം ഒന്നും ഇല്ല. അവൾക്ക് ആകാശ് എന്ന് വച്ചാൽ ജീവനാണ്. പക്ഷെ എന്റടുത്ത് അവൾക്ക് നാണമെന്ന് പറയുന്ന ഒരു കാര്യമേ അടുത്തുടി പോയിട്ടില്ല. ചിലപ്പോൾ കൊച്ചിലെ മുതൽ ആ ഒരു രീതിയിൽ ഒത്തു വളർന്നതിനാലാകും… പിന്നെ എന്റെ കാര്യത്തിൽ അവൾക്ക് നല്ല പൊസ്സസ്സീവ് ഉണ്ട്.. അവളറിയാതെ എന്റെ കാര്യങ്ങളൊന്നും നടക്കരുത് എന്നൊരു കുശുമ്പ്.”
മീര അത് കേട്ട് പുഞ്ചിരിച്ച്, ആ സമയം ആണ് നവീന്റെ ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോൾ ആകാശാണ്.
അവൻ ഫോൺ എടുത്തു ലൗഡ് സ്‌പീക്കറിൽ ഇട്ടുകൊണ്ട് ചോദിച്ചു.
“എന്താടാ?”
“ഒരു മിനിറ്റ്, ഞാൻ കാവ്യയെയും കൂടി ഒന്ന് കണക്ട് ചെയ്യട്ടെ.”
കാവ്യയും കൂടി കോൺഫറൻസ് കാളിൽ വന്നപ്പോൾ ആകാശ് പറഞ്ഞു.
“ഞാൻ മീരയെ കുറിച്ച് ആലോചിക്കുവായിരുന്നു.”
കാവ്യ : ഞാനും..
നവീൻ : നിങ്ങൾക്ക് എന്താണ് തോന്നുന്നത്?
കാവ്യ : ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാലൊന്നാണ് ഞാൻ ആലോചിക്കുന്നത്.
ആകാശ് : അതിന്റെ ആവിശ്യം ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. നവീന്റെ തോന്നലല്ല മീര എന്നുള്ളത് നമ്മൾ ഉറപ്പിച്ച കാര്യം ആണല്ലോ.
കാവ്യ : അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ്.
ആകാശ് : നമുക്ക് ഇതേപ്പറ്റി സംസാരിക്കാൻ പറ്റിയ ഒരാളെ ഞാൻ സെർച്ച് ചെയ്തു കണ്ടെത്തിയിട്ടുണ്ട്.